2002-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. രഞ്ജിത്ത് തന്നെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ച ചിത്രത്തിൽ നവ്യ നായർ, സിദ്ദിഖ്, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, കവിയൂർ പൊന്നമ്മ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തി. ഗുരുവായൂരിലെ ഒരു തറവാട്ടിലെ ജോലിക്കാരിയും, കൃഷ്ണ ഭക്തയുമായ ബാലാമണിയും, അതെ തറവാട്ടിലെ ഇളമുറക്കാരനും തമ്മിലുള്ള പ്രണയവും പ്രതിസന്ധികളുമാണ് ചിത്രത്തിൽ പറയുന്നത്. അന്ന് പ്രേക്ഷകർ ഏറ്റടുത്ത ഈ ചിത്രത്തിന്, ഇന്നും ആരാധകർ ഏറെയാണ്. (Socialmedia Image)