നേട്ടങ്ങള്‍ പലതുണ്ടെങ്കിലും ആസ്തിയില്‍ പിന്നില്‍; പൃഥ്വിരാജിന്റെ ആസ്തി ഇങ്ങനെ | Prithviraj Sukumaran's net worth, houses and car collections in malayalam Malayalam news - Malayalam Tv9

Prithviraj Sukumaran: നേട്ടങ്ങള്‍ പലതുണ്ടെങ്കിലും ആസ്തിയില്‍ പിന്നില്‍; പൃഥ്വിരാജിന്റെ ആസ്തി ഇങ്ങനെ

Published: 

15 Oct 2024 20:12 PM

Happy Birthday Prithviraj: നന്ദനം എന്ന ചിത്രത്തിലൂടെ എത്തി മലയാളത്തിന്റെ ഇലുമിനാന്റിയായി മാറിയ താരമാണ് പൃഥ്വിരാജ്. പൃഥ്വിരാജിന്റെ കൈവശമുള്ള വാഹനങ്ങളും വാച്ചുകളും ഉള്‍പ്പെടെ എല്ലാം ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ താരത്തിന് എത്ര ആസ്തിയുണ്ടെന്ന് തിരയുകയാണ് ആരാധകര്‍.

1 / 5പൃഥ്വിരാജ് സുകുമാരന്‍ എന്ന വ്യക്തിയെ നടന്‍ എന്ന് മാത്രമല്ല വിശേഷിപ്പിക്കാന്‍ സാധിക്കുക, നടന്‍, സംവിധായകന്‍, പ്രൊഡ്യൂസര്‍ എന്നീ മേഖലകളില്‍ തന്റെ കഴിവ് പൃഥ്വിരാജ് തെളിയിച്ച് കഴിഞ്ഞു. 2002ല്‍ നന്ദനം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളം, തമിഴ്, തെലുഗ്, ഹിന്ദി തുടങ്ങി നിരവധി ഭാഷകളില്‍ പൃഥ്വിരാജ് അഭിനയിച്ചു. (Image Credits: Instagram)

പൃഥ്വിരാജ് സുകുമാരന്‍ എന്ന വ്യക്തിയെ നടന്‍ എന്ന് മാത്രമല്ല വിശേഷിപ്പിക്കാന്‍ സാധിക്കുക, നടന്‍, സംവിധായകന്‍, പ്രൊഡ്യൂസര്‍ എന്നീ മേഖലകളില്‍ തന്റെ കഴിവ് പൃഥ്വിരാജ് തെളിയിച്ച് കഴിഞ്ഞു. 2002ല്‍ നന്ദനം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളം, തമിഴ്, തെലുഗ്, ഹിന്ദി തുടങ്ങി നിരവധി ഭാഷകളില്‍ പൃഥ്വിരാജ് അഭിനയിച്ചു. (Image Credits: Instagram)

2 / 5

2011ല്‍ പൃഥ്വിരാജ് തന്നെ നായകനായ ഉറുമി എന്ന ചിത്രം നിര്‍മിച്ചുകൊണ്ടാണ് നിര്‍മാണ മേഖലയിലേക്ക് പൃഥ്വിരാജ് കടന്നത്. ദേശീയ ചലച്ചിത്ര അവാര്‍ഡ്, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് എന്നിവയും താരത്തെ തേടിയെത്തിയിട്ടുണ്ട്. (Image Credits: Instagram)

3 / 5

ഏറെ നാളത്തെ സിനിമാ ജീവിതമുണ്ടെങ്കിലും സമ്പത്തിന്റെ കാര്യത്തില്‍ പൃഥ്വിരാജ് പിന്നില്‍ തന്നെയാണ്. 2024ലെ കണക്ക് അനുസരിച്ച് ഏകദേശം 250 കോടിയോളം രൂപയാണ് പൃഥ്വിരാജ് അഭിനയിച്ചതും നിര്‍മിച്ചതുമായി ചിത്രങ്ങള്‍ നേടിയത്. എന്നാല്‍ 54 കോടി രൂപയോളമാണ് താരത്തിന്റെ ആസ്തി. നാല് മുതല്‍ അഞ്ച് കോടി രൂപയോളമാണ് അദ്ദേഹം ഒരു സിനിമയ്ക്ക് വാങ്ങിക്കുന്നത്. (Image Credits: Instagram)

4 / 5

എന്നാല്‍ പൃഥ്വിരാജ് എപ്പോഴും ശ്രദ്ധിക്കപ്പെടുന്നത് താരത്തിന്റെ ആര്‍ഭാടത്തിന്റെ കാര്യത്തില്‍ തന്നെയാണ്. ഈയടുത്താണ് മുംബൈയിലെ ബാന്ദ്രാ പാലി ഹില്‍സ് താരം സ്വന്തമാക്കിയത്. 30 കോടിയാണ് ഇതിനായി പൃഥ്വി മുടക്കിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പേരിലാണ് ഇത് വാങ്ങിയത്. (Image Credits: Instagram)

5 / 5

കൂടാതെ ആഢംബര കാറുകളുടെ ഒരു ശേഖരം തന്നെ പൃഥ്വിക്കുണ്ട്. 4.37 കോടി രൂപ വില വരുന്ന ലംബോര്‍ഗിനിയും 2.37 മുതല്‍ 3 കോടി രൂപ വിലവരുന്ന റേഞ്ച് റോവര്‍ വോഗും താരത്തിന്റെ പക്കലുണ്ട്. (Image Credits: Social Media)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ