ജമ്മുകാശ്മീരിൽ ഭീകരരെ തുരത്താനുള്ള സൈനിക നീക്കത്തിനിടെ വെടിയേറ്റ് ജീവൻ നഷ്ടമായ കരസേനയുടെ ഡോഗ് സ്‌ക്വാഡിലെ നായയാണ് കെൻ്റ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ജമ്മുവിൽ സൈനികർക്കൊപ്പമുള്ള ഓപ്പറേഷനിടെയാണ് ആറ് വയസുകാരിയായ കെൻറ് വീരമൃത്യു വരിച്ചത്. ഗോൾഡൻ ലാബ്രഡോർ ഇനത്തിൽപ്പെട്ട കെന്റിന് മരണാനന്തര ബഹുമതിയായാണ് ഗാലൻട്രി അവാർഡ് പുരസ്കാരം ലഭിച്ചത്.