കോടികൾ മുടക്കിയത് വെറുതെയായില്ല! ലോകത്തെ സ്റ്റൈലിഷായവരുടെ പട്ടികയിൽ ഇടംനേടി അനന്ത് അംബാനിയും രാധിക മെർച്ചന്റും | Radhika Merchant-Anant Ambani are on New York Times' Most Stylish People of 2024 list Malayalam news - Malayalam Tv9

Anant Ambani and Radhika Merchant: കോടികൾ മുടക്കിയത് വെറുതെയായില്ല! ലോകത്തെ സ്റ്റൈലിഷായവരുടെ പട്ടികയിൽ ഇടംനേടി അനന്ത് അംബാനിയും രാധിക മെർച്ചന്റും

Updated On: 

07 Dec 2024 19:22 PM

Anant Ambani and Radhika Merchant :കഴിഞ്ഞ ജുലൈയിലായിരുന്നു റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയമകന്‍ അനന്ത് അംബാനിയും വ്യവസായി വിരേന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധിക മെര്‍ച്ചന്റും തമ്മിലുള്ള വിവാഹം നടന്നത്.

1 / 5ഈ വർഷത്തെ ലോകത്തെ ഏറ്റവും സ്റ്റൈലിഷായ വ്യക്തികളുടെ പട്ടികയിൽ ഇടം നേടി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത്  അംബാനിയും രാധിക മെർച്ചന്റും. ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട 64 വ്യക്തികളുടെ പട്ടികയിലാണ് അനന്തും രാധികയും ഇടപിടിച്ചത്. (image credits: Gettyimages)

ഈ വർഷത്തെ ലോകത്തെ ഏറ്റവും സ്റ്റൈലിഷായ വ്യക്തികളുടെ പട്ടികയിൽ ഇടം നേടി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയും രാധിക മെർച്ചന്റും. ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട 64 വ്യക്തികളുടെ പട്ടികയിലാണ് അനന്തും രാധികയും ഇടപിടിച്ചത്. (image credits: Gettyimages)

2 / 5

രാജ്യത്ത് നിന്ന് പട്ടികയിൽ ഇവർ മാത്രമാണ് ഇടംനേടിയത്. ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള കുടുംബത്തിലെ അംഗങ്ങളെന്ന നിലയിൽ മാത്രമല്ല, ഈ വർഷം നടന്ന ഏറ്റവും വലിയ വിവാഹത്തിലെ ദമ്പതികളെന്ന നിലയിൽ കൂടിയാണ് ഇവർ പട്ടികയിൽ ഇടം നേടിയത്.(image credits: Gettyimages)

3 / 5

കഴിഞ്ഞ ജുലൈയിലായിരുന്നു റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയമകന്‍ അനന്ത് അംബാനിയും വ്യവസായി വിരേന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധിക മെര്‍ച്ചന്റും തമ്മിലുള്ള വിവാഹം നടന്നത്. മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു വിവാഹം.(image credits: Gettyimages)

4 / 5

മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വിവാഹച്ചടങ്ങുകളായിരുന്നു. ചടങ്ങിൽ‌ രാധിക ധരിച്ച വസ്ത്രങ്ങളെല്ലാം തന്നെ ഏറെ ചർച്ചയായിരുന്നു. സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ റിയ കപൂറാണ് രാധികയുടെ വധുലുക്ക് ഒരുക്കിയത്. ഇന്ത്യൻ പാരമ്പര്യത്തനിമയിലുള്ള വസ്ത്രങ്ങളിൽ മോഡേൺ ഡിസൈനുകൾ ഉൾപ്പെടുത്തിയായിരുന്നു രാധികയുടെ വിവാഹവസ്ത്രം ഒരുക്കിയത്.(image credits: Gettyimages)

5 / 5

വിവാഹ റിസപ്ഷനിൽ ഗോൾഡൻ ലഹങ്കയിലാണ് രാധിക എത്തിയത്. ഇന്ത്യൻ പാരമ്പര്യത്തിലൂന്നി തന്നെ ഡിസൈൻ ചെയ്ത വസ്ത്രം ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. വിവാഹദിനത്തിൽ രാധിക അണിഞ്ഞ ഐവറി ലെഹങ്കയാണ് ഏറ്റവും തിളങ്ങി നിന്നത്. അബുജാനി–സന്ദീപ് ഖോശ്ല ഡിസൈൻ ചെയത് ലെഹങ്കയായിരുന്നു ഇത്. (image credits: Gettyimages)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ