ധൂം 4-ൽ വില്ലനായി രൺബീർ കപൂർ? അഭിഷേക് ബച്ചനും ഉദയ് ചോപ്രയും ഉണ്ടാകില്ല | Ranbir Kapoor Likely to Play Villain in Dhoom 4, Abhishek Bachchan and Uday Chopra Not Returning Malayalam news - Malayalam Tv9

Dhoom 4: ധൂം 4-ൽ വില്ലനായി രൺബീർ കപൂർ? അഭിഷേക് ബച്ചനും ഉദയ് ചോപ്രയും ഉണ്ടാകില്ല

Published: 

28 Sep 2024 16:26 PM

Ranbir Kapoor Likely to Play Villain in Dhoom 4: ധൂമിന്റെ ഒന്നാം ഭാഗം പുറത്തിറങ്ങിയിട്ട് 20 വർഷം പിന്നിടുന്നു. അന്ന് പ്രേക്ഷകർക്കിടയിൽ ചിത്രം വലിയ തരംഗമായിരുന്നു.

1 / 5യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമിക്കുന്ന ചിത്രം 'ധൂം 4'-ൽ രൺബീർ കപൂർ വില്ലൻ വേഷത്തിലെത്തുമെന്നാണ് സൂചന. നിലവിൽ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നുവെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. ധൂം സിനിമ ഫ്രാൻഞ്ചൈസിയിലെ നാലാമത്തെ ചിത്രമായിരിക്കും ഇത്. (Image Credits: PTI)

യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമിക്കുന്ന ചിത്രം 'ധൂം 4'-ൽ രൺബീർ കപൂർ വില്ലൻ വേഷത്തിലെത്തുമെന്നാണ് സൂചന. നിലവിൽ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നുവെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. ധൂം സിനിമ ഫ്രാൻഞ്ചൈസിയിലെ നാലാമത്തെ ചിത്രമായിരിക്കും ഇത്. (Image Credits: PTI)

2 / 5

ധൂം പരമ്പരയിലെ ആദ്യ ചിത്രം പുറത്തിറങ്ങുന്നത് 2004-ലാണ്. സഞ്ജയ് ഗാധ്വി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത് അഭിഷേക് ബച്ചൻ, ഉദയ് ചോപ്ര, ജോൺ എബ്രഹാം എന്നിവരായിരുന്നു. ചിത്രത്തിൽ ജോൺ എബ്രഹാം വില്ലൻ വേഷത്തിലാണ് എത്തിയത്. (Image Credits: Yash Raj Filims Facebook)

3 / 5

2006-ൽ ധൂം 2 പുറത്തിറങ്ങി. അഭിഷേക് ബച്ചനും ഉദയ് ചോപ്രയും തന്നെയായിരുന്നു ഈ ചിത്രത്തിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാൽ വില്ലൻ വേഷത്തിലെത്തിയത് ഹൃതിക് റോഷനായിരുന്നു. ഇവർക്ക് പുറമെ ഐശ്വര്യറായ് ബച്ചനും, ബിപാഷ ബസുവും ചിത്രത്തിൽ അണിനിരന്നു. (Image Credits: Yash Raj Filims Facebook)

4 / 5

ധൂം 3 പുറത്തിറങ്ങുന്നത് 2013-ലാണ്. മൂന്നാം ഭാഗത്തിലും അഭിഷേക് ബച്ചനും ഉദയ് ചോപ്രയും ഉണ്ടായിരുന്നു. എന്നാൽ നായിക കത്രീന കൈഫായിരുന്നു. ആമിർ ഖാൻ ആയിരുന്നു വില്ലൻ വേഷത്തിലെത്തിയത്. (Image Credits: Yash Raj Filims Facebook)

5 / 5

ആദ്യ മൂന്ന് ഭാഗത്തിലും ഉണ്ടായിരുന്ന അഭിഷേക് ബച്ചനും ഉദയ് ചോപ്രയും നാലാം ഭാഗത്തിൽ ഉണ്ടാകില്ലെന്നാണ് പുറത്ത് വരുന്ന സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ. പുതുതലമുറയിലെ പ്രേക്ഷകർക്ക് വേണ്ടി തയ്യാറാക്കുന്ന ധൂം 4-ൽ രണ്ട് യുവ താരങ്ങളെ കൊണ്ടുവരാനാണ് ശ്രമമെന്നും സൂചനയുണ്ട്. (Image Credits: Ranbir Kapoor Facebook)

ഹൺമൂൺ ആഷോഷിക്കാൻ പറ്റിയ റൊമാൻ്റിക് നഗരങ്ങൾ
പാല്‍ കേടാകാതിരിക്കാന്‍ ഫ്രിഡ്ജ് വേണ്ട; ഈ വഴി നോക്കിക്കോളൂ
20 ലക്ഷം രൂപയ്ക്ക് ട്രെയിൻ യാത്രയോ? അതും ഇന്ത്യയിൽ
രഞ്ജി ഇത്തിരി മുറ്റാണാശാനേ; താരങ്ങൾക്ക് കൂട്ടത്തോൽവി