ഒരു പെണ്ണിന് ഈ ഒരു ഗുഡ് ന്യൂസ് മാത്രമേയുള്ളൂ? വാര്‍ത്തകളില്‍ പ്രതികരിച്ച് പേളി മാണി | Pearle Maaney reacts to reports about her third pregnancy Malayalam news - Malayalam Tv9

Pearle Maaney: ഒരു പെണ്ണിന് ഈ ഒരു ഗുഡ് ന്യൂസ് മാത്രമേയുള്ളൂ? വാര്‍ത്തകളില്‍ പ്രതികരിച്ച് പേളി മാണി

Published: 

24 Jan 2025 21:32 PM

Pearle Maaney's Reaction Over Her Pregnancy News: ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടംനേടിയ ആളാണ് പേളി മാണി. പേളിയുടെ സംസാരം തന്നെയാണ് എല്ലാവരെയും അവരിലേക്ക് ആകര്‍ഷിച്ചത്. പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ ഗംഭീര പ്രകടനം നടത്തിയും പേളി ആരാധകരെ ഞെട്ടിച്ചു.

1 / 5പേളിയുടെ ലുക്കും സംസാരവുമെല്ലാം കണ്ട് ആരാധകര്‍ ഒരുപാട് ഉണ്ടായെങ്കിലും അതോടൊപ്പം തന്നെ ഏറെ വിമര്‍ശനങ്ങളും താരത്തിന് ഏറ്റുവാങ്ങേണ്ടതായിരുന്നു വന്നിരുന്നു. എന്നാല്‍ തനിക്കെതിരെയുള്ള എല്ലാ വിമര്‍ശനങ്ങളെയും ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കാന്‍ പേളി എന്ന അമ്മയ്ക്ക് സാധിച്ചു. (Image Credits: Instagram)

പേളിയുടെ ലുക്കും സംസാരവുമെല്ലാം കണ്ട് ആരാധകര്‍ ഒരുപാട് ഉണ്ടായെങ്കിലും അതോടൊപ്പം തന്നെ ഏറെ വിമര്‍ശനങ്ങളും താരത്തിന് ഏറ്റുവാങ്ങേണ്ടതായിരുന്നു വന്നിരുന്നു. എന്നാല്‍ തനിക്കെതിരെയുള്ള എല്ലാ വിമര്‍ശനങ്ങളെയും ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കാന്‍ പേളി എന്ന അമ്മയ്ക്ക് സാധിച്ചു. (Image Credits: Instagram)

2 / 5

പേളിയും ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദും മക്കളായ നിലയും നിതാരയും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ളവരാണ്. തന്റെ കുടുംബത്തിലെ എല്ലാ വിശേഷങ്ങളും പേളി ആരാധകരുമായി പങ്കുവെക്കാറുണ്ട്. നാല് മില്യണിന് അടുത്ത് സബ്‌സക്രൈബേഴ്‌സാണ് പേളിക്ക് യൂട്യൂബില്‍ ഉള്ളത്. (Image Credits: Instagram)

3 / 5

പേളിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വാര്‍ത്തയാകാറുള്ളത് കൊണ്ട് തന്നെ പേളി മാണി മൂന്നാമതും ഗര്‍ഭിണിയാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചു. വൈകാതെ ഒരു ഗുഡ് ന്യൂസ് എല്ലാവരെയും അറിയിക്കുമെന്ന് പേളി പറഞ്ഞിരുന്നു. ഇതാണ് താരം മൂന്നാമതും ഗര്‍ഭിണിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണമായത്. (Image Credits: Instagram)

4 / 5

എന്നാല്‍ തന്റെ ഗര്‍ഭിണിയാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണിപ്പോള്‍ പേളി മാണി. ഗുഡ് ന്യൂസ് എന്നാല്‍ പ്രഗ്നന്‍സി മാത്രമാണോ എന്നാണ് പേളി ചോദിക്കുന്നത്. (Image Credits: Instagram)

5 / 5

താന്‍ പ്രഗ്നന്റ് അല്ല കേട്ടോ. ഒരു ഗുഡ് ന്യൂസ് ഉണ്ടെന്ന് മാത്രമല്ലേ താന്‍ പറഞ്ഞിട്ടുള്ളൂ. ഒരു പെണ്ണിന് ഈ ഒരു ഗുഡ് ന്യൂസ് മാത്രമേയുള്ളൂ? അതൊരു ഗുഡ് ന്യൂസാണ്, എന്നാല്‍ വെറെയും ഒരുപാട് ഗുഡ് ന്യൂസുകളുണ്ട്. എന്താണ് ആ ഗുഡ് ന്യൂസ് എന്ന് താന്‍ പിന്നീട് പറയാമെന്നാണ് പേളി പറഞ്ഞത്. (Image Credits: Instagram)

ടി20യില്‍ ഇന്ത്യയ്ക്ക് വേണ്ടി കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയവര്‍
രണ്ടാം ടി20യിൽ അഭിഷേക് ശർമ്മയില്ല; ടീം ന്യൂസ് ഇങ്ങനെ
മലയാളി തനിമയിൽ കീർത്തി സുരേഷും ആന്റണിയും
പ്രമേഹത്തെ ചെറുക്കാന്‍ ഗ്രീന്‍ ജ്യൂസുകളാകാം