5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wonderkid Endrick: ചാറ്റിനിടയ്ക്ക് ഉം എന്ന് പറയുന്നവരെ ഒന്ന് വിളിച്ചേ! വണ്ടര്‍കിഡ് എന്‍ഡ്രിക്കും പങ്കാളിയും ഒപ്പുവെച്ചത് അസാധാരണ കരാറില്‍, വാക്കുതെറ്റിച്ചാല്‍?

Wonderkid Endrick and Gabriely Miranda's Relationship Contract: സ്പാനിഷ് വമ്പനായ റയല്‍ മാഡ്രിഡിലെ സൂപ്പര്‍ താരമാണ് എന്‍ഡ്രിക്. വണ്ടര്‍ കിഡ് എന്നറിയപ്പെടുന്ന എന്‍ഡ്രിക്കിന്റെ വിവാഹവും അതോടനുബന്ധിച്ച ചില കാര്യങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചാ വിഷയം.

shiji-mk
Shiji M K | Updated On: 17 Sep 2024 19:46 PM
റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ വണ്ടര്‍ കിഡ് എന്‍ഡ്രിക് വിവാഹിതനായിരിക്കുകയാണ്. 21കാരിയായ മോഡല്‍ ഗബ്രീലി മിറാന്‍ഡയാണ് 18കാരന്റെ വധു. ഒരു വര്‍ഷം മുമ്പാണ് ഇരുവരും കണ്ടുമുട്ടിയത്. ഒരു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതരായി. ഇരുവരും തങ്ങളുടെ വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. (Image Credits: Instagram)

1 / 6
മത്തായി 19:6: അവര്‍ ഇനി രണ്ടല്ല, ഒരു ദേഹമത്രേ. അതുകൊണ്ട് ദൈവം കൂട്ടിച്ചേര്‍ത്തത് ആര്‍ക്കും വേര്‍പെടുത്താന്‍ കഴിയില്ല. ഒടുവില്‍ ഞങ്ങള്‍ വിവാഹിതരായി, എന്നാണ് എന്‍ഡ്രിക്കും ഗബ്രീലിയും ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. (Image Credits: Instagram)

2 / 6
ഇന്‍സ്റ്റഗ്രാമില്‍ വിവാഹ ഫോട്ടോകള്‍ പങ്കുവെച്ചതോടെ ദമ്പതികളെ കുറിച്ചുള്ള വളരെ രസകരമായ മറ്റൊരു കാര്യം പുറത്തുവന്നിരിക്കുകയാണ്. ഒരു റിലേഷന്‍ഷിപ്പ് കോണ്‍ട്രാക്റ്റ് ഇരുവര്‍ക്കുമിടയില്‍ ഉണ്ടെന്നാണത്. അവരുടെ ബന്ധം ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് ഇരുവരും ഇത്തരമൊരു കരാറില്‍ ഒപ്പുവെച്ചത്. (Image Credits: Instagram)

3 / 6
ആദ്യ നിയമം, ഇരുവരും തമ്മില്‍ നടത്തുന്ന സംഭാഷണത്തിന്റെ ഒരു ഘട്ടത്തിലും ഉം, നന്നായി, ശരി, മനോഹരം തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല. നേരെമറിച്ച്, എന്തൊക്കെ സംഭവിച്ചാലും ഞാന്‍ നിന്നെ സ്‌നേഹിക്കും എന്ന് ഇരുവരും പരസ്പരം എപ്പോഴും പറയണം. (Image Credits: Instagram)

4 / 6
മോശം ശീലങ്ങള്‍ സ്വീകരിക്കുന്നതും പിന്തുടരുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നു. കൂടാതെ, വ്യക്തിത്വത്തിലോ പെരുമാറ്റത്തിലോ പെട്ടെന്നുള്ള മാറ്റങ്ങള്‍ അനുവദനീയമല്ല. മാത്രമല്ല ആഴ്ചയില്‍ ഒരിക്കല്‍ രണ്ടുപേരും മാത്രമായി സമയം ചെലവഴിക്കണം. കരാറിന്റെ നിയമങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍, മറ്റൊരാള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതെന്തും മാസാവസാനം നല്‍കുക എന്നതാണ് ശിക്ഷ. (Image Credits: Instagram)

5 / 6
അതേസമയം, മുമ്പൊരിക്കല്‍ നിയമങ്ങള്‍ പാലിക്കാതിരുന്ന എന്‍ഡ്രിക്കിന് ഗബ്രീലി ശിക്ഷ നല്‍കിയിരുന്നു. ഐഫോണ്‍ വാങ്ങി നല്‍കണമെന്നാണ് ഗബ്രീലി എന്‍ഡ്രിക്കിനോട് ആവശ്യപ്പെട്ടത്. (Image Credits: Instagram)

6 / 6