പൂജ ബമ്പറും ഷെയറിട്ടാണോ വാങ്ങുന്നത്? ഇക്കാര്യങ്ങള്‍ അറിഞ്ഞുവെക്കാം | pooja numper 2024 group ticket purchasing rules and other details Malayalam news - Malayalam Tv9

Pooja Bumper 2024: പൂജ ബമ്പറും ഷെയറിട്ടാണോ വാങ്ങുന്നത്? ഇക്കാര്യങ്ങള്‍ അറിഞ്ഞുവെക്കാം

Updated On: 

01 Dec 2024 13:17 PM

Pooja Bumper Price and Other Details: ഓണം ബമ്പര്‍ നറുക്കെടുപ്പിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന ഏറ്റവും വലിയ സമ്മാനത്തുകയുള്ള ലോട്ടറി നറുക്കെടുപ്പാണ് പൂജ ബമ്പറിന്റേത്. മാത്രമല്ല ഈ വര്‍ഷത്തെ അവസാന ബമ്പര്‍ ലോട്ടറി കൂടിയാണ് പൂജ.

1 / 5സമ്മാനത്തുക തന്നെയാണ് പൂജ ബമ്പര്‍ എടുക്കുന്നതിന് ആളുകളെ പ്രേരിപ്പിക്കുന്നത്. 12 കോടി രൂപയാണ് ഈ ടിക്കറ്റിന്റെ സമ്മാനത്തുക. ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകള്‍ക്ക് നല്‍കുന്നതാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി പത്ത് ലക്ഷം രൂപ. നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ എന്നിങ്ങനെയാണുള്ളത്. (Image Credits: NurPhoto/Getty Images Editorial)

സമ്മാനത്തുക തന്നെയാണ് പൂജ ബമ്പര്‍ എടുക്കുന്നതിന് ആളുകളെ പ്രേരിപ്പിക്കുന്നത്. 12 കോടി രൂപയാണ് ഈ ടിക്കറ്റിന്റെ സമ്മാനത്തുക. ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകള്‍ക്ക് നല്‍കുന്നതാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി പത്ത് ലക്ഷം രൂപ. നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ എന്നിങ്ങനെയാണുള്ളത്. (Image Credits: NurPhoto/Getty Images Editorial)

2 / 5

അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയാണ്. കൂടാതെ 5,000,1,000,500,300 എന്നിങ്ങനെ നിരവധി സമ്മാനങ്ങള്‍ വേറെയുമുണ്ട്. ആകെ 334830 സമ്മാനങ്ങളാണ് ലഭിക്കുക. 300 രൂപയാണ് ടിക്കറ്റ് വില. (Image Credits: NurPhoto/Getty Images Editorial)

3 / 5

ഷെയറിട്ടാണ് ടിക്കറ്റുകള്‍ വാങ്ങിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത് അല്ലെങ്കില്‍ വാങ്ങിച്ചിരുന്നത് എങ്കില്‍ ഇക്കാര്യങ്ങള്‍ ഓര്‍ത്തുവെക്കാം. നിയമപ്രകാരം ഷെയറിട്ട് ലോട്ടറി ടിക്കറ്റുകള്‍ എടുക്കുന്നതിന് തടസങ്ങളില്ല. എന്നാല്‍ സമ്മാനത്തുക വീതിച്ച് നല്‍കുന്നതിനുള്ള അധികാരം ലോട്ടറി വകുപ്പിനില്ല. (Image Credits: NurPhoto/Getty Images Editorial)

4 / 5

അതിനാല്‍ തന്നെ സംഘത്തിലെ ആരുടെയെങ്കിലും ഒരാളുടെ അക്കൗണ്ടിലേക്ക് ആയിരിക്കും പണം കൈമാറ്റം ചെയ്യുന്നത്. സമ്മാനത്തുക കൈമാറുന്നതിനായി സംഘത്തിലെ ഒരാളെ ചുമതലപ്പെടുത്തുന്നതിനായി 50 രൂപയുടെ മുദ്രപത്രത്തില്‍ സാക്ഷ്യപ്പെടുത്തി ഭാഗ്യക്കുറി വകുപ്പില്‍ സമര്‍പ്പിക്കണം. (Image Credits: NurPhoto/Getty Images Editorial)

5 / 5

ജോയിന്റ് അക്കൗണ്ട് തുടങ്ങിയ ശേഷം പണം കൈപ്പറ്റുന്നതിനായും ഒരാളെ ചുമതലപ്പെടുത്താവുന്നതാണ്. ജോയിന്റ് അക്കൗണ്ടിന്റെ മുഴുവന്‍ അംഗങ്ങളുടെയും വിവരങ്ങള്‍ ഭാഗ്യക്കുറി വകുപ്പിന് നല്‍കേണ്ടതാണ്. (Image Credits: NurPhoto/Getty Images Creative)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ