12,00ലധികം പോലീസുകാർ സുരക്ഷയ്ക്ക്; ചാമ്പ്യൻസ് ട്രോഫിയ്ക്കായി പാകിസ്താൻ്റെ ഒരുക്കങ്ങൾ ഇങ്ങനെ | PCB Prepares For Champions Trophy With 12,000 Police Officers And Chartered Flights Malayalam news - Malayalam Tv9

Champions Trophy: 12,00ലധികം പോലീസുകാർ സുരക്ഷയ്ക്ക്; ചാമ്പ്യൻസ് ട്രോഫിയ്ക്കായി പാകിസ്താൻ്റെ ഒരുക്കങ്ങൾ ഇങ്ങനെ

abdul-basith
Published: 

19 Feb 2025 13:16 PM

PCB Preparations For Champions Trophy: ചാമ്പ്യൻസ് ട്രോഫിയിലെ സുരക്ഷയ്ക്കായി 12,000 പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ച് പിസിബി. ഇതിനൊപ്പം ടീമുകൾക്ക് സഞ്ചരിക്കാൻ ചാർട്ടേഡ് വിമാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

1 / 5ചാമ്പ്യൻസ് ട്രോഫി ഇന്ന് മുതൽ ആരംഭിക്കുകയാണ്. 29 വർഷങ്ങൾക്ക് ശേഷമാണ് പാകിസ്താനിൽ ഒരു ഐസിസി ഇവൻ്റ് നടക്കുന്നത്. ഏറെ വർഷങ്ങൾക്ക് ശേഷം രാജ്യത്തെത്തുന്ന ഐസിസി ഇവൻ്റിനായി പാകിസ്താൻ്റെ ഒരുക്കങ്ങൾ തുടരുകയാണ്. സുരക്ഷയിലടക്കം വിട്ടുവീഴ്ചയില്ലാത്ത തയ്യാറെടുപ്പുകളാണ് പാകിസ്താൻ നടത്തിയിരിക്കുന്നത്. (Image Credits - PTI)

ചാമ്പ്യൻസ് ട്രോഫി ഇന്ന് മുതൽ ആരംഭിക്കുകയാണ്. 29 വർഷങ്ങൾക്ക് ശേഷമാണ് പാകിസ്താനിൽ ഒരു ഐസിസി ഇവൻ്റ് നടക്കുന്നത്. ഏറെ വർഷങ്ങൾക്ക് ശേഷം രാജ്യത്തെത്തുന്ന ഐസിസി ഇവൻ്റിനായി പാകിസ്താൻ്റെ ഒരുക്കങ്ങൾ തുടരുകയാണ്. സുരക്ഷയിലടക്കം വിട്ടുവീഴ്ചയില്ലാത്ത തയ്യാറെടുപ്പുകളാണ് പാകിസ്താൻ നടത്തിയിരിക്കുന്നത്. (Image Credits - PTI)

2 / 5ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കുന്ന ടീമുകളുടെയും ഒഫീഷ്യലുകളുടെയും സുരക്ഷയ്ക്കായി 12,000ലധികം പോലീസ് ഉദ്യോഗസ്ഥരെയാണ് പാകിസ്താൻ നിയമിച്ചിരിക്കുന്നത്. ഇതിൽ 18 സീനിയർ ഓഫീസർമാരും 54 ഡിഎസ്പിമാരും 135 ഇൻസ്പെക്ടർമാരും 200 വനിതാ പോലീസ് ഉദ്യോഗസ്ഥരും അടക്കമുള്ളവർ ഉൾപ്പെട്ടിട്ടുണ്ട്. (Image Courtesy- Social Media)

ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കുന്ന ടീമുകളുടെയും ഒഫീഷ്യലുകളുടെയും സുരക്ഷയ്ക്കായി 12,000ലധികം പോലീസ് ഉദ്യോഗസ്ഥരെയാണ് പാകിസ്താൻ നിയമിച്ചിരിക്കുന്നത്. ഇതിൽ 18 സീനിയർ ഓഫീസർമാരും 54 ഡിഎസ്പിമാരും 135 ഇൻസ്പെക്ടർമാരും 200 വനിതാ പോലീസ് ഉദ്യോഗസ്ഥരും അടക്കമുള്ളവർ ഉൾപ്പെട്ടിട്ടുണ്ട്. (Image Courtesy- Social Media)

3 / 5ഇതിനൊപ്പം ടീമുകൾക്ക് മത്സരങ്ങളിലെത്താൻ പ്രത്യേക ചാർട്ടേഡ് വിമാനങ്ങളാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഒരുക്കിയിരിക്കുന്നത്. പ്രത്യേക വിമാനങ്ങൾ തയ്യാറാക്കണമെന്ന് പിസിബി പാകിസ്താൻ ഇൻ്റർനാഷണൽ എയർലൈൻസിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ഈ വിമാനങ്ങളിലാവും താരങ്ങൾ സ്റ്റേഡിയങ്ങളിലെത്തുക. (Image Courtesy- Social Media)

ഇതിനൊപ്പം ടീമുകൾക്ക് മത്സരങ്ങളിലെത്താൻ പ്രത്യേക ചാർട്ടേഡ് വിമാനങ്ങളാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഒരുക്കിയിരിക്കുന്നത്. പ്രത്യേക വിമാനങ്ങൾ തയ്യാറാക്കണമെന്ന് പിസിബി പാകിസ്താൻ ഇൻ്റർനാഷണൽ എയർലൈൻസിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ഈ വിമാനങ്ങളിലാവും താരങ്ങൾ സ്റ്റേഡിയങ്ങളിലെത്തുക. (Image Courtesy- Social Media)

4 / 5

പ്രത്യേകം ചാർട്ട് ചെയ്ത വിമാനങ്ങൾ പാകിസ്താനിലെ സ്റ്റേഡിയങ്ങൾക്കിടയിലാവും സർവീസ് നടത്തുക. കറാച്ചി, ഇസ്ലാമാബാദ്, ലാഹോർ എന്നീ വേദികളിലേക്ക് ടീമുകൾ സഞ്ചരിക്കുക ഈ ചാർട്ടേഡ് വിമാനങ്ങളിലാവും. താരങ്ങൾക്കും ഒഫീഷ്യലുകൾക്കും ഉന്നതരായ അതിഥികൾക്കുമൊക്കെ ഇത്തരത്തിൽ ചാർട്ടേഡ് വിമാനങ്ങളൊരുക്കും. (Image Courtesy- Social Media)

5 / 5

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ പാകിസ്താൻ ന്യൂസീലൻഡിനെ നേരിടും. ഗ്രൂപ്പ് എയിൽ കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30ന് മത്സരം ആരംഭിക്കും. ജിയോഹോട്ട്സ്റ്റാർ, സ്റ്റാർ, സ്പോർട്സ് 18 ചാനലുകളിൽ മത്സരം കാണാം. (Image Credits - Getty Images)

ഒരാൾക്ക് കൈ വായ്പയായി എത്ര രൂപ വരെ നൽകാം?
വേനല്‍ക്കാലത്ത് വേണം പ്രത്യേകം ഡയറ്റ് പ്ലാന്‍
നല്ല ഉറക്കത്തിനായി ഇവ കഴിക്കരുത്
നിലക്കടല കുതിര്‍ത്ത് കഴിക്കൂ, ഗുണമുറപ്പ്‌