എന്റെ വിവാഹം അങ്ങനെയായിരുന്നു, കുറ്റപ്പെടുത്തലുകള്‍ ഉണ്ടായേക്കാം, എങ്കിലും ഞങ്ങള്‍ വേര്‍പ്പിരിഞ്ഞു: പാര്‍വതി വിജയ്‌ | Parvathy Vijay reveals she and her husband Arun separated and adds she is planning to change the name of her YouTube channel Parvan Malayalam news - Malayalam Tv9

Parvathy Vijay: എന്റെ വിവാഹം അങ്ങനെയായിരുന്നു, കുറ്റപ്പെടുത്തലുകള്‍ ഉണ്ടായേക്കാം, എങ്കിലും ഞങ്ങള്‍ വേര്‍പ്പിരിഞ്ഞു: പാര്‍വതി വിജയ്‌

shiji-mk
Published: 

23 Feb 2025 11:59 AM

Parvathy Vijay Divorce: ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി പാര്‍വതി വിജയ്. താരത്തിന്റെ വിവാഹവും കുടുംബ ജീവിതവുമെല്ലാം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. സീരിയല്‍ ക്യാമറാമാനായ അരുണിനെ ആയിരുന്നു താരം വിവാഹം ചെയ്തിരുന്നത്. വീട്ടുകാരുടെ സമ്മതമില്ലാതെ നടന്ന വിവാഹമായതിനാല്‍ തന്നെ പാര്‍വതിക്ക് ഏറെ വിമര്‍ശനങ്ങളും നേരിടേണ്ടതായി വന്നിരുന്നു.

1 / 5പാര്‍വതി വിജയിയും ഭര്‍ത്താവ് അരുണും തമ്മില്‍ വിവാഹബന്ധം വേര്‍പ്പടുത്തിയോ എന്ന ചോദ്യം ഏറെ നാളായി സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ആ ചോദ്യത്തിന് ഉത്തരം നല്‍കികൊണ്ട് എത്തിയിരിക്കുകയാണ് പാര്‍വതി തന്നെയിപ്പോള്‍. ഭര്‍ത്താവുമായുള്ള എല്ലാ ബന്ധവും വേര്‍പ്പെടുത്തിയതായാണ് നടി തന്റെ യൂട്യൂബ് ചാനലിലൂടെ പറയുന്നത്. (Image Credits: Social Media)

പാര്‍വതി വിജയിയും ഭര്‍ത്താവ് അരുണും തമ്മില്‍ വിവാഹബന്ധം വേര്‍പ്പടുത്തിയോ എന്ന ചോദ്യം ഏറെ നാളായി സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ആ ചോദ്യത്തിന് ഉത്തരം നല്‍കികൊണ്ട് എത്തിയിരിക്കുകയാണ് പാര്‍വതി തന്നെയിപ്പോള്‍. ഭര്‍ത്താവുമായുള്ള എല്ലാ ബന്ധവും വേര്‍പ്പെടുത്തിയതായാണ് നടി തന്റെ യൂട്യൂബ് ചാനലിലൂടെ പറയുന്നത്. (Image Credits: Social Media)

2 / 5ഞാനും അരുണ്‍ ചേട്ടനുമായി വേര്‍പിരിഞ്ഞോ വീഡിയോയില്‍ ഒരുമിച്ച് കാണുന്നില്ലല്ലോ തുടങ്ങിയ ചോദ്യങ്ങള്‍ ഒരുപാട് വന്നിരുന്നു. ഞങ്ങളിപ്പോള്‍ ഡിവോഴ്‌സ് ആയി. പത്ത് പതിനൊന്ന് മാസമായിട്ട് ഞങ്ങള്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. ഞാനിപ്പോള്‍ ചേച്ചിയുടെ വീട്ടില്‍ അച്ഛന്റെയും അമ്മയുടെയും കൂടെയാണ്. മകള്‍ യാമിയും എന്നോടൊപ്പം കൂടെയുണ്ട്. (Image Credits: Social Media)

ഞാനും അരുണ്‍ ചേട്ടനുമായി വേര്‍പിരിഞ്ഞോ വീഡിയോയില്‍ ഒരുമിച്ച് കാണുന്നില്ലല്ലോ തുടങ്ങിയ ചോദ്യങ്ങള്‍ ഒരുപാട് വന്നിരുന്നു. ഞങ്ങളിപ്പോള്‍ ഡിവോഴ്‌സ് ആയി. പത്ത് പതിനൊന്ന് മാസമായിട്ട് ഞങ്ങള്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. ഞാനിപ്പോള്‍ ചേച്ചിയുടെ വീട്ടില്‍ അച്ഛന്റെയും അമ്മയുടെയും കൂടെയാണ്. മകള്‍ യാമിയും എന്നോടൊപ്പം കൂടെയുണ്ട്. (Image Credits: Social Media)

3 / 5

ഈ യൂട്യൂബ് ചാനലിന്റെ പേര് പാര്‍വന്‍ എന്നാണ്. ഞങ്ങള്‍ രണ്ടാളുടെയും പേരുകള്‍ ചേര്‍ത്ത് ആരാധകര്‍ തന്നെയാണ് ഇങ്ങനെയൊരു പേര് നിര്‍ദേശിച്ചത്. അത് ഉടനെ മാറ്റാന്‍ പോകുകയാണ്. വിവാഹമോചനത്തിന് കാരണമെന്താണെന്ന് ആയിരിക്കും എല്ലാവര്‍ക്കും അറിയേണ്ടത്. അത് തികച്ചും വ്യക്തിപരമായിട്ടുള്ള കാര്യങ്ങളാണ്, അതിനെ കുറിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. (Image Credits: Social Media)

4 / 5

ഈ വീഡിയോ കണ്ടതിന് ശേഷം സപ്പോര്‍ട്ട് ചെയ്യുന്നവര്‍ പോലും വിമര്‍ശിക്കാന്‍ സാധ്യതയുണ്ട്. ഞങ്ങളുടെ വിവാഹം അങ്ങനെയായിരുന്നു നടന്നത് എന്നത് തന്നെയാണ് അതിന് കാരണം. ഇതെല്ലാം ചൂണ്ടിക്കാണിച്ച് വാര്‍ത്ത വരാനും സാധ്യതയുണ്ട്. എല്ലാവരുടെയും അവസ്ഥകള്‍ കൂടി മനസിലാക്കണമെന്ന് ഓര്‍മിപ്പിക്കുന്നു. (Image Credits: Social Media)

5 / 5

ഞാന്‍ പറഞ്ഞ കാര്യങ്ങളായിരിക്കില്ല മറ്റുള്ളവര്‍ പറയുന്നത്. മറ്റുള്ളവരുടെ മാനസികാവസ്ഥ മാനസിലാക്കണമെന്ന് മനസിലാക്കാന്‍ പറയുന്നത് അതുകൊണ്ടാണ്. എന്ത് വന്നാലും നേരിടാന്‍ തന്നെയാണ് തന്റെ തീരുമാനമെന്നും പാര്‍വതി പറഞ്ഞു. (Image Credits: Social Media)

Related Stories
Sharafudheen – vedan: ‘വേടന്‍ ഇനി പാടുമ്പോള്‍ പാലക്കാട്ടെ ഒരു സ്പീക്കറും തികയാതെ വരട്ടെ..; പിന്തുണയുമായി ഷറഫുദ്ദീന്‍
Anu Aggarwal: ‘സ്വന്തം മൂത്രം കുടിച്ചിട്ടുണ്ട്, ദിവ്യ ഔഷധം; ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകില്ല’; വെളിപ്പെടുത്തലുമായി നടി
RBI data about Rs 2000 notes: പിന്‍വലിച്ചിട്ട് രണ്ട് വര്‍ഷം; 6266 കോടി രൂപയുടെ 2000 രൂപ നോട്ടുകള്‍ ഇപ്പോഴും പ്രചാരത്തില്‍
Prithviraj- Kavya Madhavan: കാവ്യയുടെ കഴിവ് അധികമാരും തിരിച്ചറിഞ്ഞിട്ടില്ല, ഒരു നാണം കുണുങ്ങിയായ നാടന്‍ കഥാപാത്രമാണ് അവരെപ്പോഴും: പൃഥ്വിരാജ്‌
Kerala SSLC, Plus Two Result 2025: എസ്എസ്എൽസി, പ്ലസ് ടുക്കാർക്ക് ഇത്തവണ ഗ്രേസ് മാർക്ക് എത്ര?
Nadirshah Daughter Birthday Celebration: നാദിർഷയുടെ മകളുടെ പിറന്നാൾ ആഘോഷമാക്കി നമിതയും മീനാക്ഷിയും
കുരുമുളകിൻ്റെ ആരോഗ്യഗുണങ്ങളറിയാം
കുടവയർ കുറയ്ക്കാൻ ഉലുവ മതി
പുകവലി നിർത്താനുള്ള ചില പൊടിക്കൈകൾ
അയേണിനായി ഇവ കഴിച്ച് തുടങ്ങാം