5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Oppo Reno 13 : ഓപ്പോ റെനോ 13 ജനുവരി 9ന് ഇന്ത്യൻ മാർക്കറ്റിൽ; എഐ ഫീച്ചറുകളും 120x ഡിജിറ്റൽ സൂമും പ്രത്യേകതകൾ

Oppo Reno 13 Series To Launch On January 9th: ഓപ്പോ റെനോയുടെ ഏറ്റവും പുതിയ സീരീസായ ഓപ്പോ റെനോ 13 ഈ മാസം 9ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെടും. രണ്ട് മോഡലുകളാണ് ഈ സീരീസിൽ ഉണ്ടാവുക. 120x ഡിജിറ്റൽ സൂമാണ് ഈ ഫോണിൻ്റെ സവിശേഷത.

abdul-basith
Abdul Basith | Updated On: 03 Jan 2025 19:37 PM
ഓപ്പോ റെനോ 13 5ജി സീരീസ് ഈ മാസം 9ന് ഇന്ത്യൻ വിപണിയിലെത്തും. ഓപ്പോ റെനോ 13, ഓപ്പോ റെനോ 13 പ്രോ എന്നീ മോഡലുകളാണ് ഈ സീരീസിൽ ഉള്ളത്. വിവിധ എഐ ഫീച്ചറുകളും ക്യാമറയിൽ 120x ഡിജിറ്റൽ സൂമുമാണ് ഫോണിൻ്റെ പ്രത്യേകതകൾ. കഴിഞ്ഞ വർഷം നവംബറിലാണ് ചൈനയിൽ ഈ ഫോൺ അവതരിപ്പിച്ചത്. (Image Courtesy - Social Media)

1 / 5
ജനുവരി 9ന് വൈകിട്ട് അഞ്ച് മണിക്ക് ഓപ്പോ റെനോ 13 5ജി സീരീസ് അവതരിപ്പിക്കപ്പെടും. തങ്ങളുടെ എക്സ് ഹാൻഡിലിലൂടെ ഓപ്പോ ഇന്ത്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഫ്ലിപ്കാർട്ട് ആണ് ഔദ്യോഗിക ഇ -കൊമേഴ്സ് പാർട്ണർ. മറ്റ് ഓഫ്‌ലൈൻ സ്റ്റോറുകളിലും ഫോൺ ലഭ്യമാകും.  (Image Courtesy - Social Media)

2 / 5
ഓപ്പോ റെനോ 13 8 ജിബി റാമിലാവും പുറത്തിറങ്ങുക. ഇതോടൊപ്പം 128 ജിബി, 256 ജിബി വേരിയൻ്റുകളുമുണ്ട്. ഐവറി വൈറ്റ്, ലൂമിനസ് ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോൺ പുറത്തിറങ്ങുക. ഓപ്പോ റെനോ 13 പ്രോ 12 ജിബി റാം + 256 ജിബി, 512 ജിബി വേരിയൻ്റുകളിൽ പുറത്തിറങ്ങും. (Image Courtesy - Social Media)

3 / 5
മീഡിയടെക് ഡൈമൻസിറ്റി 8350 ആണ് ഫോണിലെ പ്രൊസസർ. ഓപ്പോയുടെ സ്വന്തം സിഗ്നൽബൂസ്റ്റ് എക്സ്1 ചിപ്പും ഫോണിലുണ്ടാവും. ഡസ്റ്റ്, വാട്ടർ റെസിസ്റ്റൻ്റ് ഫീച്ചറുകൾക്കൊപ്പം വിവിധ എഐ ഫീച്ചറുകളും ഓപ്പോ റെനോ 13 ഫോണിലുണ്ടാവും. ഇന്ത്യയിൽ ഇറങ്ങുന്ന വേർഷനിലാണ് ഈ സവിശേഷതകൾ. (Image Courtesy - Social Media)

4 / 5
ഓപ്പോ റെനോ 13 പ്രോയിൽ 50 മെഗാപിക്സൽ പെരിസ്കോപ് ടെലിഫോട്ടോ ക്യാമറയുണ്ടാവും. 3.5* ഒപ്റ്റിക്കൽ സൂമും 120* ഡിജിറ്റൽ സൂമും ഈ മോഡലിൻ്റെ സവിശേഷതയാണ്. 80 വാട്ട് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന മോഡലാണിത്. 5800 എംഎഎച്ചിൻ്റെ ബാറ്ററിയും ഈ ഫോണിലുണ്ടാവും. (Image Courtesy - Social Media)

5 / 5