എല്ലാ ചടങ്ങുകള്‍ക്കും ശേഷം മൃതദേഹം ശുദ്ധീകരിച്ച ശേഷം നാസെസലാറുകള്‍ എന്നറിയപ്പെടുന്ന വിഭാഗം അത് ചുമന്ന് ദാഖ്മയിലെത്തിക്കും. ഇങ്ങനെ മൃതദേഹം കഴുകന്മാര്‍ ഭക്ഷിച്ച ശേഷം ബാക്കിയാകുന്ന എല്ലുകള്‍ ദാഖ്മയ്ക്കുള്ളിലെ കിണറിലേക്ക് വീഴും. എന്നാല്‍ നഗരപ്രദേശങ്ങളില്‍ കഴുകന്മാരുടെ അഭാവം മൂലം മൃതദേഹങ്ങള്‍ പെട്ടെന്ന് അഴുകാന്‍ സഹായിക്കുന്ന സോളാര്‍ കോണ്‍സന്‍ട്രേറ്റര്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാറുണ്ട്. (Harold Cunningham/Getty Images)