"മലയാളികളിൽ നിന്ന് ഇത്രയും സ്നേഹം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, ഹൃദയം നിറഞ്ഞു...": രശ്മിക മന്ദാന | Rashmika Mandanna In Kerala Inuagration expressed her heartfelt thanks for the love she got Malayalam news - Malayalam Tv9

Rashmika Mandanna: “മലയാളികളിൽ നിന്ന് ഇത്രയും സ്നേഹം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, ഹൃദയം നിറഞ്ഞു…”: രശ്മിക മന്ദാന

Published: 

29 Jul 2024 11:20 AM

Rashmika Mandanna In Kerala: നിലവിൽ അല്ലു അർജുൻ നായകനായെത്തുന്ന പുഷ്പ 2 വിന്റെ ചിത്രീകരണ തിരക്കുകളിലാണ് രശ്മിക മന്ദാന. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

1 / 5തന്റെ സൗന്ദര്യം കൊണ്ടും അഭിനയത്തിലെ വ്യത്യസ്ഥത കൊണ്ടും ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ മനസ്സിൽ ഇടം നേടിയ ‌നടിയാണ് രശ്മിക മന്ദാന. ‘നാഷണൽ ക്രഷ്’ എന്നാണ് താരം അറിയപ്പെടുന്നത് തന്നെ.(Image Credits: Instagram)

തന്റെ സൗന്ദര്യം കൊണ്ടും അഭിനയത്തിലെ വ്യത്യസ്ഥത കൊണ്ടും ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ മനസ്സിൽ ഇടം നേടിയ ‌നടിയാണ് രശ്മിക മന്ദാന. ‘നാഷണൽ ക്രഷ്’ എന്നാണ് താരം അറിയപ്പെടുന്നത് തന്നെ.(Image Credits: Instagram)

2 / 5

മലയാളികളുടെ സ്നേഹത്തിന് നന്ദിയറിയിച്ച് നടി രശ്മിക മന്ദാന. കടയുടെ ഉദ്ഘാടനത്തിനായി കൊല്ലം കരുനാഗപ്പള്ളിയിൽ എത്തിയപ്പോഴുള്ള അനുഭവമാണ് താരം പങ്കുവച്ചിരിക്കുന്നത്. താരത്തെ കാണാൻ ജനങ്ങൾ തടിച്ചുകൂടുകയായിരുന്നു. മലയാളികൾക്ക് നന്ദിപറഞ്ഞുകൊണ്ടുള്ള കുറിപ്പിനൊപ്പം പരിപാടിയിൽ നിന്നുള്ള ചിത്രങ്ങളും നടി ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. (Image Credits: Instagram)

3 / 5

'ജൂലായ് 25ന് ഞാൻ കേരളത്തിലെ കരുനാഗപ്പള്ളിയിൽ ഒരു ഉദ്ഘാടനത്തിന് എത്തി. എല്ലാം വളരെ നന്നായി നടന്നു. അവിടെനിന്ന് എനിക്ക് ലഭിച്ച സ്നേഹത്തിൽ ഞാൻ അമ്പരന്നുപോയി. ഇത്രയും സ്നേഹം ഞാൻ പ്രതീക്ഷിച്ചില്ല. ഹൃദയം നിറഞ്ഞു. ഇത്രയും സ്നേഹം ലഭിക്കാൻ എന്താണ് ഞാൻ ചെയ്തതെന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ അനുഗ്രഹീതയാണ്. നന്ദി', രശ്മിക കുറിച്ചു. (Image Credits: Instagram)

4 / 5

കേരളത്തില്‍ നിന്ന് കിട്ടിയ സ്വീകരണം തന്നെ എത്രമാത്രം സന്തോഷിപ്പിച്ചു എന്ന് ഉദ്ഘാടനത്തിന് ശേഷം തിരിച്ചെത്തിയ നടി ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചിരുന്നു. 'ഹൃദയം നിറഞ്ഞു' എന്ന് പറഞ്ഞ് പങ്കുവച്ച സ്റ്റോറിയും കേരളത്തിലെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. (Image Credits: Instagram)

5 / 5

നിലവിൽ അല്ലു അർജുൻ നായകനായെത്തുന്ന പുഷ്പ 2 വിന്റെ ചിത്രീകരണ തിരക്കുകളിലാണ് രശ്മിക മന്ദാന. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. നേരത്തെ രശ്മിക നായികയായെത്തിയ രൺബീർ കപൂർ ചിത്രം അനിമൽ മികച്ച വിജയം നേടിയിരുന്നു. (Image Credits: Instagram)

Related Stories
Personal Finance: 1,111 രൂപ നിക്ഷേപിച്ച് 40 ലക്ഷം നേടിയാലോ? എല്ലാം സമയത്തിന്റെ കയ്യിലാണ് മക്കളേ!
Elon Musk: സ്‌കൂളിൽ പോയിട്ടുണ്ടോ? പഠിച്ചത് എവിടെ, ഇതൊന്നും പ്രശ്നമല്ല: സോഫ്റ്റ് വെയർ എഞ്ചിനീയറെ തേടി മസ്ക്
Saif Ali Khan Assets: ബാന്ദ്രയിലെ വീടിന് 45 കോടി, ഹരിയാനയിൽ 800 കോടിയുടെ മറ്റൊരു കൊട്ടാരം, സെയ്ഫ് അലിഖാൻ്റെ ആസ്തി ഇങ്ങനെ
GV Prakash Divorce: ‘വീണ്ടും ഒന്നിക്കില്ല, പ്രൊഫഷണൽ ആയതുകൊണ്ടാണ് ഒരുമിച്ച് പാടിയത്’; വിവാഹമോചനത്തെ കുറിച്ച് ജി വി പ്രകാശ്
Krishnakumar: ‘മോദി-യോഗി സര്‍ക്കാരിന് അഭിനന്ദനം; മഹാകുംഭമേളയുടെ അപൂര്‍വനിമിഷത്തിനു സാക്ഷിയാകാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യം’; കൃഷ്ണകുമാർ
Moto G Power: ബേസിക് ഫോണാണെങ്കിലും 5ജിയുണ്ട്; മോട്ടോ പവർ ഫോൺ വിപണിയിൽ
ഓറഞ്ച് ജ്യൂസിൽ ചിയ സീഡ് ചേർത്ത് കുടിക്കൂ
സെയ്ഫ് അലി ഖാൻ മാത്രമല്ല ഈ സെലിബ്രേറ്റികളുടെ വീട്ടിൽ മോഷണം നടന്നിട്ടുണ്ട്
ഐസ് ബാത്ത് ചെയ്യുന്നത് എന്തിന്? ആരോഗ്യ ഗുണങ്ങൾ ഇങ്ങനെ
മൂക്കില്‍ ദശ വളരുന്നുണ്ടോ? എങ്ങനെ തിരിച്ചറിയാം