പാരീസ് ലക്ഷ്മിയും ഭര്‍ത്താവും വേര്‍പിരിഞ്ഞോ? ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ | Paris Laxmi and husband separated news spreading in social media netizens discussing paris laxmi and pallippuaram sunil's divorce Malayalam news - Malayalam Tv9

Paris Laxmi Divorce: പാരീസ് ലക്ഷ്മിയും ഭര്‍ത്താവും വേര്‍പിരിഞ്ഞോ? ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ

Published: 

20 Jun 2024 12:57 PM

Paris Laxmi Divorce News on Social Media: 2012ലാണ് ലക്ഷ്മിയും സുനിലും വിവാഹതിരായത്. പിന്നീട് ലക്ഷ്മി ഹിന്ദു മതം സ്വീകരിച്ചതിന് പിന്നാലെ വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ചും ഇരുവരും വിവാഹതിരായിരുന്നു.

1 / 6പാരീസ് ലക്ഷ്മിയെ അറിയില്ലെ. അറിയാതെ എവിടെ പോകാന്‍. ഫ്രാന്‍സില്‍ ജനിച്ച് കേരളത്തിന്റെ മരുമകളായെത്തിയ നര്‍ത്തകി. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി മലയാളി പ്രേക്ഷകര്‍ക്ക് സുചരിചിതയായത്.

പാരീസ് ലക്ഷ്മിയെ അറിയില്ലെ. അറിയാതെ എവിടെ പോകാന്‍. ഫ്രാന്‍സില്‍ ജനിച്ച് കേരളത്തിന്റെ മരുമകളായെത്തിയ നര്‍ത്തകി. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി മലയാളി പ്രേക്ഷകര്‍ക്ക് സുചരിചിതയായത്.

2 / 6

പ്രശസ്ത കഥകളി കലാകാരന്‍ പള്ളിപ്പുറം സുനിലിനെയാണ് ലക്ഷ്മി വിവാഹം കഴിച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ഒരു ഗോസിപ്പിന്റെ ഭാഗമാകാതെ തന്നെയായിരുന്നു ഇരുവരുടെ ജീവിതം. എന്നാല്‍ ഇപ്പോള്‍ പാരീസ് ലക്ഷ്മിയും ഭര്‍ത്താവ് സുനിലും ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ്.

3 / 6

സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് പാരീസ് ലക്ഷ്മി സുനിലുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ചോ എന്നാണ്. ലക്ഷ്മിയും ഭര്‍ത്താവും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയരുന്നതായി ഫില്‍മിബീറ്റാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

4 / 6

നടി ഭര്‍ത്താവുമൊത്തുള്ള ഫോട്ടോകള്‍ പങ്കുവെക്കുന്നത് കുറഞ്ഞതാണ് കിംവദന്തികള്‍ക്ക് കാരണമെന്ന് ഫില്‍മിബീറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രണ്ടുപേരും പിണക്കത്തിലാണോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

5 / 6

ഇന്ത്യയിലേക്ക് നൃത്തം പരിശീലിക്കുന്നതിനായാണ് പാരീസ് ലക്ഷ്മി എത്തിയത്. സുനിലും ലക്ഷ്മിയും ആദ്യമായി കണ്ടുമുട്ടുമ്പോള്‍ ലക്ഷ്മിക്ക് 7 ഉം സുനിലിന് 21 ഉം ആയിരുന്നു പ്രായം. പിന്നീട് മുതിര്‍ന്ന് ശേഷം പരസ്പരം നന്നായി മനസിലാക്കിയ ശേഷമാണ് വിവാഹം ചെയ്തതെന്ന് ലക്ഷ്മി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

6 / 6

2012ലാണ് ലക്ഷ്മിയും സുനിലും വിവാഹതിരായത്. പിന്നീട് ലക്ഷ്മി ഹിന്ദു മതം സ്വീകരിച്ചതിന് പിന്നാലെ വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ചും ഇരുവരും വിവാഹതിരായിരുന്നു.

കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ