രഞ്ജി ട്രോഫിയിൽ സച്ചിൻ ബേബിയ്ക്ക് ഇന്ന് നൂറാം മത്സരം; പൂർത്തിയാവുന്നത് കരിയറിലെ 15ആം വർഷം | Ranji Trophy Final Against Vidarbha Is Sachin Babys 100th First Class Match Malayalam news - Malayalam Tv9

Ranji Trophy: രഞ്ജി ട്രോഫിയിൽ സച്ചിൻ ബേബിയ്ക്ക് ഇന്ന് നൂറാം മത്സരം; പൂർത്തിയാവുന്നത് കരിയറിലെ 15ആം വർഷം

Published: 

26 Feb 2025 09:25 AM

Sachin Baby 100th Ranji: രഞ്ജി ട്രോഫിയിൽ വിദർഭയ്ക്കെതിരെ ഫൈനൽ കളിക്കാനൊരുങ്ങുന്ന കേരള ടീം ക്യാപ്റ്റൻ സച്ചിൻ ബേബി മറ്റൊരു റെക്കോർഡിനരികെയാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തൻ്റെ നൂറാം മത്സരത്തിനാണ് സച്ചിൻ ബേബി തയ്യാറെടുക്കുന്നത്.

1 / 5രഞ്ജി ട്രോഫി ചരിത്രത്തിലെ തന്നെ ആദ്യ ഫൈനലിലായി കേരളം തയ്യാറെടുക്കുമ്പോൾ ക്യാപ്റ്റൻ സച്ചിൻ ബേബി ഒരുങ്ങുന്നത് തൻ്റെ നൂറാം ഫസ്റ്റ് ക്ലാസ് മത്സരത്തിനാണ്. 15 വർഷം നീണ്ട ക്രിക്കറ്റ് കരിയറാണ് ഇതോടെ പൂർത്തിയാവുന്നത്. 2009-2010 സീസണിലാണ് സച്ചിൻ ബേബി രഞ്ജി ട്രോഫിയിൽ അരങ്ങേറുന്നത്. (Image Courtesy - Social Media)

രഞ്ജി ട്രോഫി ചരിത്രത്തിലെ തന്നെ ആദ്യ ഫൈനലിലായി കേരളം തയ്യാറെടുക്കുമ്പോൾ ക്യാപ്റ്റൻ സച്ചിൻ ബേബി ഒരുങ്ങുന്നത് തൻ്റെ നൂറാം ഫസ്റ്റ് ക്ലാസ് മത്സരത്തിനാണ്. 15 വർഷം നീണ്ട ക്രിക്കറ്റ് കരിയറാണ് ഇതോടെ പൂർത്തിയാവുന്നത്. 2009-2010 സീസണിലാണ് സച്ചിൻ ബേബി രഞ്ജി ട്രോഫിയിൽ അരങ്ങേറുന്നത്. (Image Courtesy - Social Media)

2 / 5

2009-2010 രഞ്ജി സീസണിൽ ആന്ധ്രാപ്രദേശിനെതിരെയാണ് തൊടുപുഴ സ്വദേശിയായ സച്ചിൻ ബേബി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറുന്നത്. അരങ്ങേറി നാല് വർഷത്തിനുള്ളിൽ കേരളത്തിൻ്റെ ക്യാപ്റ്റൻസി സ്ഥാനത്തേക്കെത്താൻ സച്ചിൻ ബേബിയ്ക്ക് സാധിച്ചു. 2010-11 വിജയ് ഹസാരെ സീസണിൽ ലിസ്റ്റ് എ കരിയറിലും 2011-12 സയ്യിദ് മുഷ്താഖ് അലി ട്രോഫി സീസണിൽ ടി20 കരിയറിലും സച്ചിൻ ബേബി അരങ്ങേറി. (Image Courtesy - Social Media)

3 / 5

ലിസ്റ്റ് എ, ടി20 ഫോർമാറ്റുകളിൽ നേരത്തെ തന്നെ നൂറ് മത്സരങ്ങൾ തികച്ച സച്ചിൻ ബേബി അരങ്ങേറിയതുമുതൽ കേരളത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ്. ലിസ്റ്റ് എ കരിയറിലും ടി20 കരിയറിലും 102 മത്സരങ്ങൾ വീതമാണ് താരം കളിച്ചത്. മുൻപ് കേരളം ആദ്യമായി രഞ്ജി ട്രോഫി സെമിഫൈനൽ കളിക്കുമ്പോഴും സച്ചിൻ ബേബിയായിരുന്നു കേരളത്തിൻ്റെ ക്യാപ്റ്റൻ. (Image Courtesy - Social Media)

4 / 5

വിജയ് ഹസാരെ ട്രോഫിയിൽ സെമി കളിക്കുമ്പോഴും കേരളത്തെ നയിച്ചത് സച്ചിൻ ബേബി തന്നെ. 2013ൽ ഐപിഎലിൽ അരങ്ങേറി. രാജസ്ഥാൻ റോയൽസിലായിരുന്നു ആദ്യ അങ്കം. എന്നാൽ, ഒരു കളിയേ ബാറ്റ് ചെയ്യാനായുള്ളൂ. 2016ൽ ആർസിബിയിലെത്തിയ സച്ചിൻ 11 മത്സരങ്ങളിൽ നിന്ന് നേടിയത് 119 റൺസ്. ഇക്കഴിഞ്ഞ ഐപിഎൽ ലേലത്തിൽ സൺറൈസേഴ്സ് ആണ് സച്ചിനെ ടീമിലെത്തിച്ചത്. (Image Courtesy - Social Media)

5 / 5

36 വയസുകാരനായ സച്ചിൻ ബേബി 1988 ഡിസംബർ 18നാണ് ജനിച്ചത്. ഇടങ്കയ്യൻ ബാറ്ററായ സച്ചിൻ ഓഫ് ബ്രേക്ക് ബൗളർ കൂടിയാണ്. സൗത്ത് സോണിലും ഇന്ത്യ എ ടീമിലും കളിച്ചിട്ടുണ്ട്. പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ ജേതാക്കളായ ഏരീസ് കൊല്ലം സെയിലേഴ്സിൻ്റെ ക്യാപ്റ്റനും സച്ചിൻ ബേബി തന്നെയായിരുന്നു. ഫൈനലിൽ ഉൾപ്പെടെ രണ്ട് സെഞ്ചുറിയാണ് താരം ടൂർണമെൻ്റിൽ നേടിയത്. (Image Courtesy - Social Media)

പല്ലി ശല്ല്യമുണ്ടോ? ഈ പൊടിക്കൈകൾ പ്രയോഗിക്കാം
ഗുണങ്ങള്‍ മാത്രമല്ല, പാവയ്ക്കയ്ക്ക് പാര്‍ശ്വഫലങ്ങളും
ഇക്കാര്യങ്ങൾ ആരോടും പറയരുത്, ദോഷം നിങ്ങൾക്ക് തന്നെ!
അലുമിനിയം ഫോയിലിൽ ഇവ പാചകം ചെയ്യരുത്