വില തുച്ഛം, ഗുണം മെച്ചം; ഓപ്പോ എ5 പ്രോ 5ജി അവതരിപ്പിച്ചു | Oppo A5 Pro 5G Introduced In Chinese Market With 6000 mAh And 360 Degree Drop Resistance Malayalam news - Malayalam Tv9

Oppo A5 Pro 5G : വില തുച്ഛം, ഗുണം മെച്ചം; ഓപ്പോ എ5 പ്രോ 5ജി അവതരിപ്പിച്ചു

Published: 

25 Dec 2024 09:23 AM

Oppo A5 Pro 5G Introduced In Chinese Market : ഓപ്പോ എ5 പ്രോ 5ജി ഫോൺ ചൈനീസ് മാർക്കറ്റിൽ അവതരിപ്പിച്ചു. ചൊവ്വാഴ്ചയാണ് ഫോൻ അവതരിപ്പിച്ചത്. 6000 എംഎഎച്ച് ബാറ്ററിയും 80 വാട്ടിൻ്റെ ഫാസ്റ്റ് ചാർജിംഗുമൊക്കെ ഫോണിലുണ്ട്.

1 / 5ഓപ്പോയുടെ ഏറ്റവും പുതിയ ഫോൺ ഓപ്പോ എ5 പ്രോ 5ജി അവതരിപ്പിച്ചു. ചൈനീസ് മാർക്കറ്റിൽ ചൊവ്വാഴ്ചയാണ് സിനിമ അവതരിപ്പിച്ചത്. 6000 എംഎഎച്ച് ബാറ്ററിയും 360 ഡിഗ്രി ഡ്രോപ് റെസിസ്റ്റൻസും ഫോണിലുണ്ടാവും. ഐപി66, 68, 69 റേറ്റിംഗും 12 ജിബി റാമും ഫോണിൻ്റെ സവിശേഷതകളാണ്. (Image Courtesy- Social Media)

ഓപ്പോയുടെ ഏറ്റവും പുതിയ ഫോൺ ഓപ്പോ എ5 പ്രോ 5ജി അവതരിപ്പിച്ചു. ചൈനീസ് മാർക്കറ്റിൽ ചൊവ്വാഴ്ചയാണ് സിനിമ അവതരിപ്പിച്ചത്. 6000 എംഎഎച്ച് ബാറ്ററിയും 360 ഡിഗ്രി ഡ്രോപ് റെസിസ്റ്റൻസും ഫോണിലുണ്ടാവും. ഐപി66, 68, 69 റേറ്റിംഗും 12 ജിബി റാമും ഫോണിൻ്റെ സവിശേഷതകളാണ്. (Image Courtesy- Social Media)

2 / 5

80 വാട്ടിൻ്റെ ഫാസ്റ്റ് ചാർജിംഗ് ആണ് ഫോണിൻ്റെ മറ്റൊരു പ്രത്യേകത. ഒക്ട കോർ മീഡിയടെക് ഡിമെൻസിറ്റി 7300 എസ്ഒസി പ്രൊസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. നിലവിൽ ചൈനീസ് മാർക്കറ്റിലാണ് ഫോൺ പുറത്തിറങ്ങിയിരിക്കുന്നത്. ഏറെ വൈകാതെ തന്നെ ഫോൺ ഇന്ത്യൻ വിപണിയിലെത്തും. (Image Credits - Getty Images)

3 / 5

23,300 ഇന്ത്യൻ രൂപ മുതലാണ് ഫോണിൻ്റെ വില ആരംഭിക്കുന്നത്. 8ജിബി+256 ജിബി വേരിയൻ്റിനാണ് ഈ വില. ടോപ്പ് വേരിയൻ്റായ 12ജിബി+512 ജിബി വേരിയൻ്റിന് 29,200 രൂപ. നിലവിൽ ചൈനീസ് മാർക്കറ്റിലെ വിലയാണ് ഇത്. ഇന്ത്യയിലെത്തുമ്പോൾ നികുതിയും മറ്റും ഉൾപ്പെടുത്തി ഈ വിലയിൽ മാറ്റമുണ്ടാവും. (Image Credits - Getty Images)

4 / 5

ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കി കളർഒഎസ് സ്കിൻ ആണ് ഫോണിലുള്ളത്. 6.7 ഇഞ്ച് ഫുൾ എച്ച്ഡി അമോഎൽഇഡി സ്ക്രീനാണ് ഫോണിലുള്ളത്. ഡ്യുവൻ നാനോ സിം സപ്പോർട്ടിംഗ് ഫോണാണ് ഇത്. ന്യൂ ഇയർ റെഡ്, ക്വാർട്സ് വൈറ്റ്, റോക്ക് ബ്ലാക്ക്, സാൻഡ്സ്റ്റോം പർപ്പിൾ എന്നീ നിറങ്ങളിൽ ഫോൺ ലഭിക്കും. (Image Credits - Getty Images)

5 / 5

50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ഫോണിൻ്റെ റിയർ സൈഡിലുള്ളത്. ഓട്ടോഫോക്കസ്, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബ്‌ലൈസേഷൻ, ഓട്ടോഫോക്കസ് എന്നിവയൊക്കെ ക്യാമറ സപ്പോർട്ട് ചെയ്യും. രണ്ട് മെഗാപിക്സൽ മോണോക്രോം സെൻസറുള്ള മറ്റൊരു ക്യാമറയും റിയർ മോഡ്യുളിലുണ്ട്. 16 എംപിയാണ് സെൽഫി ക്യാമറ. (Image Courtesy- Social Media)

വീട്ടില്‍ താമര വളര്‍ത്തുന്നുണ്ടോ? ഈ ദിശയിലാണ് ഉത്തമം
പുഴുങ്ങിയ മുട്ടയാണോ, ഓംലെറ്റാണോ ആരോഗ്യത്തിന് നല്ലത്‌ ?
കിവി ചില്ലക്കാരനല്ല; ഗുണങ്ങളേറെ
മെൽബൺ ടെസ്റ്റിൽ കെഎൽ രാഹുലിനെ കാത്തിരിക്കുന്നത് സവിശേഷകരമായ റെക്കോർഡ്