'രാവിലെ എഴുന്നേറ്റ് എന്റെ കാൽ തൊട്ടുതൊഴും; കിച്ചണിൽ പോലും കയറാൻ അനുവദിക്കാറില്ല'; സ്വാസികയെക്കുറിച്ച് പ്രേം | prem jacob says swasika touch my foot after wake up in the morning Malayalam news - Malayalam Tv9

Swasika: ‘രാവിലെ എഴുന്നേറ്റ് എന്റെ കാൽ തൊട്ടുതൊഴും; കിച്ചണിൽ പോലും കയറാൻ അനുവദിക്കാറില്ല’; സ്വാസികയെക്കുറിച്ച് പ്രേം

Updated On: 

03 Oct 2024 11:58 AM

Prem Jacob On Swasika: പഴയ കൺസെപ്റ്റ് ആണ് സ്വാസികയുടേത് എന്നാണ് പ്രേം പറയുന്നത്. രാവിലെ എഴുന്നേറ്റ് കാൽ തൊട്ടുതൊഴാറുണ്ടെന്നും പത്രം വായിക്കുമ്പോൾ കാപ്പി കൊണ്ടു തരുമെന്നും പ്രേം പറയുന്നു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യത്തെ കുറിച്ച് പ്രേമിനോട് ചോദിച്ചപ്പോഴായിരുന്നു മറുപടി.

1 / 6എറെ ആരാധകരുള്ള പ്രിയ താരദമ്പതികളാണ് നടി സ്വാസികയും പ്രേം ജേക്കബും. ഇരുവരുടെ വിവാഹവും അതിനു ശേഷമുള്ള വിശേഷങ്ങളും സോഷ്യൽ മീ‍ഡിയയിൽ ഇരുവരും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സ്വാസികയെക്കുറിച്ച് പ്രേം പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. (image credits: instagram-swasika)

എറെ ആരാധകരുള്ള പ്രിയ താരദമ്പതികളാണ് നടി സ്വാസികയും പ്രേം ജേക്കബും. ഇരുവരുടെ വിവാഹവും അതിനു ശേഷമുള്ള വിശേഷങ്ങളും സോഷ്യൽ മീ‍ഡിയയിൽ ഇരുവരും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സ്വാസികയെക്കുറിച്ച് പ്രേം പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. (image credits: instagram-swasika)

2 / 6

പഴയ കൺസെപ്റ്റ് ആണ് സ്വാസികയുടേത് എന്നാണ് പ്രേം പറയുന്നത്. രാവിലെ എഴുന്നേറ്റ് കാൽ തൊട്ടുതൊഴാറുണ്ടെന്നും പത്രം വായിക്കുമ്പോൾ കാപ്പി കൊണ്ടു തരുമെന്നും പ്രേം പറയുന്നു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യത്തെ കുറിച്ച് പ്രേമിനോട് ചോദിച്ചപ്പോഴായിരുന്നു മറുപടി. (image credits: instagram-swasika)

3 / 6

‘‘സ്വാസിക രാവിലെ എഴുന്നേറ്റ് എന്റെ കാൽ തൊട്ടുതൊഴാറുണ്ട്. പക്ഷേ ഞാനും തിരിച്ച് ചെയ്യും. നീ ചെയ്യുന്നതൊക്കെ കൊള്ളാം ഞാനും ചെയ്യുമെന്ന് പറയും. ഞാൻ വെറുതെ ഇരിക്കുമ്പോൾ ഇവൾ ഓടിവന്ന് കാല് പിടിച്ചിട്ട് അങ്ങ് പോകും. ഞാൻ പുറകെ പോയി തിരിച്ച് അതുപോലെ ചെയ്യും. (image credits: instagram-swasika)

4 / 6

പുതിയ സിനിമകൾ, പരസ്യങ്ങൾക്ക് ഒക്കെ പോകുന്ന സമയത്താകും ഏറ്റവും കൂടുതലും അങ്ങനെ ചെയ്യുന്നത്. സിനിമയിൽ കാണുന്നത് പോലെ ചായ എടുത്ത് തരുന്നു. കഴിക്കാൻ വിളമ്പി തരുന്നു. ഞാൻ കഴിച്ച പ്ലേറ്റിൽ ഭക്ഷണം കഴിക്കുന്നു. ആ കോൺസപ്റ്റ് ആണ് സ്വാസികയ്ക്ക് ഇപ്പോഴും. (image credits: instagram-swasika)

5 / 6

ഞാൻ പ്ലേറ്റ് കഴുകി കഴിഞ്ഞാൻ പിന്നെ ദേഷ്യമാണ്. രാവിലെ എണീറ്റാൽ ഞാൻ പത്രം വായിക്കുമ്പോൾ കാപ്പി കൊണ്ട് തരുന്ന തരം പഴയ കൺസെപ്റ്റ് ആണ് സ്വാസികയുടേത്. എന്നെ കിച്ചണിൽ പോലും കയറാൻ അനുവദിക്കാറില്ല. അഥവാ കയറിയാല്‍ അവിടെ പോയിരിക്ക് എന്ന് പറയും. പ്രേം പറഞ്ഞു.(image credits: instagram-swasika)

6 / 6

എന്നാൽ ഇത് ചില പ്രത്യേക വിശേഷാൽ ദിവസം മാത്രമേ ചെയ്യാറുള്ളുവെന്നാണ് സ്വാസിക പറയുന്നത്. ഷൂട്ടിന് ഒക്കെ പോവുമ്പോൾ അല്ലെങ്കിൽ പുതിയ സിനിമയൊക്കെ തുടങ്ങുമ്പോഴാണ് അങ്ങനെ ചെയ്യാറുള്ളതെന്നും അത് തന്റെ വിശേഷമാണെന്നുമാണ് സ്വാസിക പറയുന്നത്. അതേസമയം വിവാഹത്തിനു മുൻപ് സ്വാസിക ഇക്കാര്യം പറഞ്ഞിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ ഏറെ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു.(image credits: instagram-swasika)

ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?