Pinarayi Vijayan Stalin Meeting: പിണറായി–സ്റ്റാലിൻ കൂടിക്കാഴ്ച നാളെ; മുല്ലപ്പെരിയാർ ചർച്ചയായേക്കും, കുമരകത്ത് കനത്ത സുരക്ഷ

Pinarayi Vijayan And TamilNadu CM MK Stalin Meets: ശക്തമായ സുരക്ഷയാണ് കുമരകത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനവും തമിഴ്നാട് സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നാളെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷ സ്ഥാനം വഹിക്കും.

Pinarayi Vijayan Stalin Meeting: പിണറായി–സ്റ്റാലിൻ കൂടിക്കാഴ്ച നാളെ; മുല്ലപ്പെരിയാർ ചർച്ചയായേക്കും, കുമരകത്ത് കനത്ത സുരക്ഷ

മുഖ്യമന്ത്രി പിണറായി വിജയൻ, എംകെ സ്റ്റാലിൻ (Image Credits: PTI)

Published: 

11 Dec 2024 23:42 PM

കോട്ടയം: വൈക്കത്തെ നവീകരിച്ച പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനം ചടങ്ങിനായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കോട്ടയം കുമരകത്തെത്തി. ഇന്ന് വൈകിട്ടാണ് അദ്ദേഹം കുമരകം റിസോർട്ടിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും എംകെ സ്റ്റാലിനും തമ്മിലുള്ള കൂടിക്കാഴ്ചയും നാളെ കുമരകത്ത് നടക്കും. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയനും കുമരകത്തെത്തി. കുമരകം ലേക് റിസോർട്ടിലാണ് ഇരുവരും ഇന്ന് രാത്രി തങ്ങുന്നത്.

അതേസമയം ഇന്ന് രാത്രി തന്നെ ഇരുവരും തമ്മിൽ ചർച്ചകൾ നടക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഇക്കാര്യം നിഷേധിച്ച് രം​ഗത്തെത്തി. നാളെ രാവിലെ പ്രഭാത ഭക്ഷണ സമയത്തും ഇരുവരും ഒന്നിച്ചു കുടിക്കാഴ്ച്ച നടത്തുമെന്നാണ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. പ്രധാനമായും ഇരുവരും മുല്ലപ്പെരിയാർ വിഷയം ചർച്ചയാക്കാൻ സാധ്യതയുണ്ട്. നേരത്തെ തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകൻ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുമെന്ന് നിയമസഭയെ അറിയിച്ചിരുന്നു.

മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ചില നിർമിതികളുടെ അറ്റകുറ്റപ്പണിക്കൾ നടത്തുന്നതിനായി സാധനം കൊണ്ടുവരുന്നതിന് തമിഴിനാടിന് കേരള സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് ചർച്ചകൾ നടക്കാനൊരുങ്ങുന്നത്. തമിഴ്നാടിൻ്റെ ഇതേ ആവശ്യം നേരത്തെ കേരളം നിഷേധിച്ചിരുന്നു. ഇന്ന് ഉച്ചയോടെയാണ് എം കെ സ്റ്റാലിൻ കുമരകം ലേക്ക് റിസോർട്ടിൽ എത്തിയത്. തുടർന്ന് അദ്ദേഹം ഹൗസ് ബോട്ടിൽ സഞ്ചരിച്ചുകൊണ്ട് അദ്ദേഹം കായൽ കാഴ്ച്ചകൾ ആസ്വദിച്ചു.

ഇരുവരും എത്തിയതിനെ തുടർന്ന് ശക്തമായ സുരക്ഷയാണ് കുമരകത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. കുമരതത്തെ അവസാനവട്ട സുരക്ഷാ അവലോകന യോഗത്തിൽ തമിഴ്നാട് എസ്പി ശക്തിവേൽ, കേരള പോലീസിലെ ഡിവൈഎസ്പിമാരായ കെ ജി അനീഷ്, പിപ്സൺ തോമസ് തുടങ്ങിയവർ പങ്കെടുത്തിരുന്നു. വൈക്കത്തെ മറ്റ് സുരക്ഷാ മുന്നരൊക്കങ്ങളും ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങളും മന്ത്രി വി എൻ വാസവൻ, മന്ത്രി എ വി വേലു, കളക്ടർ ജോൺ വി സാമുവൽ, ജില്ലാ പോലീസ് മേധാവി എ ഷാഹുൽ ഹമീദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിലയിരുത്തി.

നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനവും തമിഴ്നാട് സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നാളെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷ സ്ഥാനം വഹിക്കും. മുഖ്യാതിഥിയായി ദ്രാവിഡ കഴക അധ്യക്ഷൻ കെ വീരമണിയും ചടങ്ങിൽ പങ്കെടുക്കുന്നതാണ്. വൈക്കം വലിയ കവലയിലെ പെരിയാർ സ്മാരകം ഉദ്ഘാടനത്തിനു ശേഷം ബീച്ച് മൈതാനിയിൽ പൊതുസമ്മേളനം നടക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഈ ഭക്ഷണങ്ങൾ ഒരിക്കലും വെറുംവയറ്റിൽ കഴിക്കരുത്!
മുടി വളരാനായി ഷാംപൂ വീട്ടിലുണ്ടാക്കാം
നല്ല ഉറക്കത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം...
കറിവേപ്പ് മരം തഴച്ച് വളരാന്‍ ഇവ മതി