5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Poco X7: പോക്കറ്റിലൊതുങ്ങുന്ന ഫോണും പോക്കറ്റ് കീറാത്ത വിലയും; പോകോ എക്സ് 7 സീരീസ് വിപണിയിൽ

Poco X7 Series Launched In Indian Market: പോകോ എക്സ് 7 സീരീസിലെ രണ്ട് മോഡലുകൾ പുറത്ത്. പോകോ എക്സ് 7, പോകോ എക്സ് 7 പ്രോ മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെട്ടത്. പോക്കറ്റിലൊതുങ്ങുന്ന, മാന്യമായ വിലയിലുള്ള ഫോണുകളാണ് ഇവ.

abdul-basith
Abdul Basith | Updated On: 09 Jan 2025 19:58 PM
പോകോ എക്സ് 7 സീരീസ് വിപണിയിൽ. പോകോ എക്സ് 7, പോകോ എക്സ് 7 പ്രോ എന്നീ രണ്ട് മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയത്. ബാറ്ററി, പ്രൊസസർ എന്നിവകളിലാണ് ഇരു ഫോണുകളും വ്യത്യാസപ്പെട്ടിരിക്കുന്നത്. രണ്ട് ഫോണുകളുടെയും ക്യാമറ ഒരുപോലെയാണ്. (Image Courtesy - Social Media)

1 / 5
പോകോ എക്സ് 7 മോഡലിൽ ഉപയോഗിച്ചിരിക്കുന്ന പ്രൊസസർ മീഡിയടെക് ഡിമെൻസിറ്റി 7300 അൾട്ര ചിപ്സെറ്റും പോകോ എക്സ് 7 പ്രോ മോഡലിൽ ഉപയോഗിച്ചിരിക്കുന്ന പ്രൊസസർ മീഡിയടെക് ഡിമെൻസിറ്റി 8400 അൾട്ര എസ്ഒസിയുമാണ്. ഇതാണ് രണ്ട് ഫോണുകളും തമ്മിലുള്ള പ്രധാന വ്യത്യാസം. (Image Courtesy - Social Media)

2 / 5
ബാറ്ററിയിലും ഫാസ്റ്റ് ചാർജിംഗിലും രണ്ട് ഫോണുകളും വ്യത്യാസപ്പെട്ടിരിക്കുന്നു. ബേസ് മോഡലിൽ 5500 എംഎഎച്ച് ബാറ്ററിയും 45 വാട്ട് ഫാസ്റ്റ് ചാർജിംഗുമാണ് ഉള്ളത്. പ്രോ വേരിയൻ്റിൽ 6500 എംഎഎച്ച് ബാറ്റ്‌റിയും 90 വാട്ട് ഫാസ്റ്റ് ചാർജിംഗും സപ്പോർട്ട് ചെയ്യും. ബാക്കിയൊക്കെ ഏകദേശം ഒരുപോലെയാണ്. (Image Courtesy - Social Media)

3 / 5
രണ്ട് ഫോണുകളിലും 50 മെഗാപിക്സലാണ് റിയർ ക്യാമറ. എട്ട് മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും റിയർ ഭാഗത്തുണ്ട്. രണ്ട് ഫോണിലും 20 മെഗാപിക്സൽ സെൽഫി ക്യാമറയാണുള്ളത്. ഇമേജ് എഡിറ്റിങും നോട്ട്സും അടക്കം വിവിധ തരത്തിലുള്ള എഐ ഫീച്ചറുകളും ഇരു ഫോണിലുമുണ്ട്. (Image Courtesy - Social Media)

4 / 5
പോകോ എക്സ് 7ൻ്റെ വില ആരംഭിക്കുന്നത് 21,999 രൂപ മുതലാണ്. 8 ജിബി+128 ജിബി വേരിയൻ്റിനാണ് ഈ വില. 8 ജിബി+ 256 ജിബി വേരിയൻ്റിന് 23,999 രൂപ നൽകണം. പ്രോ മോഡലിലിൽ 8 ജിബി+ 256 വേരിയൻ്റിന് 26,999 രൂപയും 12 ജിബി+ 256 ജിബി വേരിയൻ്റിന് 28,999 രൂപയുമാണ് വില. (Image Courtesy - Social Media)

5 / 5