ട്രിപ്പിൾ ക്യാമറ മോഡ്യൂൾ അടക്കം ഓപ്പോ റെനോ 14 പ്രോ എത്തുന്നു; മെയ് മാസത്തിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട് | Oppo Reno 14 Pro With Triple Camera Module To Be Introduced In May Features And Specs Malayalam news - Malayalam Tv9

Oppo Reno 14 Pro: ട്രിപ്പിൾ ക്യാമറ മോഡ്യൂൾ അടക്കം ഓപ്പോ റെനോ 14 പ്രോ എത്തുന്നു; മെയ് മാസത്തിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്

Published: 

06 Apr 2025 18:41 PM

Oppo Reno 14 Pro Features: ഓപ്പോ റെനോ 14 പ്രോ മെയ് മാസത്തിൽ അവതരിപ്പിക്കപ്പെടും. ട്രിപ്പിൾ റിയർ ക്യാമറ മോഡ്യൂൾ അടക്കമാണ് ഫോൺ എത്തുന്നത്. ചൈനയിലാണ് ആദ്യം ഫോൺ അവതരിപ്പിക്കപ്പെടുക.

1 / 5ഓപ്പോ 13 പ്രോയുടെ പിൻഗാമിയായ ഓപ്പോ 14 പ്രോ അണിയറയിലൊരുങ്ങുന്നു. ഫോൺ മെയ് മാസത്തിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ചൈനീസ് മാർക്കറ്റിലാവും ആദ്യം ഫോൺ എത്തുക. ഇന്ത്യയടക്കം മറ്റിടങ്ങളിൽ ഫോൺ എപ്പോഴാണ് എത്തുക എന്നതിനെപ്പറ്റി വ്യക്തതയില്ല. (Image Courtesty - Social Media)

ഓപ്പോ 13 പ്രോയുടെ പിൻഗാമിയായ ഓപ്പോ 14 പ്രോ അണിയറയിലൊരുങ്ങുന്നു. ഫോൺ മെയ് മാസത്തിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ചൈനീസ് മാർക്കറ്റിലാവും ആദ്യം ഫോൺ എത്തുക. ഇന്ത്യയടക്കം മറ്റിടങ്ങളിൽ ഫോൺ എപ്പോഴാണ് എത്തുക എന്നതിനെപ്പറ്റി വ്യക്തതയില്ല. (Image Courtesty - Social Media)

2 / 5

ട്രിപ്പിൾ റിയർ ക്യാമറ മോഡ്യൂളാണ് ഫോണിലുണ്ടാവുക. ക്യാമറ ഐലൻഡ് റീഡിസൈൻ ചെയ്തിട്ടുണ്ട്. ഫ്ലാറ്റ് ഒഎൽഇഡി സ്ക്രീനും പ്രോഗ്രാമബിൾ മാജിക് ക്യൂബ് ബട്ടണുമടക്കമുള്ള ഫീച്ചറുകളും ഫോണിലൗണ്ടാവും. ഫോണിൻ്റെ ഫീച്ചറുകളും ഡിസൈനുകളുമടക്കമുള്ള വിവരങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

3 / 5

ആൻഡ്രോയ്ഡ് 15ലാവും ഫോൺ പ്രവർത്തിക്കുക എന്നാണ് റിപ്പോർട്ടുകൾ. ഓപ്പോയുടെ കളർ ഒഎസ്15 സ്കിൻ ആവും ഫോണിലുണ്ടാവുക. നിലവിലുള്ള ജനറേഷനിലെ ക്വാഡ് കർവ്ഡ് ഡിസ്പ്ലേയ്ക്ക് പകരം ഫ്ലാറ്റ് ഒഎൽഇഡി സ്ക്രീൻ ആണ് ഫോണിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

4 / 5

ട്രിപ്പിൾ റിയർ ക്യാമറ മോഡ്യൂളിൽ 50 മെഗാപിക്സൽ ആവും പ്രൈമറി ക്യാമറ. ഒപ്ടിക്കൽ ഇമേജ് സ്റ്റബ്‌ലൈസേഷനും ഈ പ്രൈമറി ക്യാമറയിൽ ഉണ്ടാവും. ഇതിനൊപ്പം 3.5x ഒപ്ടിക്കൽ സൂം അടക്കം 50 മെഗാപിക്സലിൻ്റെ ടെലിഫോട്ടോ ക്യാമറയും 8 മെഗാപിക്സലിൻ്റെ അൾട്രവൈഡ് ക്യാമറയുമാണ് റിയർ ക്യാമറ മോഡ്യൂളിൽ ഉണ്ടാവുക.

5 / 5

പ്രൊസസർ, ബാറ്ററി തുടങ്ങിയവ്യെപ്പറ്റിയുള്ള വിവരങ്ങളൊന്നുമില്ല. ആപ്പിളിൻ്റെ ആക്ഷൻ ബട്ടൺ പോലെ ഓപ്പോ റെനോ 14 പ്രോയുടെ മാജിക് ക്യൂബ് ബട്ടൺ റീമാപ്പ് ചെയ്യാനാവും. മെയിൽ ചൈനയിലെത്തുന്ന ഫോൺ ജൂണിലോ ജൂലായ് മാസത്തിലോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെടുമെന്നാണ് സൂചന.

Related Stories
Donald Trump: ട്രംപിന്റെ ഭീഷണി വകവയ്ക്കാതെ ഹാര്‍വാര്‍ഡ് സര്‍വകലാശാല; മറ്റ് സ്ഥാപനങ്ങളും ഈ മാതൃക പിന്തുടരണമെന്ന് ഒബാമ
Salad Health Benefits: മരുന്നുകളേക്കാൾ ഗുണം, ആരോഗ്യത്തിന് സാലഡ് ബെസ്റ്റാ
Namitha Pramod: ‘എനിക്ക് കഞ്ഞി ഇഷ്ടമല്ല, എന്റെ മെയിന്‍ കാര്യം ഭക്ഷണമാണ്; വാടക നല്‍കാനില്ലെങ്കില്‍ 20,000 രൂപ പോലും വേണ്ട ജീവിക്കാന്‍’
IPL 2025: ‘എനിക്കല്ല ഈ മാൻ ഓഫ് ദി മാച്ച് ലഭിക്കേണ്ടത്, നൂർ നന്നായി പന്തെറിഞ്ഞല്ലോ’; എംഎസ് ധോണിയുടെ മറുപടി ആഘോഷമാക്കി സോഷ്യൽ മീഡിയ
Vishu Kaineetam: കൈയില്‍ ജഗതിക്കുള്ള പൊന്നാടയും കൈനീട്ടവും; പ്രിയ കൂട്ടുകാരനെ കാണാന്‍ പതിവ് തെറ്റിക്കാതെ ഹസനെത്തി
Sweet Potatoes Health Benefits: രുചികരവും അത്രയേറെ ഗുണകരവും; മധുരക്കിഴങ്ങിന്റെ പോഷകഗുണങ്ങൾ
തൊപ്പിക്ക് ഒരു മാസം ലഭിക്കുന്ന വരുമാനം എത്രയാണ്?
മെഹന്ദി ചടങ്ങ് ആഘോഷമാക്കി നടി അഭിനയ
അമ്മയുടെ സാരിയിൽ തിളങ്ങി മഹിമ നമ്പ്യാർ
ചൂട് കാലത്ത് ഫോൺ എങ്ങനെ സൂക്ഷിക്കണം