ഫിംഗർ പ്രിൻ്റ് സെൻസറിലും മാറ്റം; വൺപ്ലസ് ഏസ് 5 മിനി ഉടൻ | OnePlus Ace 5 Mini Comes With An Upgraded Fingerprint Sensor Will Release In China Soon Malayalam news - Malayalam Tv9

OnePlus Ace 5 Mini : ഫിംഗർ പ്രിൻ്റ് സെൻസറിലും മാറ്റം; വൺപ്ലസ് ഏസ് 5 മിനി ഉടൻ

Published: 

07 Dec 2024 18:06 PM

OnePlus Ace 5 Mini Fingerprint Sensor : വൺപ്ലസിൻ്റെ ഏറ്റവും പുതിയ മോഡലായ വൺപ്ലസ് ഏസ് 5 മിനിയിൽ ഉപയോഗിക്കുക അപ്ഡേറ്റഡായ ഫിംഗർ പ്രിൻ്റ് സെൻസറെന്ന് റിപ്പോർട്ട്. ചൈനീസ് മാർക്കറ്റിൽ ഈ മാസം തന്നെ ഈ മോഡൽ അവതരിപ്പിക്കപ്പെടും.

1 / 5ഫിംഗർ പ്രിൻ്റ് സെൻസറിലടക്കം മാറ്റം കൊണ്ടുവരാനൊരുങ്ങി വൺപ്ലസ്. വൺപ്ലസ് ഏസ് 5 മിനിയിലൂടെയാണ് ഫിംഗർ പ്രിൻ്റ് സെൻസറിൽ മാറ്റം കൊണ്ടുവരിക. പുതിയ തരം ഫിംഗർ പ്രിൻ്റ് സെൻസർ അടങ്ങുന്ന വൺപ്ലസ് ഏസ് 5 മിനി ചൈനീസ് മാർക്കറ്റിൽ ഉടൻ അവതരിപ്പിക്കപ്പെടും. (Image Courtesy - Social Media)

ഫിംഗർ പ്രിൻ്റ് സെൻസറിലടക്കം മാറ്റം കൊണ്ടുവരാനൊരുങ്ങി വൺപ്ലസ്. വൺപ്ലസ് ഏസ് 5 മിനിയിലൂടെയാണ് ഫിംഗർ പ്രിൻ്റ് സെൻസറിൽ മാറ്റം കൊണ്ടുവരിക. പുതിയ തരം ഫിംഗർ പ്രിൻ്റ് സെൻസർ അടങ്ങുന്ന വൺപ്ലസ് ഏസ് 5 മിനി ചൈനീസ് മാർക്കറ്റിൽ ഉടൻ അവതരിപ്പിക്കപ്പെടും. (Image Courtesy - Social Media)

2 / 5

വൺപ്ലസ് ഏസ് 5 പരമ്പരയിലെ മോഡലാണ് വൺപ്ലസ് ഏസ് 5 മിനി. വൺപ്ലസ് ഏസ് 5, വൺപ്ലസ് ഏസ് 5 പ്രോ എന്നീ മോഡലുകൾ കൂടി ഈ പരമ്പരയിലുണ്ട്. ഈ രണ്ട് മോഡലുകളും ഡിസംബറിൽ തന്നെ പുറത്തിറങ്ങും. ഇവയ്ക്കൊപ്പം വൺപ്ലസ് ഏസ് 5 മിനി മോഡലും പുറത്തിറങ്ങുമെന്നാണ് സൂചന. (Image Courtesy - Social Media)

3 / 5

6.3 ഇഞ്ച് കസ്റ്റം മേഡ് 1.5കെ റെസല്യൂഷൻ ഡിസ്പ്ലേ ആണ് ഫോണിലുണ്ടാവുക. സ്നാപ്ഡ്രാഗണിൻ്റെ ഏറ്റവും പുതിയ ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്സെറ്റിലാവും ഫോൺ പ്രവർത്തിക്കുക. ഗൂഗിൾ പിക്സൽ ഫോണുകൾക്ക് സമാനമായ ക്യാമറ ലേഔട്ടാവും ഫോണിൽ ഉണ്ടാവുക. (Image Courtesy - Social Media)

4 / 5

പിൻഭാഗത്തെ ക്യാമറ ലേഔട്ടിൽ പ്രൈമറി ക്യാമറ 50 മെഗാപിക്സൽ ആവും. സോണി ഐഎംഎക്സ്906 സെൻസർ ആവും ഈ ക്യാമറയിലുണ്ടാവുക. എന്നാൽ, പെരിസ്കോപ്പിക് ലെൻസ് ലഭിക്കില്ല. മറ്റ് ക്യാമറകളുടെ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. (Image Courtesy - Social Media)

5 / 5

പുതിയ ഷോർട്ട് ഫോക്കസ് ഫിംഗർപ്രിൻ്റ് സെൻസറാണ് ഫോണിൻ്റെ ഏറ്റവും വലിയ പ്രത്യേകത. സിംഗിൾ പോയിൻ്റ് അൾട്രാസോണിക്ക് ഫിംഗർ പ്രിൻ്റ് സെൻസർ ഉപയോഗിക്കുന്നതിനാൽ ഇത് വേഗത്തിൽ പ്രവർത്തിക്കുമെന്നാണ് വിവരം. ഈ മോഡൽ എപ്പോഴാവും ഇന്ത്യയിലെത്തുക എന്ന് വ്യക്തമല്ല. (Image Courtesy - Social Media)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ