വമ്പൻ ബാറ്ററി, 16 ജിബി റാം: റിയൽമി നിയോ 7ഇ ഉടൻ വിപണിയിൽ | Realme neo 7 se with huge battery and dual rear camera to be launched soon in chinese market Malayalam news - Malayalam Tv9

Realme Neo 7 SE: വമ്പൻ ബാറ്ററി, 16 ജിബി റാം: റിയൽമി നിയോ 7ഇ ഉടൻ വിപണിയിൽ

Published: 

21 Jan 2025 10:33 AM

Realme Neo 7 SE To Be Launched Soon: റിയൽമി നിയോ 7 എസ്ഇ മോഡൽ ഉടൻ ചൈനീസ് വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. 7000 എംഎഎച്ച് ബാറ്ററിയും ഡ്യുവൽ റിയർ ക്യാമറയും 16 ജിബി റാമും ഉൾപ്പെടെയാണ് ഫോൺ എത്തുക.

1 / 5റിയൽമി നിയോ 7ഇ ഉടൻ ചൈനീസ് വിപണിയിലെത്തും. വമ്പൻ ബാറ്ററിയും 16 ജിബി റാമും ഉൾപ്പെടെയാണ് ഫോൺ പുറത്തിറങ്ങുക. മുൻപ് പുറത്തിറങ്ങിയ റിയൽമി ജിടി നിയോ 6ഇയുടെ അപ്ഗ്രേഡഡ് വേർഷനാവും റിയൽമി നിയോ 7ഇ എന്നാണ് ചൈനീസ് മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ. (Image Courtesy- Social Media)

റിയൽമി നിയോ 7ഇ ഉടൻ ചൈനീസ് വിപണിയിലെത്തും. വമ്പൻ ബാറ്ററിയും 16 ജിബി റാമും ഉൾപ്പെടെയാണ് ഫോൺ പുറത്തിറങ്ങുക. മുൻപ് പുറത്തിറങ്ങിയ റിയൽമി ജിടി നിയോ 6ഇയുടെ അപ്ഗ്രേഡഡ് വേർഷനാവും റിയൽമി നിയോ 7ഇ എന്നാണ് ചൈനീസ് മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ. (Image Courtesy- Social Media)

2 / 5

മീഡിയടെക് ഡിമൻസിറ്റി 8400 ചിപ്സെറ്റിലാണ് ഫോൺ പ്രവർത്തിക്കുക. 7000 എംഎഎച്ച് ആണ് ബാറ്ററി. ഫോണിനൊപ്പം ചാർജറും ഉണ്ടാവും. 80 വാട്ടിൻ്റെ വയർഡ് ഫാസ്റ്റ് ചാർജിംഗും ഫോൺ സപ്പോർട്ട് ചെയ്യും. ആൻഡ്രോയ്ഡ് 15 കേന്ദ്രീകരിച്ചുള്ള റിയൽമി യുഐയിലാവും ഫോണിൻ്റെ പ്രവർത്തനം. (Image Courtesy- Social Media)

3 / 5

16 ജിബി റാം, 512 ജിബി സ്റ്റോറേജ് എന്നിങ്ങനെയാണ് ടോപ്പ് വേരിയൻ്റിൻ്റെ പ്രത്യേകത. ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് ഫോണിലുള്ളത്. 50 മെഗാപിക്സലിൻ്റെ പ്രൈമറി ക്യാമറയും 8 മെഗാപിക്സലിൻ്റെ അൾട്ര വൈഡ് ആംഗിൾ ക്യാമറയും ഫോണിലുണ്ടാവും. 16 മെഗാപിക്സൽ സെൽഫി ക്യാമറയും ക്യാമറ യൂണിറ്റിലുണ്ട്. (Image Courtesy- Social Media)

4 / 5

1.5കെ ഒഎൽഇഡി സ്ക്രീനാണ് ഫോണിലുണ്ടാവുക. കഴിഞ്ഞ വർഷം ഡിസംബറിൽ പുറത്തിറങ്ങിയ റിയൽമി നിയോ 7 സീരീസിലെ അടുത്ത ഫോണാണ് റിയൽമി നിയോ 7 എസ്ഇ. 24,000 രൂപയായിരുന്നു റിയൽമി നിയോ 7 ബേസിക് വേരിയൻ്റിൻ്റെ വില. റിയൽമി നിയോ 7 എസ്ഇൻ്റെ വിലയെപ്പറ്റി വ്യക്തതയില്ല. (Image Courtesy- Social Media)

5 / 5

ഡിസംബറിൽ പുറത്തിറങ്ങിയ നിയോ 7ൽ മീഡിയടെക് ഡിമൻസിറ്റി 9300+ ചിപ്സെറ്റാണ് ഉണ്ടായിരുന്നത്. നിയോ 7 എസ്ഇയിലേത് പോലെ ഇരട്ട റിയർ ക്യാമറ. 50 മെഗാപിക്സലിൻ്റെ തന്നെ പ്രധാന ക്യാമറയും 6.78 ഇഞ്ചിൻ്റെ 1.5കെ 9ടി എൽടിപിഒ ഡിസ്പ്ലേയും ഈ ഫോണിൻ്റെ പ്രത്യേകതയായിരുന്നു. (Image Courtesy - Social Media)

കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ച് നടൻ അശ്വിൻ ജോസ്
തിരിച്ചുവരവില്‍ രണ്ടും കല്‍പിച്ച് ഡൊണാള്‍ഡ് ട്രംപ്
ഇടയ്ക്കിടെ മുടിയില്‍ തൊട്ട് കഷണ്ടിയാകല്ലേ!
ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്തവര്‍