AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pregnancy Care: നിങ്ങളൊരു അമ്മയാവാൻ കാത്തിരിക്കുകയാണോ? ആദ്യ മാസങ്ങളിൽ കരുതൽ ഇക്കാര്യങ്ങളോട്

Pregnancy Care In First Trimester: കുഞ്ഞിൻ്റെ വളർച്ച കൃത്യമായി നടക്കണമെങ്കിൽ ആവശ്യമായ പോഷകങ്ങളും ആരോ​ഗ്യകരമായ അന്തരീക്ഷവും ഒരുക്കേണ്ടത് പ്രധാനമാണ്. പോഷകങ്ങളുടെ അഭാവവും കുട്ടിയുടെ വളർച്ചയെ ബാധിക്കുന്ന പ്രധാന കാര്യമാണ്. ഇത് ഗർഭം അലസിപ്പോകുവാൻ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

neethu-vijayan
Neethu Vijayan | Published: 27 Apr 2025 07:17 AM
ഗർഭകാലവും അതിന്ശേഷമുള്ള ദിവസങ്ങളും ഏറെ പരിചരണ വേണ്ട ദിനങ്ങളാണ്. അമ്മയെയും കുഞ്ഞിനെയും വേണ്ട രീതിയിൽ പരിചരിക്കേണ്ടത് അവരുടെ ആരോ​ഗ്യത്തിന്  ആവശ്യമായ കാര്യമാണ്. ഗർഭിണികൾ ആദ്യത്തെ മൂന്ന് മാസം വളരെയധികം ശ്രദ്ധിക്കണമെന്നുള്ളത് അറിയാത്ത കാര്യമല്ല. ഒരല്പം അശ്രദ്ധ ഒരുപക്ഷേ നിങ്ങളുടെ പൊന്നോമനയ്ക്കായുള്ള കാത്തിരിപ്പിൻ്റെ പ്രതീക്ഷകളെല്ലാം തകർത്തേക്കാം. (Image Credits: Freepik)

1 / 5
നമ്മുടെ സമൂഹത്തിലെ 85 ശതമാനം ഗർഭച്ഛിദ്രങ്ങളും പ്രസവകാലത്തെ ആദ്യ മൂന്ന് മസങ്ങൾക്കിടയിലാണ് സംഭവിക്കുന്നത്. ഗർഭകാലത്തെ ആദ്യത്തെ മൂന്ന് മാസങ്ങളിൽ ഗർഭിണികൾ ചെയ്യേണ്ടതും, ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം. കുഞ്ഞിൻ്റെ വളർച്ചയുടെ ആദ്യ ഘട്ടത്തിൻ്റെ അവസാന നാളുകളിൽ വിരലുകൾ, കാൽവിരലുകൾ, ഹൃദയം, ഞരമ്പുകൾ, പേശികൾ എന്നിവ രൂപം കൊള്ളുന്നു. തലച്ചോറിൻ്റെ വളർച്ചയും ഈ ഘട്ടത്തിലാണ്.

2 / 5
കുഞ്ഞിൻ്റെ വളർച്ച കൃത്യമായി നടക്കണമെങ്കിൽ ആവശ്യമായ പോഷകങ്ങളും ആരോ​ഗ്യകരമായ അന്തരീക്ഷവും ഒരുക്കേണ്ടത് പ്രധാനമാണ്. പോഷകങ്ങളുടെ അഭാവവും  കുട്ടിയുടെ വളർച്ചയെ ബാധിക്കുന്ന പ്രധാന കാര്യമാണ്. ഇത് ഗർഭം അലസിപ്പോകുവാൻ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ ആഹാരകാര്യത്തിൽ വിട്ടുവീഴ്ച്ച അരുത്.

3 / 5
ആരോഗ്യപ്രദമായ ഭക്ഷണങ്ങൾ, വീട്ടിൽ തന്നെ പാകം ചെയ്ത ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക. അപകടകരമായ പല രാസ വസ്തുക്കളും ഉള്ളതിനാൽ പുറത്ത് നിന്നുള്ള ഭക്ഷണങ്ങൾ പാടെ ഈ സമയത്ത് ഒഴിവാക്കണം. ഫോളിക്ക് ആസിഡ്, വൈറ്റമിനുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കേണ്ടതാണ്. ശരീരത്തിന് ആവശ്യമായത് എന്തെന്ന് കണ്ടെത്തി നിങ്ങളുടെ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം കഴിക്കുക.

4 / 5
ആദ്യത്തെ മൂന്ന് മാസങ്ങളിൽ ഗർഭിണികൾക്ക് പൊതുവെ ഛർദ്ദിയും ക്ഷീണവും അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ചില ഭക്ഷണങ്ങളോടും മണങ്ങളോടുമെല്ലാം വിട്ട് നിൽകാൻ തോന്നിയേക്കാം. അതൃപ്തികൾ ഏറ്റവും കൂടുതൽ തോന്നുന്ന സമയമാണ്. ഒറ്റയടിക്ക് ഒരുപാട് കഴിക്കാൻ ശ്രമിക്കരുത് പകരം ഇഷ്ടമുള്ള ഭക്ഷണം കുറഞ്ഞ അളവിൽ പല സമയങ്ങളിലായി കഴിക്കുക. ഭാരം വർദ്ധിക്കുമെന്ന് കരുതി ഡയറ്റുകളോ മറ്റും സ്വീകരിക്കുന്നത് ഈ സമയം വേണ്ടന്ന് വയ്ക്കുന്നതാണ് നല്ലത്.

5 / 5