അമ്മമാർക്ക് മാത്രമാണോ പോസ്റ്റുപാർട്ടം ഡിപ്രഷൻ ഉണ്ടാവുക? അച്ഛൻമാരിലെ ഈ അവസ്ഥ എങ്ങനെ തിരിച്ചറിയാം | Postpartum Depression in fathers How to recognize this condition in mens Malayalam news - Malayalam Tv9

Postpartum Depression: അമ്മമാർക്ക് മാത്രമാണോ പോസ്റ്റുപാർട്ടം ഡിപ്രഷൻ ഉണ്ടാവുക? അച്ഛൻമാരിലെ ഈ അവസ്ഥ എങ്ങനെ തിരിച്ചറിയാം

Published: 

04 Aug 2024 14:28 PM

Postpartum Depression ​In Fathers: കുഞ്ഞുണ്ടായി ആദ്യ മൂന്ന് മുതൽ ആറ് മാസം വരെയാകാം പുരുഷന്മാരിൽ പോസ്റ്റുപാർട്ടം ഡിപ്രഷൻ ഉണ്ടാവാൻ സാധ്യത. പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോൺ അളവിൽ ഉണ്ടാകുന്ന വ്യത്യാസമാണ് അവരെ വിഷാദത്തിലേക്ക് നയിക്കുന്നത്.

1 / 6പ്രസവാനന്തര വിഷാദത്തെയാണ് പോസ്റ്റുപാർട്ടം ഡിപ്രഷൻ എന്ന് പറയുന്നത്. സാധാരണ പ്രസവശേഷം അമ്മമാരിൽ ആണ് ഈ അവസ്ഥ കാണപ്പെടുന്നത്. പ്രസവശേഷം നാല് മുതൽ ആറ് ആഴ്ചയ്ക്കുള്ളിലാണ് സ്ത്രീകൾ പ്രസവാനന്തര വിഷാദ ലക്ഷണങ്ങൾ കാണിക്കുന്നത്. ചിലപ്പോൾ അത് മൂന്ന് മാസം വരെ നീണ്ടു നിൽക്കുകയും ചെയ്യും. (Image Credits: Freepik)

പ്രസവാനന്തര വിഷാദത്തെയാണ് പോസ്റ്റുപാർട്ടം ഡിപ്രഷൻ എന്ന് പറയുന്നത്. സാധാരണ പ്രസവശേഷം അമ്മമാരിൽ ആണ് ഈ അവസ്ഥ കാണപ്പെടുന്നത്. പ്രസവശേഷം നാല് മുതൽ ആറ് ആഴ്ചയ്ക്കുള്ളിലാണ് സ്ത്രീകൾ പ്രസവാനന്തര വിഷാദ ലക്ഷണങ്ങൾ കാണിക്കുന്നത്. ചിലപ്പോൾ അത് മൂന്ന് മാസം വരെ നീണ്ടു നിൽക്കുകയും ചെയ്യും. (Image Credits: Freepik)

2 / 6

എന്നാൽ അമ്മമാർക്ക് മാത്രമല്ല അച്ഛന്മാർക്കും ഈ അവസ്ഥയുണ്ടാവാം. പുരുഷന്മാർ അച്ഛനാകുമ്പോൾ പത്തിൽ ഒരാൾക്ക് വീതം ഉത്കണ്ഠ, വിഷാദം തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കുഞ്ഞുണ്ടായി ആദ്യ മൂന്ന് മുതൽ ആറ് മാസം വരെയാകാം പുരുഷന്മാരിൽ പോസ്റ്റുപാർട്ടം ഡിപ്രഷൻ ഉണ്ടാവാൻ സാധ്യത. (Image Credits: Freepik)

3 / 6

പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോൺ അളവിൽ ഉണ്ടാകുന്ന വ്യത്യാസമാണ് അവരെ വിഷാദത്തിലേക്ക് നയിക്കുന്നത്. പങ്കാളി ഗർഭണിയായിരിക്കുന്ന അവസ്ഥയിലോ പ്രസവശേഷമോ പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ അളവിൽ വ്യത്യാസപ്പെടുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. (Image Credits: Freepik)

4 / 6

ഭാര്യ ഗർഭാവസ്ഥയിലോ അതിന് ശേഷമോ വിഷാദം നേരിടുന്നുണ്ടെങ്കിലും ഇതും പുരുഷന്മാർ വിഷാദത്തിലേക്ക് പോകാൻ കാരണമാകുന്നു. പ്രസവാനന്തരം അച്ഛനെക്കാൾ അമ്മയാണ് കുട്ടിക്കൊപ്പം ഒരുപാട് സമയം ചെലവഴിക്കേണ്ടതെന്ന ചിന്ത പുരുഷന്മാരിൽ ഒരു ഔട്ട്‌സൈഡർ ഫീൽ ഉണ്ടാക്കുകയും ഇത് വിഷാദത്തിന് കാരണമാകുകയും ചെയ്യുന്നു. (Image Credits: Freepik)

5 / 6

കുഞ്ഞാകുന്നതോടെ ദമ്പതികൾക്ക് ഒരുമിച്ച് ചെലവഴിക്കാൻ കിട്ടുന്ന സമയത്തിലെ കുറവ്, മുന്നഗണന മാറുന്നത്, ഉത്തരവാദിത്വം കൂടുക എന്നിവയെല്ലാം പുരുഷന്മാരുടെ വിഷാദത്തിനുള്ള കാരണങ്ങളാണ്. പലപ്പോളും ഭർത്താവിൽ നിന്ന് അച്ഛനിലേക്കുള്ള സ്ഥാനകയറ്റം പലരിലും മാനസിക സംഘർഷങ്ങൾക്ക് കാരണമാകുന്നു. (Image Credits: Freepik)

6 / 6

കുഞ്ഞുണ്ടായാൽ പലപ്പോഴും മാതാപിതാക്കൾക്ക് ഉറക്കം വലിയ പ്രശ്‌നമാകുന്ന സാഹചര്യമുണ്ടാകാറുണ്ട്. ഉറക്കം കുറയുന്നത് മാനസിക സംഘർഷത്തിലേക്കും വിഷാദത്തിലേക്കും നയിക്കുന്നത് പ്രധാന കാരണമാണ്. (Image Credits: Freepik)

Related Stories
Health Tips: സ്ട്രെസ് വര്‍ധിച്ചോ? നിയന്ത്രിക്കാന്‍ ഈ പാനീയങ്ങള്‍ കുടിക്കൂ
Remove Sticky Labels: ഒട്ടിപ്പിടിച്ച സ്റ്റിക്കറുകൾ കളയാൻ ഇത്രയും എളുപ്പമോ? ചെയ്യേണ്ടത് ഇത്രമാത്രം
Saniya Iyappan: ‘ആ മാര്‍ഗ്ഗം ഉള്ളതിനാല്‍ തിരിച്ചുവന്നു; അല്ലെങ്കില്‍ അവിടെ പെടുമായിരുന്നു’; ലണ്ടനിലെ പഠനം ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി സാനിയ അയ്യപ്പൻ
BTS Jhope: ബിടിഎസ് താരം ജെ-ഹോപ് ഇന്ത്യയിലേക്ക്? ആരാധകർക്ക് കൊടുത്ത മറുപടി ശ്രദ്ധ നേടുന്നു
iPhone SE 4: വിലകുറഞ്ഞ ഐഫോണിലുണ്ടാവുക ഒരു ക്യാമറയും ഒഎൽഇഡി ഡിസ്പ്ലേയും; വിശദാംശങ്ങൾ അറിയാം
Maha Kumbh Mela 2025 : മഹാകുംഭമേളയും കുംഭമേളയും തമ്മിലുള്ള വ്യത്യാസമെന്ത്? ഇക്കാര്യങ്ങള്‍ അറിയാമോ?-pg
വിറ്റാമിൻ ഡി ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
മീര നന്ദൻ നാട്ടിലെത്തിയത് ഇതിനാണോ?
എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ