5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Oneplus 13 : ഐകൂവിന് പിന്നാലെ വൺപ്ലസും; പ്രത്യേകത ഏറ്റവും പുതിയ ചിപ്സെറ്റും കലക്കൻ ക്യാമറയും

Oneplus 13 Launched With Latest Chipset : ഐകൂ 13ന് കടുത്ത വെല്ലുവിളിയുമായി വൺപ്ലസ് 13 എത്തി. ഐകൂ 13ൻ്റെ അതേ സ്പെക്സും വിലയുമാണ് വൺപ്ലസ് 13ൻ്റെയും സവിശേഷത.

abdul-basithtv9-com
Abdul Basith | Published: 31 Oct 2024 19:31 PM
ഐകൂവിന് പിന്നാലെ സ്നാപ്ഡ്രാഗണിൻ്റെ ഏറ്റവും പുതിയ ചിപ്സെറ്റുമായി വൺപ്ലസും. വൺപ്ലസ് 13 ആണ് ഐകൂ 13നെതിരെ മത്സരിക്കാൻ രംഗത്തിറങ്ങുന്നത്. സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്സെറ്റിൽ തന്നെയാണ് വൺപ്ലസ് 13നും പ്രവർത്തിക്കുന്നത്. ക്യാമറയിലും വൺപ്ലസ് ഐകൂവിനോട് മുട്ടിനിൽക്കും. (Image Courtesy - Social Media)

1 / 5
ഐകൂ 13 പോലെ വൺപ്ലസ് 13 നും നിലവിൽ ചൈനീസ് മാർക്കറ്റിലാണ് അവതരിപ്പിക്കപ്പെട്ടത്. 24 ജിബി റാമും വൺ ടിബി സ്റ്റോറേജും വരെ ഫോണിലുണ്ടാവും. 6.82 ഇഞ്ച് അമോഎൽഇഡി സ്ക്രീൻ ആണ് ഫോണിലുള്ളത്. 50 മെഗാപിക്സലിൻ്റെ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് പിൻഭാഗത്തുള്ളത്. (Image Courtesy - Social Media)

2 / 5
ഹാസിൽബ്ലാഡ് ട്യൂൺ ചെയ്ത ക്യാമറ എന്നതാണ് വൺപ്ലസ് 13 മോഡലിൻ്റെ സവിശേഷത. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയിൽ ഒപ്ടിക്കൽ ഇമേജ് സ്റ്റെബ്‌ലൈസേഷനുണ്ട്. 50 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും 50 മെഗാപിക്സൽ പെരിസ്കോപ് ടെലിഫോട്ടോ ക്യാമറയും ഫോണിൻ്റെ പിന്നിലുണ്ട്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. (Image Courtesy - Social Media)

3 / 5
6000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. 100 വാട്ട് ഫ്ലാഷ് ചാർജും 50 വാട്ട് വയർലസ് ചാർജും ഫോണിൽ സപ്പോർട്ട് ചെയ്യും. അഞ്ച് വാട്ടിൻ്റെ റിവേഴ്സ് വയർഡ് ചാർജും 10 വാട്ടിൻ്റെ വയർലസ് റിവേഴ്സ് ചാർജും കൂടി ഫോണിലുണ്ട്. ഇന്ത്യൻ വിപണിയിൽ ഫോൺ ഉടൻ എത്തിയേക്കും. (Image Courtesy - Social Media)

4 / 5
12 ജിബി + 256 ജിബി വേരിയൻ്റിൻ്റെ ബേസ് മോഡലിൻ്റെ വില ഏകദേശം 53,100 രൂപയാണ്. 24 ജിബി + 1 ടിബിയുടെ ഏറ്റവും പ്രീമിയം വേരിയൻ്റിന് ഏകദേശം 70,900 രൂപ നൽകണം. ഐകൂ 13ൻ്റെ സ്പെക്സിനോടും വിലയോടും കിടപിടിയ്ക്കുന്ന ഫോൺ ആണ് വൺപ്ലസ് 13. ഇത് മാർക്കറ്റിൽ പുതിയൊരു ഏറ്റുമുട്ടലിന് വഴിയൊരുക്കും. (Image Courtesy - Social Media)

5 / 5
Latest Stories