എടാ മോനെ!! കാൺപൂർ ടെസ്റ്റിൽ ചരിത്ര നേട്ടം സ്വന്തമാക്കി ആർ അശ്വിൻ | Ravichandran Ashwin Creates History, Becomes 1st Bowler to dismiss 50 batters each in all WTC editions Malayalam news - Malayalam Tv9

R Ashwin: എടാ മോനെ!! കാൺപൂർ ടെസ്റ്റിൽ ചരിത്ര നേട്ടം സ്വന്തമാക്കി ആർ അശ്വിൻ

Updated On: 

30 Sep 2024 20:11 PM

R Ashwin: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യയാണ് ഒന്നാമത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാ​ഗമായി സ്വന്തം മണ്ണിൽ ബം​ഗ്ലാദേശിനെതിരെ ടെസ്റ്റ് കളിക്കുകയാണ് ടീം ഇന്ത്യ. കാൺപൂരിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ആർ അശ്വിൻ.

1 / 5കാൺപൂരിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം രവിചന്ദ്ര അശ്വിൻ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാ​ഗമായ മൂന്ന് ചാമ്പ്യൻഷിപ്പുകളിലും 50-ഓ അതിലധികമോ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യൻ ബൗളറെന്ന നേട്ടമാണ് അശ്വിന് സ്വന്തമായത്. (Image Credits: PTI)

കാൺപൂരിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം രവിചന്ദ്ര അശ്വിൻ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാ​ഗമായ മൂന്ന് ചാമ്പ്യൻഷിപ്പുകളിലും 50-ഓ അതിലധികമോ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യൻ ബൗളറെന്ന നേട്ടമാണ് അശ്വിന് സ്വന്തമായത്. (Image Credits: PTI)

2 / 5

കാൺപൂരിൽ ബം​ഗ്ലാദേശിനെതിരായി നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഷാക്കിബ് അല്‍ ഹസന്റെ വിക്കറ്റ് വീഴ്ത്തിയാണ് അശ്വിൻ ചരിത്രത്തിന്റെ ഭാ​ഗമായത്. (Image Credits: PTI)

3 / 5

ചെപ്പോക്കിൽ നടന്ന ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ആറ് വിക്കറ്റ് നേടിയ അശ്വിന്‍ കാൺപൂരിൽ ഇതുവരെ രണ്ട് വിക്കറ്റും സ്വന്തമാക്കി. (Image Credits: PTI)

4 / 5

2019- 21ലെ ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ 71 വിക്കറ്റും 2021-23ലെ ചാമ്പ്യൻഷിപ്പിൽ 61 വിക്കറ്റും നേടിയ അശ്വിന്‍ 2023-25 ചാമ്പ്യൻഷിപ്പില്‍ 10 ടെസ്റ്റിൽ നിന്നാണ് 50 വിക്കറ്റ് സ്വന്തമാക്കിയത്. (Image Credits: PTI)

5 / 5

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പുകളില്‍ 50 ഓ അതില്‍ കൂടുതലോ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ ഓസ്ട്രേലിയ‌ൻ താരങ്ങളായ നഥാന്‍ ലിയോണ്‍, പാറ്റ് കമിന്‍സ് എന്നിവരും ന്യൂസിലന്‍ഡിന്‍റെ ടിം സൗത്തിയും ഉൾപ്പെട്ടിട്ടുണ്ട്. (Image Credits: PTI)

Related Stories
iPad Air: ഐപാഡ് എയറിൻ്റെയും ഐപാഡ് 11ൻ്റെയും വില്പന ആരംഭിച്ചു; സവിശേഷതകളറിയാം
Benefits of Basil Water: വെറും വയറ്റിൽ തുളസി വെള്ളം കുടിക്കാം; ഗുണങ്ങളേറെ…
Marco Movie: ‘ഗര്‍ഭണിയായ ഭാര്യയുമായി മാര്‍ക്കോ കാണാന്‍ പോയി, പിന്നാലെ അസ്വസ്ഥതയുണ്ടായി; തീരുംമുമ്പേ ഇറങ്ങി’; തെലുങ്ക് നടൻ
KL Rahul-Athiya Shetty Maternity Photoshoot : ഇതാണ് യഥാർഥ ചാമ്പ്യൻസ് ട്രോഫി കിരീടം! കെഎൽ രാഹുലിനോടൊപ്പമുള്ള മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് അതിയ ഷെട്ടി
Sindhu Krishna: ‘എനിക്കൊരു അനുജൻ ഉണ്ടായിരുന്നു, ആശുപത്രിക്കാരുടെ ശ്രദ്ധ കുറവ് മൂലം അവൻ മരിച്ചു’: സിന്ധു കൃഷ്ണ
iQOO Neo 10R: ഏറ്റവും പുതിയ ചിപ്സെറ്റ്; അതിവേഗ ചാർജിംഗ്: ഐകൂ നിയോ 10ആർ പുറത്തിറങ്ങി
ഞെട്ടിപ്പിക്കും ഗുണങ്ങളല്ലേ സ്‌ട്രോബെറിക്ക്!
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെയ്ക്കുന്നവർ ഇക്കാര്യം അറിയണം
വിവാഹ ചിത്രങ്ങളുമായി ശോഭനയുടെ ‘അപര’
പ്രതിരോധശേഷിക്ക് കുടിക്കാം തുളസി വെള്ളം