ചാറ്റ് ജിപിടി ഉള്ളവർക്കെല്ലാം ഇനി ഇന്റർനെറ്റ് സെർച്ച് നടത്താം; ഗൂഗിൾ ക്രോമിന് വെല്ലുവിളിയായി വെബ് ബ്രൗസർ ഉടൻ | OpenAI ChatGPT Search is now available to everyone, Here is how it works Malayalam news - Malayalam Tv9

Chat GPT Search: ചാറ്റ് ജിപിടി ഉള്ളവർക്കെല്ലാം ഇനി ഇന്റർനെറ്റ് സെർച്ച് നടത്താം; ഗൂഗിൾ ക്രോമിന് വെല്ലുവിളിയായി വെബ് ബ്രൗസർ ഉടൻ

Published: 

17 Dec 2024 22:50 PM

OpenAI ChatGPT Search: ഇനി ഉപഭോക്താക്കൾക്ക് അവരുടെ വെബ് ബ്രൗസറിൽ ചാറ്റ് ജിപിടി സെർച്ചിനെ ഡിഫോൾട്ട് സെർച്ച് എഞ്ചിനായി സെറ്റ് ചെയ്യാം. അതേസമയം ഗൂഗിൾ ക്രോമിന് വെല്ലുവിളിയായി സ്വന്തം വെബ് ബ്രൗസർ അവതരിപ്പിക്കാനും ഓപ്പൺ എഐയ്ക്ക് പദ്ധതിയുണ്ട്.

1 / 5ഇതിപ്പോ എഐയുടെ കാലമല്ലേ... ചാറ്റ് ജിപിടി ഉപഭോക്താക്കൾക്ക് പുതിയ സന്തോഷവാർത്ത. ഇനി അതുവഴി ഇന്റർനെറ്റ് സെർച്ചും നടത്താം. ഡിസംബർ 16 മുതൽ ചാറ്റ്ജിപിടി സെർച്ച് സേവനം എല്ലാ ഉപഭോക്താക്കൾക്കുമായി ലഭ്യമാക്കിയതായി ഓപ്പൺ എഐ അറിയിച്ചു. (Image Credits: Freepik)

ഇതിപ്പോ എഐയുടെ കാലമല്ലേ... ചാറ്റ് ജിപിടി ഉപഭോക്താക്കൾക്ക് പുതിയ സന്തോഷവാർത്ത. ഇനി അതുവഴി ഇന്റർനെറ്റ് സെർച്ചും നടത്താം. ഡിസംബർ 16 മുതൽ ചാറ്റ്ജിപിടി സെർച്ച് സേവനം എല്ലാ ഉപഭോക്താക്കൾക്കുമായി ലഭ്യമാക്കിയതായി ഓപ്പൺ എഐ അറിയിച്ചു. (Image Credits: Freepik)

2 / 5

കൂടാതെ ചാറ്റ് ജിപിടിയുടെ മൊബൈൽ ആപ്പിന്റേയും ഡെസ്‌ക്ടോപ്പ് വേർഷന്റെയും ഉപഭോക്താക്കൾക്ക് ഇന്റർനെറ്റിൽ നിന്നുള്ള തത്സമയ വിവരങ്ങളും അറിയാനും സാധിക്കും. നേരത്തെ ചാറ്റ് ജിപിടി പ്ലസ് സ്ബ്‌സ്‌ക്രൈബർമാർക്ക് മാത്രമാണ് ഇത് ലഭ്യമായിരുന്നത്. (Image Credits: Freepik)

3 / 5

ഇനി ഉപഭോക്താക്കൾക്ക് അവരുടെ വെബ് ബ്രൗസറിൽ ചാറ്റ് ജിപിടി സെർച്ചിനെ ഡിഫോൾട്ട് സെർച്ച് എഞ്ചിനായി സെറ്റ് ചെയ്യാം. അതേസമയം ഗൂഗിൾ ക്രോമിന് വെല്ലുവിളിയായി സ്വന്തം വെബ് ബ്രൗസർ അവതരിപ്പിക്കാനും ഓപ്പൺ എഐയ്ക്ക് പദ്ധതിയുണ്ട്. (Image Credits: Freepik)

4 / 5

ഇതെല്ലാകൂടാതെ ചാറ്റ് ജിപിടിയിൽ മാപ്പ് സേവനം അവതരിപ്പിച്ചതായും കമ്പനി അറിയിച്ചു. ചാറ്റ് ജിപിടിയിലെ വോയ്‌സ് മോഡും ചാറ്റ് ജിപിടി സെർച്ചിലൂടെ നിങ്ങൾക്ക് ഇനി ഉപയോഗിക്കാവുന്നതാണ്. (Image Credits: Freepik)

5 / 5

കഴിഞ്ഞ ദിവസം ഓപ്പൺ എഐയുടെ ടെക്സ്റ്റ് ടു വീഡിയോ ജനറേറ്ററായ സോറ ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിരുന്നു. എന്നാൽ ചാറ്റ് ജിപിടി പ്രോ പാക്കേജ് സബ്‌സ്‌ക്രൈബ് ചെയ്യുന്നവർക്ക് മാത്രമെ ഇത് ലഭിക്കൂ. 200 ഡോളറാണ് ഇതിന്റെ നിരക്ക് വരുന്നത്. (Image Credits: Freepik)

കഴിക്കുവാണേൽ ഇപ്പൊ കഴിക്കണം! തണുപ്പുകാലത്ത് ശീലമാക്കാം ബീറ്റ്റൂട്ട്
'ശരാശരി'യിലും വിരാട് കോഹ്ലി താഴേക്ക്‌
പശുവിൻ പാലിന് പകരം സോയാ മിൽക്ക് ആയാലോ?
ക്യാന്‍സറിന്റെ സ്‌റ്റേജ് സീറോയെ അറിയാം; കരുതലോടെ ഇരിക്കാം