ക്യാമറയിൽ ഞെട്ടിക്കാനൊരുങ്ങി റിയൽമി 14 പ്രോ; ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങും | Realme 14 Pro With Periscope Camera And AI Utra Clarity Will Launch In India Soon Malayalam news - Malayalam Tv9

Realme 14 Pro : ക്യാമറയിൽ ഞെട്ടിക്കാനൊരുങ്ങി റിയൽമി 14 പ്രോ; ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങും

Published: 

09 Dec 2024 19:16 PM

Realme 14 Pro With Periscope Camera : പെരിസ്കോപ് ക്യാമറയും എഐ അൾട്ര ക്ലാരിറ്റി സാങ്കേതികവിദ്യയുമായി റിയൽമി 14 പ്രോ ഇന്ത്യയിലെത്തുന്നു. അടുത്ത വർഷം ജനുവരിയിലോ ഈ മാസം അവസാനമോ ഫോൺ വിപണിയിലെത്തിയേക്കും.

1 / 5റിയൽമിയുടെ ഏറ്റവും പുതിയ മോഡൽ റിയൽമി 14 പ്രോ ഉടൻ ഇന്ത്യൻ വിപണിയിൽ. എപ്പോഴാണ് ഫോൺ പുറത്തിറങ്ങുക എന്ന് കൃത്യമായ തീയതി പുറത്തുവന്നിട്ടില്ലെങ്കിലും ഉടൻ തന്നെ ഫോൺ എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ക്യാമറയിൽ വിപ്ലവവുമായാവും ഫോൺ പുറത്തുവരിക. (Image Courtesy - Social Media)

റിയൽമിയുടെ ഏറ്റവും പുതിയ മോഡൽ റിയൽമി 14 പ്രോ ഉടൻ ഇന്ത്യൻ വിപണിയിൽ. എപ്പോഴാണ് ഫോൺ പുറത്തിറങ്ങുക എന്ന് കൃത്യമായ തീയതി പുറത്തുവന്നിട്ടില്ലെങ്കിലും ഉടൻ തന്നെ ഫോൺ എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ക്യാമറയിൽ വിപ്ലവവുമായാവും ഫോൺ പുറത്തുവരിക. (Image Courtesy - Social Media)

2 / 5

റിയൽമി 14 പ്രോ, റിയമി 14 പ്രോ+ വേരിയൻ്റുകളാവും ഈ സീരീസിൽ ഉള്ളത്. സ്നാപ്ഡ്രാഗൺ 7എസ് ജെൻ 3 ചിപ്സെറ്റാവും രണ്ട് മോഡലുകളിലും ഉള്ളത്. പെരിസ്കോപ് ക്യാമറയാവും ഈ മോഡലുകളിൽ ഉള്ളത്. ഈ ക്യാമറയിൽ തന്നെ എഐ സാങ്കേതികവിദ്യയും ഉണ്ടാവും. (Image Courtesy - Social Media)

3 / 5

എഐ അൾട്ര ക്ലാരിറ്റി 2.0 ആണ് ക്യാമറയിൽ ഉള്ളത്. പഴയ, മങ്ങിയ ചിത്രങ്ങളെ മിഴിവുറ്റതാക്കാൻ ഉപയോഗിക്കുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യയാണ് ഇത്. ഇക്കാര്യം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ റിയൽമി നേരത്തെ തന്നെ അറിയിച്ചിരുന്നു. (Image Courtesy - Social Media)

4 / 5

പുതിയ എഐ സാങ്കേതികവിദ്യയുടെ വിശദാംശങ്ങൾ വ്യക്തമല്ലെങ്കിലും ക്യാമറയിൽ ഇത് വിപ്ലവം കൊണ്ടുവരുമെന്നാണ് കമ്പനിയുടെ അവകാശവാദം. വരുന്ന ഏതാനും ആഴ്ചകൾക്കുള്ളിൽ ഇതിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്. (Image Courtesy - Social Media)

5 / 5

ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പ്രകാരം അടുത്ത വർഷം ജനുവരിയിലാവും ഈ മോഡലുകൾ പുറത്തിറങ്ങുക. 8ജിബി + 128 ജിബി, 8 ജിബി + 256 ജിബി, 128+512 ജിബി എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിലാവും ഈ മോഡലുകൾ വിപണിയിലെത്തുക എന്നും റിപ്പോർട്ടുകളുണ്ട്. (Image Courtesy - Social Media)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ