തീരാവേദനയുടെ 36 വര്‍ഷങ്ങള്‍; പെരുമണ്‍ ദുരന്തത്തിന്റെ കണ്ണീര്‍ ഓര്‍മയില്‍ നാട്‌ | Peruman Train Disaster turns 36 years today reason behind kerala's worst tragedy happened in kollam is still mysterious Malayalam news - Malayalam Tv9

Peruman Train Disaster: തീരാവേദനയുടെ 36 വര്‍ഷങ്ങള്‍; പെരുമണ്‍ ദുരന്തത്തിന്റെ കണ്ണീര്‍ ഓര്‍മയില്‍ നാട്‌

Published: 

08 Jul 2024 07:30 AM

Peruman Train Disaster Turns 36 Years: മരിച്ചവരുടെ ബന്ധുക്കളും പരിക്കേറ്റവരുമെല്ലാം ഈ ദിവസം പെരുമണിലെത്തി പുഷ്പാര്‍ച്ചന നടത്തും. വിവിധ സംഘടനകളുടെ നേതൃത്വത്തിലും പുഷ്പാര്‍ച്ചന നടക്കും.

1 / 5പെരുമണ്‍ ദുരന്തം നടന്നിട്ട് 36 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. എന്നാല്‍ ആ നടുക്കത്തില്‍ നിന്ന് മലയാളികള്‍ക്ക് ഇതുവരെ മോചനം ലഭിച്ചിട്ടില്ല. 1988 ജൂലൈ എട്ടിനായിരുന്നു ഐലന്റ് എക്‌സ്പ്രസ് പെരുമണ്‍ പാലത്തില്‍ നിന്ന് അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞത്.
Image: Social Media

പെരുമണ്‍ ദുരന്തം നടന്നിട്ട് 36 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. എന്നാല്‍ ആ നടുക്കത്തില്‍ നിന്ന് മലയാളികള്‍ക്ക് ഇതുവരെ മോചനം ലഭിച്ചിട്ടില്ല. 1988 ജൂലൈ എട്ടിനായിരുന്നു ഐലന്റ് എക്‌സ്പ്രസ് പെരുമണ്‍ പാലത്തില്‍ നിന്ന് അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞത്. Image: Social Media

2 / 5

യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 105 പേര്‍ക്ക് അന്ന് ജീവന്‍ നഷ്ടമായി. എന്നാല്‍ ഇന്നും ആ അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. ദുരന്തത്തിന് കാരണം ചുഴലിക്കാറ്റാണെന്നാണ് റെയില്‍വേ നല്‍കിയ വിശദീകരണം. Image: Social Media

3 / 5

എന്നാല്‍ പരിസരവാസികളാരും ആ ചുഴലിക്കാറ്റിനെ കുറിച്ച് അറിഞ്ഞിരുന്നില്ല. ദുരന്തത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തുന്നതിന് നിരവധിപേര്‍ അന്വേഷണം നടത്തി. എന്നാല്‍ അതെല്ലാം ചുഴലിക്കാറ്റ് എന്ന ഉത്തരത്തിലേക്കെത്തി. Image: Social Media

4 / 5

2013ല്‍ തേവള്ളി സ്വദേശിയായ ഒരു അഭിഭാഷകന്‍ ദുരന്തത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തണമെന്ന് സുപ്രീംകോടതിയെ സമീപിച്ചു. കോടതി അന്വേഷണത്തിനും ഉത്തരവിട്ടു. എന്നാല്‍ അപകട കാരണം എന്താണെന്ന് കണ്ടെത്താന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞ് 2019ല്‍ പോലീസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. Image: Social Media

5 / 5

പ്രകൃതി ദുരന്തമായതുകൊണ്ട് തന്നെ അന്ന് അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും ലഭിക്കേണ്ട നഷ്ടപരിഹാരതുകയും കുറഞ്ഞു. അപകടത്തിന്റെ കാരണം എന്നെങ്കിലും കണ്ടെത്തും എന്ന പ്രതീക്ഷയില്‍ തന്നെയാണ് അവര്‍ ജീവിക്കുന്നത്. Image: Social Media

Related Stories
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍