5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pregnant Women Summer Diet: വേനലിൽ ​ഗർഭിണികൾ ഇവ കഴിച്ചേ മതിയാകൂ; ചിലത് ഒഴിവാക്കുകയും വേണം

Pregnant Women Summer Diet Chart: വേനൽക്കാലത്ത് വൈറ്റമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകൾ എന്നിവയാൽ സമ്പന്നമായ പഴങ്ങളും പച്ചക്കറികളും നിങ്ങൾക്ക് ഊർജ്ജം നൽകുന്നു. ഗർഭകാലത്തുടനീളം അവ നിങ്ങളുടെ ചർമ്മത്തിനും ഒപ്പം മുടിക്കും ഗുണം ചെയ്യും. കൂടാതെ, ആരോഗ്യകരമായ ദഹനത്തെയും മലവിസർജ്ജനത്തെയും പ്രോത്സാഹിപ്പിക്കുന്നു.

neethu-vijayan
Neethu Vijayan | Published: 11 Apr 2025 20:59 PM
സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളിയേറിയതും അതുപോലെ മനോഹരമായ കാലഘട്ടവുമാണ് ​ഗർഭകാലം. ഏറ്റവും കൂടുതൽ ആരോ​ഗ്യത്തെ ശ്രദ്ധിക്കേണ്ട സമയം കൂടിയാണിത്. അതിനാൽ ധാരാളം പച്ചക്കറികളും പഴങ്ങളും തുടങ്ങി പോഷകാഹാരങ്ങൾക്കാവണം പ്രാധാന്യം നൽകേണ്ടത്. പ്രത്യേകിച്ച് വേനൽകാലത്ത്. (Image Credits: Freepik)

1 / 5
വേനൽക്കാലത്ത് വൈറ്റമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകൾ എന്നിവയാൽ സമ്പന്നമായ പഴങ്ങളും പച്ചക്കറികളും നിങ്ങൾക്ക് ഊർജ്ജം നൽകുന്നു. ഗർഭകാലത്തുടനീളം അവ നിങ്ങളുടെ ചർമ്മത്തിനും ഒപ്പം മുടിക്കും ഗുണം ചെയ്യും. കൂടാതെ, ആരോഗ്യകരമായ ദഹനത്തെയും മലവിസർജ്ജനത്തെയും പ്രോത്സാഹിപ്പിക്കുന്നു. അതിനാൽ മലബന്ധം ഇല്ലാതാകുകയും ചെയ്യും.

2 / 5
അങ്ങനെയെങ്കിൽ ഈ വേനലിൽ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങളെക്കുറിച്ചറിയാം. തണ്ണിമത്തൻ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കാരണം അവയിൽ ജലാംശം ധാരാളമുണ്ട്. ഇത് നിർജ്ജലീകരണത്തിൽ നിന്ന് തടയുന്നു. പീച്ച്, പ്ലം, നാരങ്ങ, കിവി, പേരക്ക എന്നിവയുൾപ്പെടെ വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ഇരുമ്പിന്റെ ആഗിരണത്തിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

3 / 5
നാരുകളുടെയും ഇരുമ്പിന്റെയും മികച്ച ഉറവിടമാണ് ആപ്പിൾ. അതിനാൽ ഇവ കഴിക്കാം. നാരുകളും ആരോഗ്യകരമായ കൊഴുപ്പും കൂടുതലുള്ള അവോക്കാഡോയും നല്ലതാണ്. ഗർഭകാലത്ത്, സ്ത്രീകൾക്ക് പലപ്പോഴും കാലിലെ മസിൽ കേറാനും വേദന അനുഭവപ്പെടാറുമുണ്ട്. ഇത് മാറ്റാൻ വാഴപ്പഴം കഴിക്കാവുന്നതാണ്. വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമായ മാമ്പഴം ഏറ്റവും നല്ലതാണ്.

4 / 5
ഗർഭകാലത്ത് പുകവലിയും മദ്യപാനവും പൂർണ്ണമായും ഒഴിവാക്കണം. പഞ്ചസാര അടങ്ങിയ പാനീയങ്ങളും ഒഴിവാക്കാം. സംസ്കരിച്ച ഭക്ഷണങ്ങൾ, സോഡകൾ എന്നിവ ഗർഭിണികൾ കഴിക്കരുത്. കാരണം അവയിൽ ഉയർന്ന അളവിൽ കലോറി അടങ്ങിയിട്ടുണ്ട്. അമിതമായി ചായയോ കാപ്പിയോ കുടിക്കരുത്. അവയിൽ കഫീൻ ഉൾപ്പെടുന്നു, ഇത് കുഞ്ഞിന് ദോഷകരമാണ്, മാത്രമല്ല അവർ നിർജ്ജലീകരണത്തിനും ഇരയാകുന്നു.

5 / 5