5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Prithviraj about Mohanlal: മികച്ച കുക്കാണ്, അദ്ദേഹം ഉണ്ടാക്കുന്ന ഭക്ഷണം വളരെ ഇഷ്ടം; മോഹന്‍ലാലിനെക്കുറിച്ച് പൃഥിരാജ്‌

Prithviraj says Mohanlal is a great cook: എവിടെ പോയാലും ആ സ്ഥലത്തെ തനത് ഭക്ഷണം കഴിക്കാനാണ് താത്പര്യമെന്ന് മോഹന്‍ലാല്‍. എവിടെ പോയാലും അവിടുത്തെ ഭക്ഷണവും സംസ്‌കാരവും പരീക്ഷിച്ച് നോക്കണം. പുതിയ ഭക്ഷണങ്ങള്‍ പരീക്ഷിക്കാനും താത്പര്യമുണ്ട്. കൊച്ചിയില്‍ താമസിക്കുമ്പോള്‍ പൃഥിരാജ് വരാറുണ്ട്. അദ്ദേഹത്തിന് വേണ്ടി ഞാന്‍ പാചകം ചെയ്തുകൊടുക്കാറുണ്ടെന്നും മോഹന്‍ലാല്‍

jayadevan-am
Jayadevan AM | Updated On: 25 Mar 2025 14:54 PM
എല്ലാ ഭക്ഷണവും ഇഷ്ടമാണെന്നും എവിടെ പോയാലും ആ സ്ഥലത്തെ തനത് ഭക്ഷണം കഴിക്കാനാണ് താത്പര്യമെന്നും നടന്‍ മോഹന്‍ലാല്‍. എമ്പുരാന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇന്‍ഫാന്‍സ് വ്യൂ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. എമ്പുരാന്റെ സംവിധായകനായ പൃഥിരാജും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു (Image Credits: Social Media)

1 / 5
പാചകം ചെയ്യാന്‍ ഇഷ്ടമാണ്. ജാപ്പനീസ് ഭക്ഷണം വളരെ ഇഷ്ടമാണ്. ജാപ്പനീസ് ഭക്ഷണം പാകം ചെയ്യാറുണ്ട്. വീട്ടില്‍ ഒരു ടെപ്പന്യാക്കി (ജാപ്പനീസ് കുക്കിങ് രീതി) ടീം ഉണ്ട്. ഭക്ഷണത്തിനായി മാത്രം ചെയ്യുന്ന ഒരു വലിയ സംഘം കൂടെയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു  (Image Credits: Social Media)

2 / 5
ചില ആളുകള്‍ രണ്ടാം ദിവസം തനിക്ക് ഇഡലിയോ ദോശയോ കിട്ടിയില്ലെന്ന് പരാതിപ്പെടും. പക്ഷേ, എവിടെ പോയാലും അവിടുത്തെ ഭക്ഷണവും സംസ്‌കാരവും പരീക്ഷിച്ച് നോക്കണം. പുതിയ ഭക്ഷണങ്ങള്‍ പരീക്ഷിക്കാനും താത്പര്യമുണ്ട്.  കൊച്ചിയില്‍ താമസിക്കുമ്പോള്‍ പൃഥിരാജ് വരാറുണ്ട്. അദ്ദേഹത്തിന് വേണ്ടി പാചകം ചെയ്തുകൊടുക്കാറുണ്ടെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി  (Image Credits: Social Media)

3 / 5
മോഹന്‍ലാല്‍ മികച്ച കുക്കാണെന്ന് പൃഥിരാജും പറഞ്ഞു. അദ്ദേഹം ഉണ്ടാക്കുന്ന ഭക്ഷണം എനിക്ക് വളരെ ഇഷ്ടമാണ്. ഇന്ന് ജാപ്പനീസ് ഉണ്ടാക്കാമെന്നോ അല്ലെങ്കില്‍ സ്പാനിഷ് വിഭവം ഉണ്ടാക്കാമെന്നോ അദ്ദേഹം പ്ലാന്‍ ചെയ്യും. തുടര്‍ന്ന് മെനു ക്രമീകരിക്കും. പിന്നെ പാചകം ചെയ്യും.  അതാണ് രീതിയെന്നും പൃഥിരാജ് കൂട്ടിച്ചേര്‍ത്തു  (Image Credits: Social Media)

4 / 5
യാത്ര ചെയ്യുമ്പോള്‍ ആ സ്ഥലങ്ങളിലെ പ്രാദേശിക വിഭവങ്ങള്‍ കഴിക്കാനാണ് താത്പര്യം. ഇന്തോനേഷ്യയിലാണെങ്കില്‍ ഇന്തോനേഷ്യന്‍ വിഭവങ്ങള്‍ മാത്രമേ കഴിക്കൂ. ജാപ്പനീസ് ഫുഡും, മെഡിറ്ററേനിയന്‍ ഭക്ഷണവും ഇഷ്ടമാണ്. ജീവിതകാലം മുഴുവന്‍ ഒരു ഭക്ഷണരീതി മാത്രം തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍, അത് വീട്ടിലെ ഭക്ഷണം തിരഞ്ഞെടുക്കും. ചോറും മീന്‍കറിയുമാണ് ഇഷ്ടമെന്നും പൃഥിരാജ് പറഞ്ഞു  (Image Credits: Social Media)

5 / 5