5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Oppo Find N5: കനം കുറയും, പുതിയ ക്യാമറ ലേഔട്ട്; ഓപ്പോ ഫൈൻഡ് എൻ5 ഇറങ്ങുക പുതുമോടിയിൽ

Oppo Find N5 With New Camera Layout: ഓപ്പോയുടെ ഫോൾഡബിൾ ഫോൺ ശൃംഖലയിലെ ഓപ്പോ ഫൈൻഡ് എൻ5 പുതിയ ഡിസൈനിലാവും പുറത്തിറങ്ങുകയെന്ന് റിപ്പോർട്ടുകൾ. പുതിയ ക്യാമറ ലേഔട്ടും കനം കുറഞ്ഞ ഡിസൈനുമാവും ഫോണിനുണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ.

abdul-basith
Abdul Basith | Updated On: 17 Jan 2025 12:52 PM
ഓപ്പോയുടെ ഏറ്റവും പുതിയ ഫോൾഡബിൾ ഫോണായ ഓപ്പോ ഫൈൻഡ് എൻ5 ഇറങ്ങുക പുതുമോടിയിൽ. ഓപ്പോ ഫോൾഡബിൾ ശ്രേണിയിലെ ഏറ്റവും പുതിയ ഫോണാണ് ഓപ്പോ ഫൈൻഡ് എൻ5. ഓപ്പോ ഫൈൻഡ് പരമ്പരയിൽ കഴിഞ്ഞ വർഷം പുതിയ മോഡൽ പുറത്തിറക്കിയിരുന്നില്ല. (Image Courtesy - Social Media)

1 / 5
കാഴ്ചയിൽ ഓപ്പോ ഫൈൻഡ് എൻ3യുമായി ഏറെ സാമ്യതയുള്ള ഫോൺ ആണിതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഓപ്പോ ഫൈൻഡ് എൻ5നെക്കാൾ കട്ടികുറഞ്ഞ ഫോണും പുതിയ ക്യാമറ ലേഔട്ടുമാവും പുതിയ ഫോണിൽ ഉണ്ടാവുകയെന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. (Image Courtesy - Social Media)

2 / 5
ഈയിടെ പുറത്തുവന്ന പുതിയ ചിത്രങ്ങളിൽ നിന്നാണ് ഇതൊക്കെ വ്യക്തമായത്. വോളിയം, പവർ ബട്ടണുകളുടെയും യുഎസ്ബി പോർട്ടിൻ്റെയും സ്ഥാനം ചിത്രങ്ങളിൽ കാണാം. ഓപ്പോ ഫൈൻഡ് എൻ3യ്ക്ക് സമാനമാണ് ഇത്. 2023ൽ പുറത്തിറങ്ങിയ ഓപ്പോ ഫൈൻഡ് എൻ3യ്ക്ക് ശേഷം ഫൈൻഡ് പരമ്പരയിലെ അടുത്ത ഫോൺ ആണിത്. (Image Courtesy - Social Media)

3 / 5
മൂന്ന് ക്യാമറകളടങ്ങിയ റിയർ ക്യാമറ സെറ്റപ്പാവും ഫോൺ എന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഓപ്പോ ഫൈൻഡ് എൻ3 പോലെയല്ല ഡിസൈൻ. ഓപ്പോ ഫൈൻഡ് എൻ5ൻ്റെ ക്യാമറ ഡിസൈൻ സ്ക്വയർ ആക്കിമാറ്റിയിട്ടുണ്ട്. നേരത്തെ വൃത്താകൃതിയിലായിരുന്നു റിയർ ക്യാമറയുടെ ഡിസൈൻ. (Image Courtesy - Social Media)

4 / 5
എൽഇഡി ഫ്ലാഷിൻ്റെ സ്ഥാനവും മാറിയിട്ടുണ്ട്. ഓപ്പോ ഫൈൻഡ് എൻ5ലെ പെരിസ്കോപ് ടെലിഫോട്ടോ ക്യാമറ മുകളിൽ ഇടത് വശത്താണ്. എൽഇഡി ഫ്ലാഷ് ആവട്ടെ ക്യാമറ മോഡ്യൂളിനകത്തേക്ക് മാറ്റി. നേരത്തെ ഓപ്പോ ഫൈൻഡ് എൻ3യിൽ ക്യാമറ മോഡ്യൂളിന് പുറത്താണ് എൽഇഡി ഫ്ലാഷ് ഉണ്ടായിരുന്നത്. (Image Courtesy- Social Media)

5 / 5