31 Aug 2024 16:43 PM
“വെള്ളാര പൂമല മേലേ… പൊന്‍കിണ്ണം നീട്ടി നീട്ടി…ആകാശപ്പൂമുടി ചൂടി… മൂകിലാരപ്പട്ടു ചുറ്റിഓണത്താറാടി വരുന്നേ… ഓണത്താർ ആടി വരുന്നേ…” ഈ പാട്ട് കേൾക്കുന്നവർക്കെല്ലാം സുപരിചിതമായ പദമാണ് ഓണത്താറ്. ഫോട്ടോ - SOCIAL MEDIA
തിരുവോണപ്പുലരിയില്‍ ചെണ്ടമേളത്തിന്റെ താളം മുറുക്കി ആടി വരിന്ന ഓണത്താര്‍ ഓണക്കാല കാഴ്ചകളിൽ ഒന്നാണ്. -ഫോട്ടോ - SOCIAL MEDIA
മഹാബലി സങ്കൽപത്തിലുള്ള നാട്ടുദൈവമാണ് ഓണത്താർ. ദേവാരാധന നിറഞ്ഞ തെയ്യം കലാരൂപത്തിന്റെ ചെറിയ പതിപ്പ്. -ഫോട്ടോ - SOCIAL MEDIA
മഹാബലിയുടെ ഐതിഹ്യ കഥ പാടി വരുന്ന ഓണത്താറിന്റെ പാട്ടിലലിഞ്ഞാണ് ഉത്തരകേരളം തിരുവോണത്തെ വരവേല്‍ക്കുന്നത്. -ഫോട്ടോ - SOCIAL MEDIA
ആറു മുതൽ പതിനാലു വരെ പ്രായമുള്ള ആൺകുട്ടികളാണ് ഓണത്താര്‍ കെട്ടുന്നത്. -ഫോട്ടോ - SOCIAL MEDIA