വൺപ്ലസിൻ്റെ രണ്ടാമത്തെ ഫോൾഡബിൾ; വൺപ്ലസ് ഓപ്പൺ 2 പുറത്തിറങ്ങാൻ വൈകും | Oneplus Open 2 To Be Introduced Later Than Expected Phone Might Be Rebadged Version Of Oppo Find N5 Malayalam news - Malayalam Tv9

Oneplus Open 2 : വൺപ്ലസിൻ്റെ രണ്ടാമത്തെ ഫോൾഡബിൾ; വൺപ്ലസ് ഓപ്പൺ 2 പുറത്തിറങ്ങാൻ വൈകും

Published: 

23 Dec 2024 08:36 AM

Oneplus Open 2 To Be Introduced Later : വൺപ്ലസ് ഓപ്പൺ 2 പുറത്തിറങ്ങാൻ വൈകിയേക്കും. വൺപ്ലസിൻ്റെ രണ്ടാമത്തെ ഫോൾഡബിൾ ഫോണാണ് വൺപ്ലസ് ഓപ്പൺ 2. 2025 രണ്ടാം പകുതിയിലേ ഫോൺ പുറത്തിറങ്ങൂ എന്നാണ് സൂചന.

1 / 5വൺപ്ലസിൻ്റെ രണ്ടാമത്തെ ഫോൾഡബിൾ ഫോണായ വൺപ്ലസ് ഓപ്പൺ 2 പുറത്തിറങ്ങാൻ വൈകുമെന്ന് റിപ്പോർട്ട്. 2024 അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും 2025 രണ്ടാം പാദത്തിൽ ഫോൺ അവതരിപ്പിക്കപ്പെടുമെന്നാണ് പുതിയ റിപ്പോർട്ട്. ഇതിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. (Image Courtesy - Social Media)

വൺപ്ലസിൻ്റെ രണ്ടാമത്തെ ഫോൾഡബിൾ ഫോണായ വൺപ്ലസ് ഓപ്പൺ 2 പുറത്തിറങ്ങാൻ വൈകുമെന്ന് റിപ്പോർട്ട്. 2024 അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും 2025 രണ്ടാം പാദത്തിൽ ഫോൺ അവതരിപ്പിക്കപ്പെടുമെന്നാണ് പുതിയ റിപ്പോർട്ട്. ഇതിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. (Image Courtesy - Social Media)

2 / 5

ഓപ്പോ ഫൈൻഡ് എൻ5ൻ്റെ റീബാഡ്ജ്ഡ് വേർഷനായാവും വൺപ്ലസ് ഓപ്പൺ 2 പുറത്തിറങ്ങുക എന്നാണ് സൂചന. ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്സെറ്റിലാവും ഫോൺ പ്രവർത്തിക്കുക എന്നും സോഷ്യൽ മീഡിയയിൽ ടിപ്സ്റ്ററുകളുടേതായി പ്രചരിക്കുന്ന ചില പോസ്റ്റുകളിൽ സൂചനയുണ്ട്. (Image Courtesy - Social Media)

3 / 5

2025 ആദ്യ പാദത്തിൽ ചൈനീസ് മാർക്കറ്റുകളിലേക്ക് ഫോൺ എത്താനുള്ള സാധ്യതയുണ്ടെങ്കിലും ആഗോള മാർക്കറ്റിൽ അടുത്ത വർഷം രണ്ടാം പകുതിയാവും. 2023ലാണ് ഫോൾഡബിളിലിലെ ആദ്യ ഫോണായ വൺപ്ലസ് ഓപ്പൺ അവതരിപ്പിക്കപ്പെട്ടത്. ഈ വർഷം സീരീസിലെ അടുത്ത മോഡൽ പുറത്തിറങ്ങിയില്ല. (Image Courtesy - Social Media)

4 / 5

നേരത്തെ പ്രചരിച്ച ചില വിവരങ്ങളിൽ ഫോണിൻ്റെ സ്പെക്സിനെപ്പറ്റിയുള്ള സൂചനകളുണ്ടായിരുന്നു. സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച ഈ സൂചനകൾ പ്രകാരം കൂടുതൽ വലിപ്പമുള്ള ഡിസ്പ്ലേ ആവും ഫോണിനുണ്ടാവുക എന്ന് സൂചനയുണ്ട്. 5700 എംഎഎച്ചിൻ്റെ വലിയ ബാറ്ററിയും ഫോണിലുണ്ടാവും. (Image Courtesy - Social Media)

5 / 5

കസ്റ്റമൈസ്ഡായ യുഎസ്ബി പോർട്ടാവും ഫോണിനുണ്ടാവുക എന്ന് കമ്പനി പറഞ്ഞിരുന്നു. ഹേസൽബ്ലാഡ് ട്യൂൺഡ് റിയർ ക്യാമറയാവും ഫോണിനുണ്ടാവുക എന്നും വിവരമുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല. (Image Courtesy - Social Media)

Related Stories
Yukti Thareja: ‘മാർക്കോയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം; ഉണ്ണി മുകുന്ദൻ, നിങ്ങൾ സ്ക്രീനിലും പുറത്തും ഒരു റോക്ക്സ്റ്റാർ ആണ്’; നടി യുക്തി തരേജ
BSNL E-SIM: ഓരോരോ പരിഷ്കാരങ്ങളെ…! വരുന്നു ബിഎസ്എൻഎൽ ഇ-സിം; എങ്ങനെ ഉപയോ​ഗിക്കാം? അറിയേണ്ടതെല്ലാം
Coir Technology Course: കയർ ടെക്നോളജിയിൽ ഭാവിയുണ്ട്! പഠിക്കാം സ്റ്റെെപൻഡോടെ
Prithviraj Sukumaran: ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട അംബാനി സ്കൂളിൽ പഠിക്കാൻ ലക്ഷങ്ങൾ ഫീസ്; അല്ലിക്കായി പൃഥ്വിയും സുപ്രിയയും ചെലവിട്ട തുക അറിയണോ?
Dulquer Salmaan: ‘ജീവിതകാലമത്രയും മിസ്റ്റർ & മിസിസ് ആയിരിക്കാം’: പതിമൂന്നാം വിവാഹ വാർഷിക ദിനത്തിൽ ദുൽഖർ സൽമാൻ
Christmas Tree : ക്രിസ്മസ് ട്രീ ആദ്യമായി ഇലക്ട്രിക് ലൈറ്റുകളാല്‍ അലങ്കരിച്ചിട്ട് 142 വര്‍ഷം, ചരിത്രം ഇങ്ങനെ
തലയിണകൾ എപ്പോഴൊക്കെ മാറ്റണം?
ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര തൂത്തുവാരുന്ന ആദ്യ ടീമായി പാകിസ്താൻ
കൊറിയൻ ​ഗ്ലാസ് സ്കിന്നാണോ സ്വപ്നം? ഈ പാനീയങ്ങൾ ശീലമാക്കൂ
ഓർമ്മശക്തി വർധിപ്പിക്കാൻ ഇവ പതിവാക്കാം