പ്രകൃതിയുടെ സ്പന്ദനമാണ് സംഗീതം. ആ സംഗീതത്തിന് ഏറ്റവും മാധുര്യമേറുന്നത് മഴയോടൊപ്പം കേൾക്കുമ്പോഴാണെന്ന് പലരും പറയുന്നു. മഴയ്ക്കും സംഗീതമുണ്ട്. മഴയെ വിളിച്ചുവരുത്തുന്ന രാഗങ്ങളുമുണ്ടെന്നാണ് പരക്കെയുള്ള വിശ്വാസം.
അമൃതവർഷിണി- ക്ഷീരസാഗര ശയനാ…. എന്ന കീർത്തനം ശീലുകളുടെ മഴപോലുള്ള നനുത്ത സ്പർശം തന്നെ ഒരു കുളിരാണ്. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ മുത്തുസ്വാമി ദീക്ഷിതരാണ് ഈ രാഗം ചിട്ടപ്പെടുത്തിയതെന്ന് കരുതപ്പെടുന്നു. ഫോട്ടോ കടപ്പാട് : freepik.com
മേഘമൽഹാർ – ഈ രാഗത്തിന് അത് പാടുന്ന പ്രദേശത്ത് മഴ പെയ്യിക്കാനുള്ള ശക്തിയുണ്ടെന്ന് ഐതിഹ്യങ്ങൾ പറയുന്നു. താൻസെൻ പാടി മഴ പെയ്യിച്ച രാഗമാണിതെന്നാണ് വിശ്വാസം. ഫോട്ടോ കടപ്പാട് : freepik.com
ശ്രീ രാഗം- മഴ പെയ്യുന്നത് ശ്രീരാഗത്തിലാണ് എന്നാണ് പറയപ്പെടുന്നത്. പ്രശസ്തമായ പല കീർത്തനങ്ങളും സിനിമാഗാനങ്ങളും ഈ രാഗത്തിലുണ്ട്. ഫോട്ടോ കടപ്പാട് : freepik.com
മധ്യമാവതി – ഇത് വളരെ ശുഭകരമായ ഒരു രാഗമായി കണക്കാക്കപ്പെടുന്നു, എല്ലാ കർണാടക സംഗീത കച്ചേരിയും ഒന്നുകിൽ മധ്യമാവതിയിലെ ഒരു ഗാനത്തോടെ അവസാനിക്കുന്നു അല്ലെങ്കിൽ അവസാന ഗാനത്തിൻ്റെ അവസാനം ഈ രാഗത്തിൽ ആലപിക്കുന്നു. സംഗീതചികിത്സയിലെ അവിഭാജ്യ ഘടകമാണ് ഈ രാഗം. ഫോട്ടോ കടപ്പാട് : freepik.com