ബാറ്റല്ലെങ്കിൽ ക്യാച്ച്, ക്യാച്ചല്ലെങ്കിൽ ഹെൽമറ്റ്; സൽമാൻ നിസാർ ആണ് കേരളത്തിൻ്റെ താരം | Ranji Trophy Salman Nizar Is The Hero Behind Keralas Journery Towards Historic Final Malayalam news - Malayalam Tv9

Ranji Trophy: ബാറ്റല്ലെങ്കിൽ ക്യാച്ച്, ക്യാച്ചല്ലെങ്കിൽ ഹെൽമറ്റ്; സൽമാൻ നിസാർ ആണ് കേരളത്തിൻ്റെ താരം

Updated On: 

21 Feb 2025 16:38 PM

Ranji Trophy - Salman Nizar: കേരളത്തിനായി ഈ സീസണിൽ സൽമാൻ നിസാർ ഇതുവരെ നടത്തിയത് സമാനതകളില്ലാത്ത പ്രകടനങ്ങളാണ്. ബാറ്റ് കൊണ്ടല്ലെങ്കിൽ ഫീൽഡിലും അതല്ലെങ്കിൽ ഹെൽമറ്റ് കൊണ്ടും സൽമാൻ നിസാർ കേരളത്തിൻ്റെ ചരിത്രയാത്രയിൽ പങ്കാളിയായി.

1 / 5രഞ്ജി ട്രോഫി സെമിഫൈനലിൽ കേരളം മുന്നോട്ടുവച്ച 457 റൺസിന് മറുപടിയുമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 9 വിക്കറ്റ് നഷ്ടത്തിൽ 455 റൺസെടുത്ത് നിൽക്കുന്നു. രണ്ട് റൺസ് കൂടി നേടിയാൽ ഗുജറാത്ത് കേരളത്തിനൊപ്പം. ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തെക്കാൾ പോയിൻ്റ് കൂടുതലുള്ളതുകൊണ്ട് തന്നെ ഗുജറാത്തിന് ഫൈനലിലെത്താൻ ആ സ്കോർ തന്നെ മതിയായിരുന്നു. (Image Courtesy - Social Media)

രഞ്ജി ട്രോഫി സെമിഫൈനലിൽ കേരളം മുന്നോട്ടുവച്ച 457 റൺസിന് മറുപടിയുമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 9 വിക്കറ്റ് നഷ്ടത്തിൽ 455 റൺസെടുത്ത് നിൽക്കുന്നു. രണ്ട് റൺസ് കൂടി നേടിയാൽ ഗുജറാത്ത് കേരളത്തിനൊപ്പം. ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തെക്കാൾ പോയിൻ്റ് കൂടുതലുള്ളതുകൊണ്ട് തന്നെ ഗുജറാത്തിന് ഫൈനലിലെത്താൻ ആ സ്കോർ തന്നെ മതിയായിരുന്നു. (Image Courtesy - Social Media)

2 / 5

കേരളത്തിനെ സംബന്ധിച്ച് കാര്യങ്ങളത്ര എളുപ്പമായിരുന്നില്ല. ഇന്നിംഗ്സ് ലീഡ് നേടിയാലേ എന്തെങ്കിലും പ്രതീക്ഷയുണ്ടാവൂ. എന്നാൽ, ഗുജറാത്തിൻ്റെ അവസാന രണ്ട് ബാറ്റർമാർ കേരളത്തിൻ്റെ രണ്ട് സ്പിന്നർമാരെയും ഫലപ്രദമായി നേരിട്ടു. കളി നമ്മുടെ കൈവിട്ട് പോവുകയാണ്. അവിടെ ഒരു ക്ലൈമാക്സ് ട്വിസ്റ്റ്. (Image Courtesy - Social Media)

3 / 5

ആദിത്യ സർവാറ്റെ പന്തെറിയുന്നു. ഓവറിലെ നാലാം പന്ത്. ക്ലോസ് ഇൻ ഫീൽഡർമാരുടെ തലയ്ക്ക് മുകളിലൂടെ ബൗണ്ടറി നേടി ലീഡ് നേടാമെന്നായിരുന്നു നഗ്‌വസ്‌വല്ലയുടെ കണക്കുകൂട്ടൽ. മിഡിൽ സ്റ്റമ്പിലെ ഫുള്ളർ ലെങ്ത് ബോൾ ഡീപ് മിഡ്‌വിക്കറ്റിലേക്ക് ഉയർത്തിയടിക്കാൻ താരത്തിൻ്റെ ശ്രമം. (Image Courtesy - Social Media)

4 / 5

ഉയർത്തിയടിക്കാനുള്ള ശ്രമത്തിനിടെ നഗ്‌വസ്‌വല്ലയുടെ ടൈമിങ് അല്പം തെറ്റി. പന്ത് ഷോർട്ട് ലെഗിൽ ഫീൽഡ് ചെയ്യുകയായിരുന്ന സൽമാൻ നിസാറിൻ്റെ ഹെൽമറ്റിൽ തട്ടി സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്ന ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ കൈകളിലേക്ക്. അനായാസ ക്യാച്ച്. കേരളത്തിന് ലീഡ് രണ്ട് റൺസ്. (Image Courtesy - Social Media)

5 / 5

കേരളം ഇതുവരെ എത്തിയതിൽ ബാറ്റ് കൊണ്ട് സൽമാൻ നിസാർ വഹിച്ച പങ്ക് വളരെ വലുതാണ്. ജമ്മു കശ്മീരിനെതിരായ ക്വാർട്ടർ ഫൈനലിൽ നേടിയ സെഞ്ചുറി അടക്കം സൽമാൻ നിസാറിൻ്റെ ബാറ്റ് കേരളത്തിനായി ശബ്ദിച്ചു. സെമിയിൽ ഫിഫ്റ്റി നേടിയ സൽമാൻ ഒടുവിൽ തൻ്റെ ഹെൽമറ്റ് കൊണ്ടും കേരളത്തിൻ്റെ സ്വപ്നങ്ങളുടെ കാവലാളായി. തലകുനിച്ച്, ഓടിയൊളിക്കാതെ സൽമാൻ ഉറച്ചുനിന്നതുകൊണ്ടാണ് ആ ഷോട്ട് ഹെൽമറ്റിലിടിച്ചത്. (Image Courtesy - Social Media)

കട്ടിയുള്ള മുടിയ്ക്കായി എന്ത് ചെയ്യാം?
പതിവായി ഏലയ്ക്ക വെള്ളം കുടിച്ചാലോ?
സ്വർണം വാങ്ങുന്നത് നിക്ഷേപത്തിനാണോ? എങ്കിൽ ഈ ആഭരണങ്ങൾ വാങ്ങൂ
രാത്രിയിൽ ചൂളമടിച്ചാൽ പാമ്പ് വരുമോ?