തെക്കേ അമേരിക്കയിൽ നിന്നാണ് ക്വിനോവയുടെ ഉത്ഭവം. ലോകമെമ്പാടും ഇന്ന് ക്വിനോവ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. പ്രോട്ടീൻ, ഫൈബർ, അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ മികച്ച കലവറ കൂടിയാണിത്. ക്വിനോവ കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും വളരെ നല്ലതാണ്. ക്വിനോവയിലെ ക്വെർസെറ്റിൻ, കെംപ്‌ഫെറോൾ തുടങ്ങിയ ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്.