AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Successor of Pope Francis: ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആരാകും? സാധ്യതയുള്ള സ്ഥാനാർത്ഥികൾ ഇവരൊക്കെ

Who will be the next pope: ഫ്രാൻസിസ് മാർപ്പയുടെ പിൻ​ഗാമി ആരാകുമെന്നാണ് വിശ്വാസികൾ ഉറ്റുനോക്കുന്നത്. അടുത്ത പോപ്പ് ആകാൻ സാധ്യതയുള്ള ചില സ്ഥാനാർത്ഥികളെ പരിചയപ്പെടാം.

nithya
Nithya Vinu | Published: 22 Apr 2025 22:08 PM
കർദ്ദിനാൾ പിയട്രോ പരോളിൻ:  ഫ്രാൻസിസ് മാർപ്പാപ്പയുടെ പിൻഗാമിയാകാൻ സാധ്യതയുള്ള കർദ്ദിനാൾ പിയട്രോ പരോളിൻ നിലവിൽ പോപ്പിന്റെ സ്റ്റേറ്റ് സെക്രട്ടറിയാണ്. 70 വയസ്സുള്ള പരോളിൻ വത്തിക്കാന്റെ ഏറ്റവും പരിചയസമ്പന്നരായ പുരോഹിതരിൽ ഒരാളാണ്, കൂടാതെ ചൈനയുമായും മിഡിൽ-ഈസ്റ്റിലെ രാജ്യങ്ങളുമായും ചർച്ചകളിൽ പങ്കെടുത്തിട്ടുള്ള നയതന്ത്ര പരിചയവും അദ്ദേഹത്തിനുണ്ട്.

1 / 5
കർദ്ദിനാൾ പീറ്റർ ടർക്‌സൺ:  വത്തിക്കാന്റെ സാമൂഹിക നീതി വൃന്തങ്ങളിൽ അറിയപ്പെടുന്ന, ഘാനയിലെ കർദ്ദിനാൾ പീറ്റർ ടർക്‌സണും ഫ്രാൻസിസിന്റെ പിൻഗാമിയാകാൻ സാധ്യതയുള്ളവരുടെ പട്ടികയിലുണ്ട്. ആഫ്രിക്കയിലെ കത്തോലിക്കാ ജനസംഖ്യ വർദ്ധിക്കുകയും ഭൂഖണ്ഡത്തിൽ നിന്ന് ഒരു പോപ്പിനെ വേണമെന്ന ആവശ്യം കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ, ടർക്‌സണിന്റെ ‌സ്ഥാനാർത്ഥിത്വവും ശക്തമാണ്.

2 / 5
കർദിനാൾ ലൂയിസ് അൻ്റോണിയോ:  ടാഗ്ലെ ക‍ർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഏഴാമത്തെ ഫിലിപ്പിനോ പൗരനാണ് അദ്ദേഹം. ഏഷ്യൻ പോപ്പ് ഫ്രാൻസിസ് എന്ന് വിളിക്കപ്പെടുന്ന ലൂയിസ് അൻ്റോണിയോ ടാഗ്ലെ സാമൂഹിക ഇടപെടലുകളിലൂടെ ശ്രദ്ധേയനാണ്. തിരഞ്ഞെടുക്കപ്പെട്ടാൽ ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്നുള്ള ആദ്യ പോപ്പാകും അദ്ദേഹം.

3 / 5
കർദ്ദിനാൾ പീറ്റർ എർഡോ:  ഏറ്റവും പ്രയാസകരമായ സമയങ്ങളിൽ ഹംഗറിയുടെ സഭയെ നയിച്ച വ്യക്തിയാണ് കർദ്ദിനാൾ പീറ്റർ എർഡോ. മുമ്പ് കൗൺസിൽ ഓഫ് യൂറോപ്യൻ ബിഷപ്പ്സ് കോൺഫറൻസുകളുടെ തലവനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്, എർഡോ അടുത്ത പോപ്പാകുകയാണെങ്കിൽ,അത് ഫ്രാൻസിസിന്റെ ലിബറൽ സമീപനത്തിൽ വലിയ മാറ്റം കൊണ്ടുവരും.

4 / 5
കർദിനാൾ മൈക്കോള ബൈചോക്ക്:  ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ പുരോഹിതനാണ് കർദിനാൾ മൈക്കോള ബൈചോക്ക്,2024 ഡിസംബർ 7 ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തി , 2025 ലെ പാപ്പൽ കോൺക്ലേവിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവും ഏറ്റവും പ്രായം കുറഞ്ഞ ഇലക്ടറുമാണദ്ദേ​ഹം.

കർദിനാൾ മൈക്കോള ബൈചോക്ക്: ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ പുരോഹിതനാണ് കർദിനാൾ മൈക്കോള ബൈചോക്ക്,2024 ഡിസംബർ 7 ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തി , 2025 ലെ പാപ്പൽ കോൺക്ലേവിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവും ഏറ്റവും പ്രായം കുറഞ്ഞ ഇലക്ടറുമാണദ്ദേ​ഗം.

5 / 5