5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Oppo Reno 13 : ഐഫോൺ 12 ഡിസൈൻ കോപ്പിയടിച്ച് ഓപ്പോ റെനോ 13? ഈ മാസം അവസാനം വിപണിയിലെന്ന് റിപ്പോർട്ടുകൾ

Oppo Reno 13 13 May Have Ae Similiar Design As iPhone 12 : ഓപ്പോ റെനോ 13ൻ്റെ ഡിസൈൻ ഐഫോൺ 12ന് സമാനമെന്ന് റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ നിന്നാണ് നെറ്റിസൺസ് ഇങ്ങനെയൊരു അഭിപ്രായത്തിലെത്തിയത്.

abdul-basith
Abdul Basith | Published: 16 Nov 2024 08:35 AM
ഉടൻ പുറത്തിറങ്ങാനിരിക്കുന്ന മോഡലാണ് ഓപ്പോ റെനോ 13. ഓപ്പോ റെനോ13, ഓപ്പോ റെനോ 13 പ്രോ എന്നീ മോഡലുകൾ ഈ സീരീസിൽ പുറത്തിറങ്ങും. ഈ മാസം അവസാനം തന്നെ ചൈനീസ് മാർക്കറ്റുകളിൽ മോഡൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. (Image Courtesy - Social Media)

1 / 5
ഓപ്പോ റെനോ 13ൻ്റെ ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ നിന്ന് വ്യക്തമാവുന്നത് മൊബൈൽ ഫോണിൻ്റെ ഡിസൈൻ ഐഫോൺ 12 ഡിസൈന് സമാനമാണെന്നാണ്. ഓപ്പോ ഐഫോണിൻ്റെ ഡിസൈൻ കോപ്പിയടിച്ചതാണോ എന്ന സംശയമാണ് നെറ്റിസൺസ് ഉന്നയിക്കുന്നത്. (Image Courtesy - Social Media)

2 / 5
6.78 ഇഞ്ച് ഡിസ്പ്ലേയാവും റെനോ 13നുണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ. 1.5കെ ക്വാഡ് മൈക്രോ കർവ്ഡ് എൽടിപിഒ ഒഎൽഇഡി സ്ക്രീനാവും ഉണ്ടാവുക. പ്രചരിക്കുന്ന ചിത്രങ്ങളിലെ ക്യാമറ മോഡ്യൂളുകൾ പരിഗണിക്കുമ്പോൾ ഫോണുകളിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാവും. (Image Courtesy - Social Media)

3 / 5
50 മെഗാപിക്സലിൻ്റെ പ്രൈമറി ക്യാമറയ്ക്കൊപ്പം 50 മെഗാപിക്സലിൻ്റെ ടെലിഫോട്ടോ ലെൻസും 8 എംപിയുടെ അൾട്ര വൈഡ് ആംഗിൾ ലെൻസും ഫോനിൽ ഉണ്ടായേക്കും. മുൻഭാഗത്ത് 50 മെഗാപിക്സലിൻ്റെ സെൽഫി ക്യാമറ ഉണ്ടാവാനിടയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. (Image Courtesy - Social Media)

4 / 5
5900 എംഎഎച്ച് ബാറ്ററിയാവും ഫോണിലുണ്ടാവുക. 16 ജിബി വരെ റാമും 1 ടിബി വരെ മെമ്മറിയും ഫോണിലുണ്ടായേക്കും. 80 വാട്ടിൻ്റെ വയർലസ് ചാർജിംഗ് സപ്പോർട്ട് ചെയ്തേക്കും. വയേർഡ് ചാർജിംഗ് വേഗതയെപ്പറ്റി വ്യക്തതയില്ല. (Image Courtesy - Social Media)

5 / 5
Latest Stories