320 വാട്ട് സൂപ്പർസോണിക്ക് ചാർജിംഗ് സംവിധാനം അവതരിപ്പിക്കാനൊരുങ്ങുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ റിയൽമി. ഓഗസ്റ്റ് 14, നാളെ ചൈനയിലെ ഷെൻഷെനിൽ നടക്കുന്ന വാർഷിക 828 ഫാൻ ഫെസ്റ്റിൽ റിയൽമി ഈ സംവിധാനം അവതരിപ്പിക്കും. ഔദ്യോഗികമായി പുറത്തുവിടുന്നതിന് മുന്നോടിയായി റിയൽമി പുറത്തുവിട്ട ടീസർ സോഷ്യൽ മീഡിയയിൽ വൈറലാണ്.