യക്ഷിക്കോലം- കേരളത്തിലെ പടയണി ഉത്സവങ്ങളിൽ വൈവിധ്യമാർന്ന യക്ഷി കോലങ്ങൾ അരങ്ങേറാറുണ്ട്. സുന്ദര, അന്തര, അംബര, അരക്കി, എരിനാഗ, അയലി, മായ, കോലന, മുയലി, കൊടിയന, തൂമൊഴി, കാളയക്ഷി എന്നിങ്ങനെ നീളുന്നു യക്ഷി കോലങ്ങളുടെ പട്ടിക. ഓരോ കോലത്തിനും അതിൻ്റേതായ സ്വഭാവവും ഭാവവും പ്രകടന ശൈലിയും ഉണ്ട്.