'ആ രണ്ട് സിനിമകളിലും ചാക്കോച്ചന്റെ ചെറുപ്പം അഭിനയിച്ചത് ഞാൻ; അറിഞ്ഞപ്പോൾ ഭയങ്കര ഞെട്ടലായിരുന്നു'; റംസാൻ | Ramzan Reveals that he acted in two films of Kunchacko Boban's as his child character Malayalam news - Malayalam Tv9

Ramzan: ‘ആ രണ്ട് സിനിമകളിലും ചാക്കോച്ചന്റെ ചെറുപ്പം അഭിനയിച്ചത് ഞാൻ; അറിഞ്ഞപ്പോൾ ഭയങ്കര ഞെട്ടലായിരുന്നു’; റംസാൻ

Published: 

16 Feb 2025 19:45 PM

Ramzan On Kunchacko Boban: കഴിഞ്ഞ ദിവസം താൻ ഓഫീസർ ഓൺ ഡ്യൂട്ടി ചിത്രത്തിന്റെ ഇന്റർവ്യൂവിൽ പറയുമ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയുന്നതെന്നാണ് റംസാൻ പറയുന്നത്. അപ്പോൾ ഭയങ്കര ഞെട്ടലായിരുന്നു.

1 / 5മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ് ഡാന്‍സറും നടനുമായ റംസാന്‍ മുഹമ്മദ്. 2014ല്‍ മലയാള ടെലിവിഷന്‍ റിയാലിറ്റ ഷോയിലൂടെയായിരുന്നു റംസാൻ മലയാളികൾക്ക് സുപരിചിതനാണ്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബൻ നായകനായ ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് താരം. (image credits:instagram)

മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ് ഡാന്‍സറും നടനുമായ റംസാന്‍ മുഹമ്മദ്. 2014ല്‍ മലയാള ടെലിവിഷന്‍ റിയാലിറ്റ ഷോയിലൂടെയായിരുന്നു റംസാൻ മലയാളികൾക്ക് സുപരിചിതനാണ്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബൻ നായകനായ ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് താരം. (image credits:instagram)

2 / 5

ഇതിനിടെയിൽ റിപ്പോർട്ടർ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രണ്ട് സിനിമകളിലും ചാക്കോച്ചന്റെ ചെറുപ്പം അഭിനയിച്ചത് താൻ ആണെന്നും എന്നാൽ അത് അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്നും റംസാൻ പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. (image credits:instagram)

3 / 5

'ഡോക്ടർ ലവ്' , 'ത്രീ കിങ്‌സ്' എന്നീ ചിത്രങ്ങളിലാണ് കുഞ്ചാക്കോ ബോബന്റെ ചെറുപ്പം റംസാൻ അഭിനയിച്ചത്. എന്നാൽ ഇത് ചാക്കോച്ചൻ അറിയുന്നത് ഇപ്പോഴാണെന്നാണ് റംസാൻ പറയുന്നത്. ഇത് അദ്ദേഹത്തിന് ഷോക്കായിരുന്നുവെന്നും റംസാൻ പറഞ്ഞു. (image credits:instagram)

4 / 5

തനിക്കും അദ്ദേഹത്തിനും വേവേറെ ദിവസമായിരുന്നു ഷൂട്ട്. തന്റെ ഷൂട്ട് കഴിഞ്ഞു താൻ പോയെന്നും സ്റ്റോറി ബേസ് ചാക്കോച്ചൻ സിനിമ ആയിരിക്കും കൂടുതൽ ഫോക്കസ് ചെയ്തിട്ടുണ്ടാക്കുകയെന്നും റംസാൻ പറഞ്ഞു. (image credits:instagram)

5 / 5

കഴിഞ്ഞ ദിവസം താൻ ഓഫീസർ ഓൺ ഡ്യൂട്ടി ചിത്രത്തിന്റെ ഇന്റർവ്യൂവിൽ പറയുമ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയുന്നതെന്നാണ് റംസാൻ പറയുന്നത്. അപ്പോൾ ഭയങ്കര ഞെട്ടലായിരുന്നു. നീ പറഞ്ഞില്ലാലോ എന്നായിരുന്നു അദ്ദേഹം പറഞ്ഞത് എന്നാണ് റംസാൻ പറഞ്ഞു.(image credits:instagram)

13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ