ഇംഗ്ലീഷില്‍ സംസാരിച്ചില്ല, രവീന്ദ്ര ജഡേജയെ വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമം | Ravindra Jadeja Criticized For Not Speaking English In Australia By Media Outlet Malayalam news - Malayalam Tv9

Ravindra Jadeja : ഇംഗ്ലീഷില്‍ സംസാരിച്ചില്ല, രവീന്ദ്ര ജഡേജയെ വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമം

Updated On: 

21 Dec 2024 19:50 PM

Ravindra Jadeja Criticized : ഓസ്‌ട്രേലിയന്‍ മാധ്യമം 'ഓവര്‍ റിയാക്ട്' ചെയ്യുന്നുവെന്ന് പരമ്പര കവര്‍ ചെയ്യാനെത്തിയ ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കി. സമയക്കുറവ് മൂലമാണ് ജഡേജയ്ക്ക് എല്ലാ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സാധിക്കാത്തതെന്നും അവര്‍ വ്യക്തമാക്കി

1 / 5ഇംഗ്ലീഷില്‍ സംസാരിക്കാത്തതിന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമം. മെല്‍ബണില്‍ നടക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിന് മുന്നോടിയായി ശനിയാഴ്ച നടന്ന പത്രസമ്മേളനമാണ് വിവാദത്തിലേക്ക് നയിച്ചത് (image credits: PTI)

ഇംഗ്ലീഷില്‍ സംസാരിക്കാത്തതിന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമം. മെല്‍ബണില്‍ നടക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിന് മുന്നോടിയായി ശനിയാഴ്ച നടന്ന പത്രസമ്മേളനമാണ് വിവാദത്തിലേക്ക് നയിച്ചത് (image credits: PTI)

2 / 5

ഇംഗ്ലീഷിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ജഡേജ വിസമ്മതിച്ചുവെന്നായിരുന്നു വിമര്‍ശനം. താരത്തിന്റെ സമീപനം വിചിത്രമായിരുന്നുവെന്ന് '7 ന്യൂസ്' വിമര്‍ശിച്ചു (image credits: PTI)

3 / 5

ജഡേജ ഹിന്ദിയിലാണ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയതെന്നും, ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകരെ ഇത് അലോസരപ്പെടുത്തിയെന്നും വിമര്‍ശനം. മാധ്യമ സമ്മേളനത്തില്‍ താരം നേരത്തെ തന്നെ പോയെന്നും ഓസ്‌ട്രേലിയന്‍ മാധ്യമത്തിന്റെ ആരോപണം (image credits: PTI)

4 / 5

ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് വേണ്ടി മാത്രമാണ് പ്രസ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചതെന്ന് ഇന്ത്യയില്‍ നിന്നുള്ള മാധ്യമ സംഘം പറഞ്ഞുവെന്നും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ ആരോപിച്ചു. ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളെ കോണ്‍ഫറന്‍സിലേക്ക് ക്ഷണിച്ചിരുന്നുവെന്നും അവകാശവാദം (image credits: PTI)

5 / 5

ഓസ്‌ട്രേലിയന്‍ മാധ്യമം 'ഓവര്‍ റിയാക്ട്' ചെയ്യുന്നുവെന്ന് പരമ്പര കവര്‍ ചെയ്യാനെത്തിയ ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കി. സമയക്കുറവ് മൂലമാണ് ജഡേജയ്ക്ക് എല്ലാ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സാധിക്കാത്തതെന്നും അവര്‍ വ്യക്തമാക്കി. 7 ന്യൂസ് റിപ്പോര്‍ട്ട് കാപട്യമെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കളും വിമര്‍ശിച്ചു (image credits: PTI)

ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ