മലയാള സിനിമയിലും വിസ്മയം തീര്‍ത്ത സൂപ്പര്‍സ്റ്റാര്‍; ഇത് താന്‍ രജനി മാജിക്ക്‌ | Rajinikanth Birthday Special story about the movies he played in malayalam Malayalam news - Malayalam Tv9

Rajinikanth Birthday Special: മലയാള സിനിമയിലും വിസ്മയം തീര്‍ത്ത സൂപ്പര്‍സ്റ്റാര്‍; ഇത് താന്‍ രജനി മാജിക്ക്‌

Updated On: 

11 Dec 2024 22:40 PM

Rajinikanth Malayalam Movies: പിന്നീട് ദളപതി, മന്നന്‍, പാണ്ഡ്യന്‍, ബാഷ, മുത്തു, പടയപ്പ, അരുണാചലം എന്നീ ചിത്രങ്ങളിലൂടെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് വളര്‍ന്ന രജനി തമിഴ് സിനിമാ മേഖലയുടെ തന്നെ മുഖമായി മാറി.

1 / 5രജനികാന്തിനോളം പ്രഭാവം തീര്‍ത്ത മറ്റൊരു നടനില്ല തമിഴ് സിനിമയില്‍. എന്നാല്‍ അദ്ദേഹം തമിഴന്‍ ആണോ എന്ന് ചോദിച്ചാല്‍ അല്ലെന്നതാണ് ഉത്തരം. പിന്നെ എങ്ങനെയാണ് രജനികാന്ത് തമിഴ് സിനിമാ മേഖലയെ ഇങ്ങനെ തന്റെ വശത്താക്കിയത് എന്നതാണ് അണ്ണന്‍ സ്റ്റൈല്‍. (Image Credits: Social Media)

രജനികാന്തിനോളം പ്രഭാവം തീര്‍ത്ത മറ്റൊരു നടനില്ല തമിഴ് സിനിമയില്‍. എന്നാല്‍ അദ്ദേഹം തമിഴന്‍ ആണോ എന്ന് ചോദിച്ചാല്‍ അല്ലെന്നതാണ് ഉത്തരം. പിന്നെ എങ്ങനെയാണ് രജനികാന്ത് തമിഴ് സിനിമാ മേഖലയെ ഇങ്ങനെ തന്റെ വശത്താക്കിയത് എന്നതാണ് അണ്ണന്‍ സ്റ്റൈല്‍. (Image Credits: Social Media)

2 / 5

കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയിലെ നാച്ചിക്കുപ്പം എന്ന ഗ്രാമത്തിലേക്ക് കുടിയേറിയ മറാഠ കുടുംബ പരമ്പരയിലാണ് രജനികാന്തിന്റെ ജനനം. രജനിയുടെ കുടംബം പിന്നീട് തമിഴ്നാട്ടിലേക്ക് വരികയായിരുന്നു. തന്റെ ചെറുപ്പം മുതല്‍ തന്നെ സിനിമയില്‍ അഭിനയിക്കണമെന്നത് രജനികാന്തിന്റെ വലിയ സ്വപ്നമായിരുന്നു. (Image Credits: Social Media)

3 / 5

കെ ബാലചന്ദ്രന്‍ സംവിധാനം ചെയ്ത് 1975 ഓഗസ്റ്റ് 18ന് പുറത്തിറങ്ങിയ അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് രജനികാന്ത് ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്. കമല്‍ഹാസന്‍, ശ്രീവിദ്യ, ജയസുധ എന്നിവര്‍ക്കൊപ്പമായിരുന്നു അഭിനയിച്ചത്. (Image Credits: Social Media)

4 / 5

പിന്നീട് ദളപതി, മന്നന്‍, പാണ്ഡ്യന്‍, ബാഷ, മുത്തു, പടയപ്പ, അരുണാചലം എന്നീ ചിത്രങ്ങളിലൂടെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് വളര്‍ന്ന രജനി തമിഴ് സിനിമാ മേഖലയുടെ തന്നെ മുഖമായി മാറി. (Image Credits: Social Media)

5 / 5

തെലുഗ്, കന്നട, മലയാളം, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളിലും രജനി അഭിനയിച്ചിട്ടുണ്ട്. ഐ വി ശശി സംവിധാനം ചെയ്ത അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ചിത്രത്തില്‍ കമല്‍ഹാസനൊപ്പം കമറുദ്ദീന്‍ എന്ന വില്ലന്‍ വേഷത്തിലാണ് രജനി എത്തിയത്. ഗര്‍ജ്ജനം എന്ന മലയാള ചിത്രത്തില്‍ നായകനായും രജനി അഭിനയിച്ചിട്ടുണ്ട്. (Image Credits: Social Media)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ