കൈയ്യിലുള്ളത് കോടികളുടെ സമ്പാദ്യം, ആര്‍ അശ്വിന്റെ ആസ്തിയെത്ര ? | Ravichandran Ashwin Net Worth and assets as he Retires From International Cricket Malayalam news - Malayalam Tv9

Ravichandran Ashwin Net Worth : കൈയ്യിലുള്ളത് കോടികളുടെ സമ്പാദ്യം, ആര്‍ അശ്വിന്റെ ആസ്തിയെത്ര ?

Published: 

18 Dec 2024 19:00 PM

Ravichandran Ashwin Massive Net Worth and Assets : അന്താരാഷ്ട്ര ക്രിക്കറ്റ്, ഐപിഎല്‍, ആഭ്യന്തര ക്രിക്കറ്റ് എന്നിവയില്‍ നിന്നാണ് കൂടുതല്‍ വരുമാനവും. പരസ്യങ്ങളില്‍ നിന്നും താരം പണം സമ്പാദിച്ചിട്ടുണ്ട്. വിവിധ ബ്രാന്‍ഡുകളുടെ ഭാഗമായിട്ടുണ്ട്. 2022-23 സീസണില്‍ അശ്വിനെ ബിസിസിഐ ഗ്രേഡ് എയില്‍ ഉള്‍പ്പെടുത്തിയിരുന്നു

1 / 5ഗാബ ടെസ്റ്റ് സമനിലയിലായതിന് പിന്നാലെയാണ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. ഗാബ ടെസ്റ്റിലെ പ്ലെയിങ് ഇലവനില്‍ അശ്വിന്‍ ഉണ്ടായിരുന്നില്ല (image credits : PTI)

ഗാബ ടെസ്റ്റ് സമനിലയിലായതിന് പിന്നാലെയാണ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. ഗാബ ടെസ്റ്റിലെ പ്ലെയിങ് ഇലവനില്‍ അശ്വിന്‍ ഉണ്ടായിരുന്നില്ല (image credits : PTI)

2 / 5

വിരമിക്കലിന് പിന്നാലെ അശ്വിന്റെ ആസ്തി സംബന്ധിച്ചും വാര്‍ത്തകള്‍ വന്നു. 2024 വരെയുള്ള കണക്കുകള്‍ പ്രകാരം അശ്വിന് 132 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് (image credits : PTI)

3 / 5

അന്താരാഷ്ട്ര ക്രിക്കറ്റ്, ഐപിഎല്‍, ആഭ്യന്തര ക്രിക്കറ്റ് എന്നിവയില്‍ നിന്നാണ് കൂടുതല്‍ വരുമാനവും. പരസ്യങ്ങളില്‍ നിന്നും താരം പണം സമ്പാദിച്ചിട്ടുണ്ട്. വിവിധ ബ്രാന്‍ഡുകളുടെ ഭാഗമായിട്ടുണ്ട്. 2022-23 സീസണില്‍ അശ്വിനെ ബിസിസിഐ ഗ്രേഡ് എയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അഞ്ച് കോടി രൂപയായിരുന്നു വാര്‍ഷിക ശമ്പളം (image credits : PTI)

4 / 5

ഒരു എന്‍ഡോഴ്‌സ്‌മെന്റ് ഡീലിന് ഏകദേശം 4.5-5 കോടി രൂപ താരം ഈടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സൂംകാര്‍, മൂവ്, മിന്ത്ര, മന്ന ഹെല്‍ത്ത്, ബോംബെ ഷേവിങ് കമ്പനി, ഒപ്പോ, അരിസ്‌റ്റോക്രാറ്റ് ബാഗ്‌സ്, കോള്‍ഗേറ്റ് തുടങ്ങിയ ബ്രാന്‍ഡുകളുടെ ഭാഗമായിട്ടുണ്ട് (image credits : PTI)

5 / 5

2021ല്‍ താരം ചെന്നൈയില്‍ ഒരു ആഡംബര വസതി സ്വന്തമാക്കിയിരുന്നു. റോള്‍സ് റോയ്‌സ്, ഓഡി ക്യു 7 തുടങ്ങിയ വാഹനങ്ങളും അദ്ദേഹത്തിന് സ്വന്തമായുണ്ട്‌ (image credits : PTI)

ഗാബയിലെ 'പ്രോഗസ് കാര്‍ഡ്'
ഈ ഭക്ഷണങ്ങൾ കഴിക്കരുത്! വയറിന് എട്ടിൻ്റെ പണി ഉറപ്പ്
ആപ്രിക്കോട്ടിന്റെ ആരോ​ഗ്യ​ഗുണങ്ങൾ അറിയാം
കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ ആപ്പിൾ പതിവാക്കാം