പേര്‍ളി, ശരിക്കും നോക്കിക്കോ; കളിയാക്കിയവര്‍ക്കെല്ലാം മറുപടി, അല്ലുവിനൊപ്പമുള്ള ചിത്രങ്ങളുമായി ജി പി | Pushpa 2 Actor Allu Arjun Met Malayalam Actor Govind Padmasoorya And Wife Gopika Anil Netizen Says GP Ditched Pearle Maaney Malayalam news - Malayalam Tv9

Allu Arjun: പേര്‍ളി, ശരിക്കും നോക്കിക്കോ; കളിയാക്കിയവര്‍ക്കെല്ലാം മറുപടി, അല്ലുവിനൊപ്പമുള്ള ചിത്രങ്ങളുമായി ജി പി

Updated On: 

29 Nov 2024 13:24 PM

Govind Padmasoorya and Gopika Anil Visited Allu Arjun: അല്ലു അര്‍ജുനൊപ്പം അഭിനയിച്ചിട്ടുള്ള ചുരുക്കം ചില മലയാളി താരങ്ങളില്‍ ഒരാളാണ് ഗോവിന്ദ് പദ്മസൂര്യ. അങ്ങ് വൈകുണ്ഠപുരത്ത് എന്ന ചിത്രത്തില്‍ ഗംഭീര പ്രകടനം തന്നെയാണ് താരം കാഴ്ചപ്പെച്ചത്. ഏറെ പ്രശംസ പിടിച്ചുപറ്റാനും ഗോവിന്ദ് പദ്മസൂര്യക്ക് ആ ചിത്രത്തിലൂടെ സാധിച്ചു. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം അല്ലു അര്‍ജുനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഗോവിന്ദ്.

1 / 5അടുത്തിടെ പേര്‍ളി മാണി ഷോയിലെത്തിയ ജി പിയെ അല്ലു അര്‍ജുന്റെ പേരില്‍ പേര്‍ളി മാണി കളിയാക്കിയിരുന്നു. അല്ലു അര്‍ജുന്റെ പേരില്‍ ജി പി ഷൈന്‍ ചെയ്യുകയാണെന്നും താരത്തിന്റെ നമ്പറ് പോലും കയ്യിലില്ല തുടങ്ങിയ കാര്യങ്ങളാണ് പേര്‍ളി അന്ന് പറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ പേര്‍ളി ഉള്‍പ്പെടെയുള്ളവരെ ഞെട്ടിച്ചുകൊണ്ടുള്ള ഫോട്ടോയാണ് ജി പി പങ്കുവെച്ചിരിക്കുന്നത്. (Image Credits: Instagram)

അടുത്തിടെ പേര്‍ളി മാണി ഷോയിലെത്തിയ ജി പിയെ അല്ലു അര്‍ജുന്റെ പേരില്‍ പേര്‍ളി മാണി കളിയാക്കിയിരുന്നു. അല്ലു അര്‍ജുന്റെ പേരില്‍ ജി പി ഷൈന്‍ ചെയ്യുകയാണെന്നും താരത്തിന്റെ നമ്പറ് പോലും കയ്യിലില്ല തുടങ്ങിയ കാര്യങ്ങളാണ് പേര്‍ളി അന്ന് പറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ പേര്‍ളി ഉള്‍പ്പെടെയുള്ളവരെ ഞെട്ടിച്ചുകൊണ്ടുള്ള ഫോട്ടോയാണ് ജി പി പങ്കുവെച്ചിരിക്കുന്നത്. (Image Credits: Instagram)

2 / 5

അല്ലു അര്‍ജുനൊപ്പമുള്ള ചിത്രങ്ങളുമായാണ് ജി പി എത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്. പുഷ്പ 2 എന്ന ചിത്രത്തിന്റെ ഭാഗമായി അല്ലു അര്‍ജുന്‍ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നു. അല്ലുവിനെ കാണാന്‍ ഗോപികയെയും കൂട്ടി ജി പി അവിടേക്ക് എത്തുകയും ചെയ്തു. (Image Credits: Instagram)

3 / 5

ഏറെ വിനയമുള്ള ഡൗണ്‍ ടു എര്‍ത്ത് ആയിട്ടുള്ള ആളാണ് അല്ലു അര്‍ജുന്‍ എന്നാണ് ജി പി യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്. ഭര്‍ത്താവിന് അല്ലു അര്‍ജുന്‍ നല്‍കിയ സ്വീകരണം കണ്ട് ഗോപികയും നടുങ്ങി. (Image Credits: Instagram)

4 / 5

ആള്‍ തിരക്ക് ഉണ്ടായിരുന്നിട്ടും താനെത്തിയെന്നറിഞ്ഞ് അല്ലു റൂമിലേക്ക് വിളിപ്പ് സംസാരിച്ചെന്നാണ് ജി പി പറയുന്നത്. വെറും കയ്യോടെയല്ല ജി പിയും ഗോപികയും അല്ലുവിനെ കാണാനെത്തിയത്. കേരളീയ സമ്മാനവും അവര്‍ കരുതിയിരുന്നു. (Image Credits: Instagram)

5 / 5

അല്ലുവിനും രശ്മികയ്ക്കും ഒരു മനോഹരമായ ബോക്‌സില്‍ ചിപ്‌സും, ശര്‍ക്കര വരട്ടിയും, കസവ് മുണ്ടും, നിലവിളക്കും, മുല്ലപ്പൂവുമാണ് ജി പിയും ഗോപികയും സമ്മാനമായി നല്‍കിയത്. രശ്മികയ്ക്ക് കസവ് മുണ്ടിന് പകരം സാരിയാണ് സമ്മാനമായി നല്‍കിയത്. (Image Credits: Instagram)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ