5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

പ്രകൃതിയെ തൊട്ടുണർത്തുന്ന മഴരാ​ഗങ്ങൾ

പ്രകൃതിയുടെ സ്പന്ദനമാണ് സം​ഗീതം. ആ സം​ഗീതത്തിന് ഏറ്റവും മാധുര്യമേറുന്നത് മഴയോടൊപ്പം കേൾക്കുമ്പോഴാണെന്ന് പലരും പറയുന്നു. മഴയ്ക്കും സം​ഗീതമുണ്ട്. മഴയെ വിളിച്ചുവരുത്തുന്ന രാ​​ഗങ്ങളുമുണ്ടെന്നാണ് പരക്കെയുള്ള വിശ്വാസം.

പ്രകൃതിയെ തൊട്ടുണർത്തുന്ന മഴരാ​ഗങ്ങൾ
aswathy-balachandran
Aswathy Balachandran | Published: 13 Apr 2024 12:26 PM

അമൃതവർഷിണി- ക്ഷീരസാ​ഗര ശയനാ…. എന്ന കീർത്തനം ശീലുകളുടെ മഴപോലുള്ള നനുത്ത സ്പർശം തന്നെ ഒരു കുളിരാണ്. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ മുത്തുസ്വാമി ദീക്ഷിതരാണ് ഈ രാ​ഗം ചിട്ടപ്പെടുത്തിയതെന്ന് കരുതപ്പെടുന്നു. ഫോട്ടോ കടപ്പാട് : freepik.com

മേഘമൽഹാർ – ഈ രാഗത്തിന് അത് പാടുന്ന പ്രദേശത്ത് മഴ പെയ്യിക്കാനുള്ള ശക്തിയുണ്ടെന്ന് ഐതിഹ്യങ്ങൾ പറയുന്നു. താൻസെൻ പാടി മഴ പെയ്യിച്ച രാ​ഗമാണിതെന്നാണ് വിശ്വാസം. ഫോട്ടോ കടപ്പാട് : freepik.com

ശ്രീ രാ​ഗം- മഴ പെയ്യുന്നത് ശ്രീരാ​ഗത്തിലാണ് എന്നാണ് പറയപ്പെടുന്നത്. പ്രശസ്തമായ പല കീർത്തനങ്ങളും സിനിമാ​ഗാനങ്ങളും ഈ രാ​ഗത്തിലുണ്ട്. ഫോട്ടോ കടപ്പാട് : freepik.com

മധ്യമാവതി – ഇത് വളരെ ശുഭകരമായ ഒരു രാഗമായി കണക്കാക്കപ്പെടുന്നു, എല്ലാ കർണാടക സംഗീത കച്ചേരിയും ഒന്നുകിൽ മധ്യമാവതിയിലെ ഒരു ഗാനത്തോടെ അവസാനിക്കുന്നു അല്ലെങ്കിൽ അവസാന ഗാനത്തിൻ്റെ അവസാനം ഈ രാഗത്തിൽ ആലപിക്കുന്നു. സം​ഗീതചികിത്സയിലെ അവിഭാജ്യ ഘടകമാണ് ഈ രാ​ഗം. ഫോട്ടോ കടപ്പാട് : freepik.com