ഭീകരരെ തുരത്താനുള്ള സൈനിക നീക്കത്തിലെ പ്രധാനി, വെടിയേറ്റ് വീരമൃത്യു; ആരാണ് ധീരതാ പുരസ്കാരം നേടിയ കെൻ്റ്? | Presidential gallantry award for Indian Army dog, anti-terror operation veteran who laid down her life in Jammu, know who is Kent Malayalam news - Malayalam Tv9

Kent: ഭീകരരെ തുരത്താനുള്ള സൈനിക നീക്കത്തിലെ പ്രധാനി, വെടിയേറ്റ് വീരമൃത്യു; ആരാണ് ധീരതാ പുരസ്കാരം നേടിയ കെൻ്റ്?

Published: 

16 Aug 2024 10:27 AM

Who is Kent: 8B8 ആർമി നമ്പറിലുള്ള പ്രത്യേക ട്രാക്കർ നായ ആയിരുന്നു കെന്റ്. ഭീകരരെ ചെറുത്ത് തോൽപ്പിച്ച സൈന്യം പോരാട്ടഭൂമിയിൽ വീരമൃത്യുവരിച്ച കെൻറിനെ ത്രിവർണ പതാക പുതപ്പിച്ച് പുഷ്പചക്രം സമർപ്പിച്ചാണ് യാത്രാമൊഴി നൽകിയത്.

1 / 5ജമ്മുകാശ്മീരിൽ ഭീകരരെ തുരത്താനുള്ള സൈനിക നീക്കത്തിനിടെ വെടിയേറ്റ് ജീവൻ നഷ്ടമായ കരസേനയുടെ ഡോഗ് സ്‌ക്വാഡിലെ നായയാണ് കെൻ്റ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ജമ്മുവിൽ സൈനികർക്കൊപ്പമുള്ള ഓപ്പറേഷനിടെയാണ് ആറ് വയസുകാരിയായ കെൻറ് വീരമൃത്യു വരിച്ചത്. ഗോൾഡൻ ലാ​​ബ്രഡോർ ഇനത്തിൽപ്പെട്ട കെന്റിന് മരണാനന്തര ബഹുമതിയായാണ് ഗാലൻട്രി അവാർഡ്  പുരസ്കാരം ലഭിച്ചത്.

ജമ്മുകാശ്മീരിൽ ഭീകരരെ തുരത്താനുള്ള സൈനിക നീക്കത്തിനിടെ വെടിയേറ്റ് ജീവൻ നഷ്ടമായ കരസേനയുടെ ഡോഗ് സ്‌ക്വാഡിലെ നായയാണ് കെൻ്റ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ജമ്മുവിൽ സൈനികർക്കൊപ്പമുള്ള ഓപ്പറേഷനിടെയാണ് ആറ് വയസുകാരിയായ കെൻറ് വീരമൃത്യു വരിച്ചത്. ഗോൾഡൻ ലാ​​ബ്രഡോർ ഇനത്തിൽപ്പെട്ട കെന്റിന് മരണാനന്തര ബഹുമതിയായാണ് ഗാലൻട്രി അവാർഡ് പുരസ്കാരം ലഭിച്ചത്.

2 / 5

രജൗരിയിൽ ഭീകരർ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സൈന്യം തിരച്ചിലിനായി എത്തിയത്. ഭീകരരുടെ താവളത്തിലേക്ക് സൈന്യത്തിന് വഴികാട്ടിയായിരുന്നു കെൻ്ര്. സൈന്യമെത്തിയതോടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. എന്നാൽ ഭീകരർ വെടിവെപ്പ് തുടർന്നുവെങ്കിലും കെൻറ് തൻ്റെ ദൗത്യത്തിൽ നിന്ന് പിന്മാറിയില്ല. ഭീകരുടെ താവളത്തിലേക്ക് നീങ്ങിയ കെൻറ് തന്റെ ഹാൻഡ്ലറായ സൈനികനെ ഭീകരരുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടുത്തുന്നതിനിടെയാണ് വെടിയേറ്റത്.

3 / 5

സംഭവ സ്ഥലത്തുവെച്ച് തന്നെ കെൻറ് കൊല്ലപ്പെട്ടു. 8B8 ആർമി നമ്പറിലുള്ള പ്രത്യേക ട്രാക്കർ നായ ആയിരുന്നു കെന്റ്. ഭീകരരെ ചെറുത്ത് തോൽപ്പിച്ച സൈന്യം പോരാട്ടഭൂമിയിൽ വീരമൃത്യുവരിച്ച കെൻറിനെ ത്രിവർണ പതാക പുതപ്പിച്ച് പുഷ്പചക്രം സമർപ്പിച്ചാണ് യാത്രാമൊഴി നൽകിയത്. ഓപ്പറേഷനിൽ രണ്ട് ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു. മൂന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥർക്കും രണ്ട് സൈനികർക്കും ഒരു പൊലീസുകാരനും ഏറ്റുമുട്ടലിൽ പരിക്കേൽക്കുകയുെം ചെയ്തിരുന്നു.

4 / 5

കഴിഞ്ഞ ദിവസവും ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ കരസേനയുടെ ഡോഗ് സ്‌ക്വാഡിലെ നായ നഷ്ടമായിരുന്നു. കശ്മീരിലെ അനന്ത്നാഗിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നായ സൂം ആണ് കഴിഞ്ഞ ദിവസം വീരമൃത്യു വരിച്ചത്. ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ശ്രീനഗറിലെ സൈനിക മൃഗാശുപത്രിയിലായിരുന്നു സൂമിന്റെ അന്ത്യം.

5 / 5

2002 നവംബർ മുതലായിരുന്നു കെന്റ് കരസേനയുടെ സൈനിക ദൗത്യങ്ങളുടെ ഭാഗമായിരുന്നത്. നേരത്തെ 2015-ൽ കശ്മീരിലെ ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിലെ ഓപ്പറേഷനിൽ മാൻസിക്കും 2022-ൽ ബാരാമുള്ളയിൽ ഭീകരനാൽ കൊല്ലപ്പെട്ട‌ അക്സലിനും രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു.

ഇടതുകയ്യില്‍ വാച്ച് കെട്ടുന്നത് എന്തിനാണെന്ന് അറിയാമോ?
ഇവ കഴിക്കരുതേ! നിങ്ങളുടെ പല്ലിനെ അപകടത്തിലാക്കും
12 വർഷത്തിനിടെ ഏറ്റവും മോശം അവസ്ഥയിൽ വിരാട് കോലി
എല്ലുകളെ ബലമുള്ളതാക്കാൻ ഇവ ശീലമാക്കാം