മുംബൈ ക്വോട്ട 4, സഞ്ജു ഉൾപ്പെടെ രാജസ്ഥാനിൽ നിന്നും 3 പേർ; ലോകകപ്പ് സ്ക്വാഡിൽ എത്തിയ താരങ്ങളും അവരുടെ ഐപിഎൽ ടീമുകളും Malayalam news - Malayalam Tv9

മുംബൈ ക്വോട്ട 4, സഞ്ജു ഉൾപ്പെടെ രാജസ്ഥാനിൽ നിന്നും 3 പേർ; ലോകകപ്പ് സ്ക്വാഡിൽ എത്തിയ താരങ്ങളും അവരുടെ ഐപിഎൽ ടീമുകളും

Updated On: 

01 May 2024 18:40 PM

T20 World Cup India Squad Players In IPL Team Wise : കഴിഞ്ഞ ദിവസമാണ് ബിസിസിഐ അജിത് അഗാർക്കർ അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്ത ഇന്ത്യയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത്

1 / 11രോഹിത് ശർമ, യശ്വസ്വി ജയ്സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ശിവം ദൂബെ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, അർഷ്ദീപ് സിങ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരാണ് ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിലുള്ളത്

രോഹിത് ശർമ, യശ്വസ്വി ജയ്സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ശിവം ദൂബെ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, അർഷ്ദീപ് സിങ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരാണ് ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിലുള്ളത്

2 / 11

ഇവരെ കൂടാതെ ശുഭ്മാൻ ഗിൽ, റിങ്കു സിങ്, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ എന്നിവരെ സബ്സ്റ്റിറ്റ്യൂട്ടായിട്ടാണ് ബിസിസിഐ പരിഗണിച്ചിരിക്കുന്നത്

3 / 11

മുംബൈ ഇന്ത്യൻസിൽ നിന്നുമാണ് ഏറ്റവും കൂടുതൽ താരങ്ങൾ ലോകകപ്പ് സ്ക്വാഡിൽ ഇടം നേടിട്ടുള്ളത്. നാല് പേർ- ക്യാപ്റ്റൻ രോഹിത് ശർമ, ഉപനായകൻ ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ജസ്പ്രിത് ബുമ്ര

4 / 11

ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് രാജസ്ഥാൻ റോയൽസാണ്. മൂന്ന് പേരാണുള്ളത്. സഞ്ജു സാംസൺ, യശ്വസ്വി ജയ്സ്വാൾ, യുസ്വേന്ദ്ര ചഹൽ. സബ് താരമായ അവേശ് ഖാനും കൂടി വരുമ്പോൾ ആകെ എണ്ണം നാലാകും

5 / 11

രാജസ്ഥാനൊപ്പം ഡൽഹി ക്യാപിറ്റൽസിൻ്റെ മൂന്ന് താരങ്ങൾ സ്ക്വാഡിൽ ഇടം നേടിയിരിക്കുന്നത്. റിഷഭ് പന്ത്, കുൽദീപ് യാദവ്, അക്സർ പട്ടേൽ. സബ് താരമായി ഖലീൽ അഹമ്മദും വരുമ്പോൾ ആകെ എണ്ണം നാലാകും

6 / 11

ആർസിബിയുടെ രണ്ട് താരങ്ങളാണ് ലോകകപ്പ് സ്ക്വാഡിൽ ഇടം നേടിയിരിക്കുന്നത്. വിരാട് കോലിയും മുഹമ്മദ് സിറാജും

7 / 11

ചെന്നൈ സൂപ്പർ കിങ്സിൻ്റെയും രണ്ട് താരങ്ങൾ സ്ക്വാഡിൽ ഇടം നേടിട്ടുണ്ട്. ശിവം ദൂബെയും രവീന്ദ്ര ജഡേജയും

8 / 11

പഞ്ചാബ് കിങ്സിൻ്റെ ഒരു താരം മാത്രമാണ് ഈ പട്ടികയിലുള്ളത്. പേസർ അർഷ്ദീപ് സിങ്

9 / 11

ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ സബ് താരമായി പട്ടികയിൽ ഉണ്ട്

10 / 11

കൊൽക്കത്ത നൈറ്റ റൈഡേഴ്സിൻ്റെ റിങ്കു സിങ്ങും സബ് താരമായിട്ടാണ് ബിസിസിഐ പരിഗണിച്ചിരിക്കുന്നത്

11 / 11

അതേസമയം ലഖ്നൗ സൂപ്പർ ജെയ്ൻ്റസ് സൺരൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളിൽ നിന്നും ആരും ഇന്ത്യൻ ടീമിലേക്കെത്തിട്ടില്ല

വാടി പോയ ക്യാരറ്റിനെ നിമിഷനേരം കൊണ്ട് ഫ്രഷാക്കാം
പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 'മഖാന' ഉണ്ടല്ലോ
പച്ച പപ്പായ പതിവാക്കാം; ഗുണങ്ങൾ ഏറെ