AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pahalgam Terror Attack: വിവാഹം കഴിഞ്ഞത് അഞ്ച് ദിവസം മുൻപ്; ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ നേവി ഓഫീസറും

Navy Officer Vinay Narwal Killed In Pahalgam Terror Attack: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഹണിമൂണിനെത്തിയ നാവികസേനാ ഓഫീസറും. കൊച്ചിയിൽ പോസ്റ്റിങ് ആയിരുന്ന ഹരിയാന കർണാൽ സ്വദേശിയായ വിനയ് നർവാളാണ് കൊല്ലപ്പെട്ടത്.

abdul-basith
Abdul Basith | Published: 23 Apr 2025 09:17 AM
ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ അഞ്ച് ദിവസം മുൻപ് വിവാഹം കഴിഞ്ഞ നാവികസേനാ ഓഫീസറും. ഹരിയാനയിലെ കർണാൽ സ്വദേശിയായ 26 വയസുകാരൻ ലഫ്റ്റനൻ്റ് വിനയ് നർവാളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അഞ്ച് ദിവസം മുൻപ് വിവാഹം കഴിഞ്ഞ ഇദ്ദേഹം ജമ്മു കശ്മീരിൽ വിനോദസഞ്ചാരത്തിന് എത്തിയതാണ്. (Image Courtesy - Social Media)

1 / 5
കൊച്ചിയിലായിരുന്നു വിനയ് നർവാളിൻ്റെ പോസ്റ്റിങ്. ഏപ്രിൽ 16ന് വിവാഹം നടന്ന ഇദ്ദേഹത്തിൻ്റെ റിസപ്ഷൻ 19നായിരുന്നു. വിവാഹത്തിനായി അവധിയെടുത്തിരുന്ന നർവാൾ ഇതിന് ശേഷം ഭാര്യയുമൊത്ത് കശ്മീരിൽ ഹണിമൂൺ ആഘോഷിക്കാനെത്തിയതാണ്. ഇതിനിടെയായിരുന്നു ക്രൂരമായ ആക്രമണം. കേവലം രണ്ട് വർഷങ്ങൾക്ക് മുൻപാണ് നർവാൾ നാവികസേനയിൽ ജോയിൻ ചെയ്തത്.

2 / 5
പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തിൽ മരണം 28 ആയി. ഒരു മലയാളി ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ജമ്മു കശ്മീരിലെ പെഹൽഗാമിലുള്ള ബൈസരനിൽ ട്രെക്കിം​ഗിന് പോയ വിനോദസഞ്ചാരികൾക്ക് നേരെയായിരുന്നു ഭീരകരരുടെ ആക്രമണം.

3 / 5
വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. മതം ചോദിച്ചറിഞ്ഞ് ഹിന്ദുവാണെന്നുറപ്പാക്കിയ ശേഷമായിരുന്നു ആക്രമണമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലഷ്‌കറെ തൊയ്ബ അനുകൂല സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ട് – ടിആർഎഫ് ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. തുടർന്ന് കശ്മീരിൽ ഇന്ന് ബന്ദ് ആചരിക്കും.

4 / 5
സൈനിക വേഷത്തിലാണ് ഭീകരർ എത്തിയത്. ഇവിടെ വിനോദ സഞ്ചാരികളെ ഇവർ തിരഞ്ഞുപിടിച്ച് വെടിവെക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. രാജസ്ഥാൻ, തമിഴ്നാട്, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും നേപ്പാൾ, യുഎഇ എന്നീ രാജ്യത്ത് നിന്നുള്ളവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

5 / 5